• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നീളുന്ന മുഖ്യമന്ത്രി ചര്‍ച്ച; ജനവിധിയെ അപഹസിക്കരുത്, കോണ്‍ഗ്രസ് നിഴലാട്ടങ്ങളില്‍ അഭിരമിക്കുന്നു: സമസ്ത

cntv team by cntv team
May 12, 2026
in Kerala
A A
നീളുന്ന മുഖ്യമന്ത്രി ചര്‍ച്ച; ജനവിധിയെ അപഹസിക്കരുത്, കോണ്‍ഗ്രസ് നിഴലാട്ടങ്ങളില്‍ അഭിരമിക്കുന്നു: സമസ്ത
0
SHARES
94
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: മുഖ്യമന്ത്രി പദം സംബന്ധിച്ച് കോണ്‍ഗ്രസിലെ നീളുന്ന ചര്‍ച്ചകളില്‍ രൂക്ഷ വിമര്‍ശനവുമായി സമസ്ത. മുഖപത്രമായ സുപ്രഭാതത്തില്‍ ‘ജനവിധിയെ അപഹസിക്കരുത്’ എന്ന തലക്കെട്ടിലെ എഡിറ്റോറിയലിലാണ് വിമർശനം. ജയിപ്പിച്ച ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത സമീപനം സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസും പിന്നിലെന്നാണ് ഈ ദിവസങ്ങളിലെ വര്‍ത്തമാനങ്ങള്‍ ബോധ്യപ്പെടുത്തുന്നതെന്ന് എഡിറ്റോറിയല്‍ വിമര്‍ശിച്ചു.

ജനവിധി ഉള്‍കൊണ്ട് ഭരണഘടനാപരമായ ഉത്തരവാദിത്വത്തിലേക്ക് കടക്കുന്നതിന് പകരം നിഴലാട്ടങ്ങളില്‍ അഭിരമിക്കുകയാണ് കോണ്‍ഗ്രസ്. ജനം തെരഞ്ഞെടുത്ത 102 എംഎല്‍എമാര്‍ക്കോ അവരെ നയിക്കുന്ന മുന്നണിക്കോ ഒരു നേതാവിനെ തെരഞ്ഞെടുക്കാന്‍ കഴിയാതെ പോകുന്നത് കൊള്ളരുതായ്മയാണ്. തീരുമാനത്തിലേക്ക് എത്താനുള്ള കാലതാമസം സൃഷ്ടിക്കുന്ന തര്‍ക്കങ്ങളും വിവാദങ്ങളും ജനങ്ങളോടും പരിഹാസവും വെല്ലുവിളിയും ആണെന്നും സമസ്ത രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുന്നു.

കോണ്‍ഗ്രസില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍ എന്ന സാമാന്യവല്‍ക്കരണം ന്യായീകരിക്കാനാവുന്നതല്ല. കേരളത്തില്‍ യുഡിഎഫിന് ചരിത്രവിജയം ലഭിച്ചത് അവരുടെ സംഘടനാശേഷികൊണ്ടും സ്വാധീനം കൊണ്ടും മാത്രമല്ലെന്ന് മറ്റാരേക്കാള്‍ അവര്‍ക്കറിയാം. ജനങ്ങള്‍ അന്ധഭക്തരോ അടിമകളോ ഉദാസീനരോ ആണെന്ന് ധരിക്കുന്നത് അവിവേകം മാത്രമല്ല, സ്വയം കുഴിതോണ്ടലാണെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തി.സഹികെട്ട് ഭരണമാറ്റത്തിന് വോട്ടുചെയ്തവരെ കോണ്‍ഗ്രസ് പരിഹസിക്കരുത്. മുഖ്യമന്ത്രി പദത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന വടംവലികളും പുറമെ നടക്കുന്ന ചേരിതിരിഞ്ഞുള്ള ശക്തിപ്രകടനങ്ങളും ജനങ്ങളോടുള്ള മര്യാദയില്ലായ്മയാണ്. ജയിപ്പിച്ചുവിട്ടവരോട് അല്‍പ്പമെങ്കിലും കൂറുവും ബഹുമാനവും ഉത്തരവാദിത്വവും ഉണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസ് ഈ വിധത്തിലുള്ള അന്തര്‍നാടകങ്ങള്‍ക്ക് അരങ്ങൊരുക്കില്ലായിരുന്നുവെന്നും സമസ്ത ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കക്ഷിനേതാവിനെ തെരഞ്ഞെടുക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. എന്നാല്‍ ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത് തങ്ങളുടെ കഴിവില്ലായ്മയാണെന്ന് സമ്മതിക്കേണ്ടതുണ്ട്. കാര്യങ്ങള്‍ നേതാക്കളെ ബോധ്യപ്പെടുത്താന്‍ കഴിയാത്ത നേതൃത്വമാണോ അതല്ലെങ്കില്‍ നേതൃത്വത്തിന് വഴിപ്പെടാത്ത നേതാക്കളാണോ കോണ്‍ഗ്രസിന്റെ പ്രതിസന്ധിയെന്ന് ആഴത്തില്‍ പാര്‍ട്ടി പരിശോധിക്കേണ്ടതുണ്ട്. കരുത്തുകൂട്ടി രാജ്യത്തിന്റെ കാവലാകുന്നതിന് പകരം അധികാര പദവിയെ ചൊല്ലി തെരുവില്‍ കലഹിക്കുന്നത് സ്വയം നശിപ്പിക്കല്‍ മാത്രമല്ല, വര്‍ഗീയ വിദ്വേഷ ശക്തികളെ വളര്‍ത്തല്‍ കൂടിയാണെന്നും സമസ്ത വിമര്‍ശിച്ചു.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
106
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
65
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
151
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
198
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
156
Next Post
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർധന

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർധന

Recent News

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

October 9, 2026
2
കേരള വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കേരള വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 9, 2026
2
വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മൂക്കുതല സ്കൂളിന് വീണ്ടും സംസ്ഥാന തലത്തില്‍അഭിമാന നേട്ടം’മൂന്ന് സ്വർണവും ഒരു വെങ്കലവും നേടി ദേശീയ ചാമ്പ്യൻഷിപ്പിന് മൂന്ന് താരങ്ങൾ

വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മൂക്കുതല സ്കൂളിന് വീണ്ടും സംസ്ഥാന തലത്തില്‍അഭിമാന നേട്ടം’മൂന്ന് സ്വർണവും ഒരു വെങ്കലവും നേടി ദേശീയ ചാമ്പ്യൻഷിപ്പിന് മൂന്ന് താരങ്ങൾ

October 9, 2026
2
ജയിലർ 2′ കേരളത്തിൽ ആദ്യ പ്രദർശനം രാവിലെ ആറിന്; അഡ്വാൻസ് ബുക്കിങ് ഒക്ടോബർ 11 മുതൽ

ജയിലർ 2′ കേരളത്തിൽ ആദ്യ പ്രദർശനം രാവിലെ ആറിന്; അഡ്വാൻസ് ബുക്കിങ് ഒക്ടോബർ 11 മുതൽ

October 9, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025