• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തുടർഭരണം നല്ലതല്ലെന്ന് ആവർത്തിച്ച് സച്ചിദാനന്ദൻ, സാഹിത്യ അക്കാദമി പ്രസിഡന്റ്സ്ഥാനം രാജിവെച്ചു

cntv team by cntv team
May 9, 2026
in Kerala
A A
തുടർഭരണം നല്ലതല്ലെന്ന് ആവർത്തിച്ച് സച്ചിദാനന്ദൻ, സാഹിത്യ അക്കാദമി പ്രസിഡന്റ്സ്ഥാനം രാജിവെച്ചു
0
SHARES
84
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശ്ശൂർ: ‘വലതു കൈയും ശ്വാസകോശവും പ്രവർത്തിക്കുംവരെ എഴുത്ത് തുടരുമെന്ന് കെ. സച്ചിദാനന്ദൻ. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്സ്ഥാനം രാജിവെച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എഴുതാനും വായിക്കാനുമാണ് കേരളത്തിലെത്തിയത്. ഡൽഹിയിൽനിന്ന് പോരാൻ മറ്റുരണ്ടു കാരണവുമുണ്ടായിരുന്നു. രണ്ടും മാലിന്യപ്രശ്നം. ഒന്ന് പാർലമെന്റിലേക്ക് ചേക്കേറിയ രാഷ്ട്രീയമാലിന്യം. രാജ്യമൊട്ടാകെ പടരുന്ന ആ മാലിന്യം അസഹനീയമാണ്. രണ്ടാമത്തേത് ഡൽഹിയിലെ പരിസ്ഥിതിമാലിന്യം. അതും ദുസ്സഹം.നാട്ടിലെത്തിയപ്പോഴാണ് കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റാകാനുള്ള ക്ഷണം. ആദ്യം നിരാകരിച്ചെങ്കിലും സമ്മർദമുണ്ടായി. ഒരു വിദ്യാർഥിയും ഒരു വേണ്ടപ്പെട്ട കൂട്ടുകാരനും നിർബന്ധിച്ചപ്പോൾ സ്ഥാനമേറ്റെടുത്തു. 2022 മാർച്ച് ഒൻപതുമുതൽ 2026 മേയ് എട്ടിന് രാജിവെച്ചതുവരെയുള്ള കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു.‘‘വയസ്സ് 80 ആകുന്നു. 30 വർഷം ഡൽഹിയിലായിരുന്നു. 14 വർഷം കേന്ദ്രസാഹിത്യ അക്കാദമി സെക്രട്ടറിയായി. 11 ജോലികൾ ചെയ്തിട്ടുണ്ട്, ചെറുതും വലുതുമായവ. 13 വീടുകളിൽ താമസിച്ചു. അടുത്തകാലത്ത് ഒന്നരവർഷം ആരോഗ്യപ്രശ്നങ്ങളായിരുന്നു. പരാലിസിസ് വന്നു. മരിച്ചുപോകുമെന്ന് ഡോക്ടർമാർപോലും കരുതി.ഒരു കാലത്തും ഒരു പാർട്ടിയിലും അംഗമായിട്ടില്ല. പൊളിറ്റിക്കൽ ജസ്റ്റിസ് നോക്കി അഭിപ്രായം തുറന്നു പറയും. ജനാധിപത്യത്തിന്റെ പൊതുതത്ത്വമാണ് മാറ്റം. തുടർഭരണം വന്നാൽ സ്ഥിരം അധികാരി ആണെന്ന േതാന്നലുണ്ടാകും. തുടർഭരണം അതിനാൽ നല്ലതല്ല. കോൺഗ്രസ് തുടർന്നാലും അതു പറയും. ജനാധിപത്യത്തിന്റെ സത്തയിൽ അധിഷ്ഠിതമായി പറഞ്ഞ കാര്യം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’’ -സച്ചിദാനന്ദൻ പറഞ്ഞു.

Related Posts

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു
Kerala

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

June 29, 2026
16
ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: പി എസ് പ്രശാന്ത് പ്രതി
Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: പി എസ് പ്രശാന്ത് പ്രതി

June 29, 2026
82
‘മന്ത്രി കെ എം ഷാജിയെ അഭിനന്ദിച്ച് തിരുവനന്തപുരം കോർപറേഷൻ’; ഷാജിയുടെ പ്രതികരണം പ്ലേ ചെയ്ത് മേയർ
Kerala

‘മന്ത്രി കെ എം ഷാജിയെ അഭിനന്ദിച്ച് തിരുവനന്തപുരം കോർപറേഷൻ’; ഷാജിയുടെ പ്രതികരണം പ്ലേ ചെയ്ത് മേയർ

June 29, 2026
161
‘നികുതിവെട്ടിപ്പുകാരോട് നോ കോംപ്രമൈസ്’; സംസ്ഥാനത്ത് ടാക്സ് ഡ്രൈവുമായി സർക്കാർ
Kerala

‘നികുതിവെട്ടിപ്പുകാരോട് നോ കോംപ്രമൈസ്’; സംസ്ഥാനത്ത് ടാക്സ് ഡ്രൈവുമായി സർക്കാർ

June 29, 2026
108
വ്യാജ ചെക്ക് തട്ടിപ്പ് കേസിൽ പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ
Crime

വ്യാജ ചെക്ക് തട്ടിപ്പ് കേസിൽ പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ

June 29, 2026
248
ഷർട്ടുവലിച്ചുകീറി, വനിതാ കൗൺസിലറെ മർദിച്ചു; യോഗത്തിൽ പോരടിച്ച് കോൺഗ്രസ്-ബിജെപി കൗൺസിലർമാർ
Kerala

ഷർട്ടുവലിച്ചുകീറി, വനിതാ കൗൺസിലറെ മർദിച്ചു; യോഗത്തിൽ പോരടിച്ച് കോൺഗ്രസ്-ബിജെപി കൗൺസിലർമാർ

June 29, 2026
181
Next Post
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

Recent News

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

June 29, 2026
16
പേര് വെട്ടാൻ സൗദി, ജൂലൈ ഒന്നുമുതൽ കര്‍ശന നടപടി, വർക്ക് പെർമിറ്റ് പുതുക്കാത്തവരുടെ വിവരങ്ങൾ ഔദ്യോഗിക രേഖകളിൽനിന്ന് നീക്കം ചെയ്യും

പേര് വെട്ടാൻ സൗദി, ജൂലൈ ഒന്നുമുതൽ കര്‍ശന നടപടി, വർക്ക് പെർമിറ്റ് പുതുക്കാത്തവരുടെ വിവരങ്ങൾ ഔദ്യോഗിക രേഖകളിൽനിന്ന് നീക്കം ചെയ്യും

June 29, 2026
20
എ എം മുഹമ്മദ് സ്മാരക ട്രസ്റ്റ്; “ആദരം 2026” സംഘടിപ്പിച്ചു

എ എം മുഹമ്മദ് സ്മാരക ട്രസ്റ്റ്; “ആദരം 2026” സംഘടിപ്പിച്ചു

June 29, 2026
80
‘ഇറാൻ അമേരിക്ക സംഘർഷം അവസാനിക്കുന്നു’; ദോഹയിൽ നാളെ നിർണായക ചർച്ച നടക്കുമെന്ന് സ്ഥിരീകരിച്ച് ട്രംപ്

‘ഇറാൻ അമേരിക്ക സംഘർഷം അവസാനിക്കുന്നു’; ദോഹയിൽ നാളെ നിർണായക ചർച്ച നടക്കുമെന്ന് സ്ഥിരീകരിച്ച് ട്രംപ്

June 29, 2026
40
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025