• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

101 പവനും വീടും നൽകിയിട്ടും തീരാത്ത അത്യാഗ്രഹം; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിന് എട്ടു വർഷം തടവ്

cntv team by cntv team
May 9, 2026
in Kerala
A A
101 പവനും വീടും നൽകിയിട്ടും തീരാത്ത അത്യാഗ്രഹം; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിന് എട്ടു വർഷം തടവ്
0
SHARES
878
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പറവൂർ: സ്ത്രീധനപീഡനംമൂലം യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവ്. കളമശ്ശേരി ഞാലകം മൂലേപ്പാടം റോഡിൽ കാഞ്ഞിരത്തിങ്കൽ സുനിത (25) ആത്മഹത്യ ചെയ്ത കേസിൽ ഒന്നാംപ്രതിയായ ഭർത്താവ് യു.സി. കോളേജ് കടേപ്പിള്ളി റോഡിൽ അറഫ വില്ലയിൽ അജു എന്ന അരുൺ (38), രണ്ടാംപ്രതി അജുവിന്റെ മാതാവ് ലൈലാ ബീവി (72) എന്നിവരെയാണ് പറവൂർ രണ്ടാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി. ജ്യോതി കഠിനതടവിന് ശിക്ഷിച്ചത്.

അജുവിന് എട്ടും, ലൈലാ ബീവിക്ക് രണ്ട് വർഷവും കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. മൂന്നാം പ്രതിയും അജുവിന്റെ പിതാവുമായ അബ്ദുൽ റഹിമാനെ കുറ്റക്കാരനല്ല എന്ന കാരണത്താൽ കോടതി വെറുതേ വിട്ടു. 2018 സെപ്റ്റംബർ 13-നാണ് കേസിനാസ്പദമായ സംഭവം. 2014-ലാണ് അജുവും സുനിതയും വിവാഹിതരാകുന്നത്. 101 പവൻ സ്വർണാഭരണങ്ങൾ സുനിതയ്ക്ക് മാതാപിതാക്കൾ നൽകിയിരുന്നു. കൂടുതൽ പണവും സ്വർണവും സ്വത്തും സ്ത്രീധനമായി വേണമെന്നാവശ്യപ്പെട്ട് അജുവും മാതാപിതാക്കളും സുനിതയെ മാനസികമായി പീഡിപ്പിച്ചിരുന്നു. തുടർന്ന് സുനിതയുടെ മാതാപിതാക്കൾ കളമശ്ശേരിയിലെ ലക്ഷങ്ങൾ വിലമതിക്കുന്ന വീടും പറമ്പും സുനിതയുടെ പേർക്ക് നൽകി. എന്നിട്ടും തൃപ്തരാകാതെ പല തരത്തിലുമുള്ള പീഡനങ്ങൾ ഭർതൃവീട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായതിനെ തുടർന്ന് സുനിത ആത്മഹത്യ ചെയ്തെന്നാണ് കേസ്.

സംഭവശേഷം ഒളിവിൽപ്പോയ പ്രതികളെ പാലക്കാട് നിന്നാണ് അറസ്റ്റ് ചെയ്തത്. കേസിൽ 29 സാക്ഷികളെ പ്രൊസിക്യൂഷൻ വിസ്തരിക്കുകയും 90 പ്രമാണങ്ങളും മൂന്ന് തൊണ്ടികളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.കളമശ്ശേരി പോലീസും എറണാകുളം സിറ്റി പോലീസ് കമ്മിഷണറും അന്വേഷിച്ച കേസ് സുനിതയുടെ മാതാപിതാക്കളുടെ അപേക്ഷ പ്രകാരം ക്രൈംബ്രാഞ്ചിന് പിന്നീട് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബിജി ജോർജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഭിഭാഷകരായ എം.ബി. ഷാജി, എസ്. രാഖി എന്നിവർ ഹാജരായി.

Related Posts

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം
Kerala

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

August 24, 2026
66
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയ്ക്ക് ജാമ്യം
Kerala

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയ്ക്ക് ജാമ്യം

August 24, 2026
35
ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു
Kerala

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു

August 22, 2026
169
കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച
Kerala

കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച

August 22, 2026
397
ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം
Crime

ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം

August 22, 2026
98
എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം
Kerala

എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം

August 22, 2026
77
Next Post
തുടർഭരണം നല്ലതല്ലെന്ന് ആവർത്തിച്ച് സച്ചിദാനന്ദൻ, സാഹിത്യ അക്കാദമി പ്രസിഡന്റ്സ്ഥാനം രാജിവെച്ചു

തുടർഭരണം നല്ലതല്ലെന്ന് ആവർത്തിച്ച് സച്ചിദാനന്ദൻ, സാഹിത്യ അക്കാദമി പ്രസിഡന്റ്സ്ഥാനം രാജിവെച്ചു

Recent News

എരമംഗലം സ്വദേശിയായ യുവാവ് അമേരിക്കയിൽ നിര്യാതനായി

എരമംഗലം സ്വദേശിയായ യുവാവ് അമേരിക്കയിൽ നിര്യാതനായി

August 25, 2026
4
എരമംഗലം നരണിപ്പുഴ റോഡിൽ പരേതനായ കുമ്മപ്പറമ്പിൽ കുട്ടി ചേക്കു വിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി

എരമംഗലം നരണിപ്പുഴ റോഡിൽ പരേതനായ കുമ്മപ്പറമ്പിൽ കുട്ടി ചേക്കു വിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി

August 25, 2026
3
ഷിബിലിന്റെ മരണം വിശ്വസിക്കാനാവാതെ നാട്’ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്തി

ഷിബിലിന്റെ മരണം വിശ്വസിക്കാനാവാതെ നാട്’ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്തി

August 25, 2026
4
വെളിയങ്കോട് പഴഞ്ഞിയിൽ തറയിൽ മുഹ് യദ്ധീൻ മൗലവിയുടെ ഭാര്യ മായിൻ മുസ്ലിയാരകത്ത് കദീജ നിര്യാതയായി

വെളിയങ്കോട് പഴഞ്ഞിയിൽ തറയിൽ മുഹ് യദ്ധീൻ മൗലവിയുടെ ഭാര്യ മായിൻ മുസ്ലിയാരകത്ത് കദീജ നിര്യാതയായി

August 25, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025