എടപ്പാൾ: സിപിഐ എം എടപ്പാൾ ഏരിയാ സെക്രട്ടറിയായി ടി സത്യനെ വീണ്ടും തെരഞ്ഞെടുത്തു.ഏരിയ കമ്മറ്റി അംഗങ്ങളായി സി.രാമകൃഷ്ണൻ,അഡ്വ എംബി ഫൈസൽ, പി വിജയൻ, ഇ രാജഗോപാൽ, വി.വി കുഞ്ഞിമുഹമ്മദ്, എം മുസ്തഫ. എസ് സുജിത്, അഡ്വ പി.പി മോഹൻദാസ്, കെ പ്രഭാകരൻ, ആരിഫ നാസർ. എ സിദ്ദീഖ്, ഇ വി മോഹനൻ, എൻ വി ഉണ്ണി, ആർ ഗായത്രി, കെ വിജയൻ, ടി.കെ സൂരജ് എന്നിവരേയും തെരഞ്ഞെടുത്തു. 15 അംഗ ജില്ലാ സമ്മേളന പ്രതിനിധികളേയും തെരഞ്ഞെടുത്തു.വൈകിട്ട് അംശക്കച്ചേരിയിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.