• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

‘വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടേ, ആറ് മാസത്തേക്ക് ശല്യം ചെയ്യില്ല’; പ്രതികരിച്ച് എം കെ സ്റ്റാലിന്‍

cntv team by cntv team
May 7, 2026
in National
A A
‘വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടേ, ആറ് മാസത്തേക്ക് ശല്യം ചെയ്യില്ല’; പ്രതികരിച്ച് എം കെ സ്റ്റാലിന്‍
0
SHARES
260
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെന്നൈ: തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ടിവികെ നേതാവ് വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടേയെന്ന് സ്റ്റാലിന്‍ പറഞ്ഞു. ആറ് മാസത്തേക്ക് ഒരു ശല്യവുമില്ലാതെ വിജയ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നോക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റാലിന്റെ പ്രതികരണം. ഡിഎംകെ ഒരു ഭരണഘടനാ പ്രതിസന്ധിയോ മറ്റൊരു തെരഞ്ഞെടുപ്പോ ഉടന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.’ടിവികെയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിന് പുറമേ എന്റെ സമയത്ത് അവതരിപ്പിച്ചിട്ടുള്ള പദ്ധതികള്‍ പുതിയ സര്‍ക്കാര്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി പുതിയ സര്‍ക്കാര്‍ തുടരണം. കുടുംബനാഥമാര്‍ക്ക് 1000 രൂപ പ്രതിമാസം നല്‍കുന്ന പദ്ധതിയും തുടരണം’, എം കെ സ്റ്റാലിന്‍ പറഞ്ഞു.പ്രതിമാസം വനിതകള്‍ക്ക് 2500 രൂപ നല്‍കുമെന്ന വിജയ്‌യുടെ വാഗ്ദാനം നടപ്പാക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021ലെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത 90 ശതമാനം പദ്ധതികളും തന്റെ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നുവെന്നും കേന്ദ്ര നിയന്ത്രണം കാരണം നീറ്റ് റദ്ദാക്കുന്നത് പോലുള്ള വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സാധിച്ചില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.’നടപ്പാക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രമേ ഇത്തവണത്തെ തെരഞ്ഞെടുപ്പിലും പറഞ്ഞിട്ടുള്ളു. ടിവികെയുടെ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ചെയ്താല്‍ ഞങ്ങള്‍ സന്തോഷിക്കും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വിജയ്‌യെ വിടുതലൈ ചിരുതൈഗല്‍ കട്ജി (വിസികെ) പിന്തുണക്കണമെന്ന് വിസികെ നേതാവ് തോല്‍ തിരുമവലവന്‍ പറഞ്ഞു. ‘തമിഴ്‌നാട് ജനത സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ്ക്ക് അവസരം നല്‍കി. അതുകൊണ്ട് വിജയ് അത് ചെയ്യണം. കേവലഭൂരിപക്ഷമില്ലെങ്കിലും ഇത് ജനങ്ങളുടെ തീരുമാനമാണ്’, വിസികെ നേതാവ് പറഞ്ഞു.

Related Posts

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍
National

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

October 7, 2026
92
എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്
National

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്

October 7, 2026
137
‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ
National

‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ

October 7, 2026
297
ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം
National

ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം

October 7, 2026
202
നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി
National

നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി

October 6, 2026
49
​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും
National

​ഗൾഫ് കപ്പിൽ ഇന്ന് തീപാറും ഫൈനൽ; സൗദി യുഎഇയെ നേരിടും

October 6, 2026
57
Next Post
‘രാഹുൽ ഗാന്ധിയെ പോലും സങ്കൽപ്പിക്കാനാവില്ല,മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം’; VDക്കായി സിദ്ദിഖ്

'രാഹുൽ ഗാന്ധിയെ പോലും സങ്കൽപ്പിക്കാനാവില്ല,മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം'; VDക്കായി സിദ്ദിഖ്

Recent News

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി നിർദേശം

October 9, 2026
12
ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

ഷാഫി പറമ്പിലിനെ അപകീർത്തിപെടുത്തിയ ഫെയ്സ്ബുക്ക് പോസ്റ്റ്’സിപിഎം പ്രവർത്തകനെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്

October 9, 2026
105
പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

പിഞ്ചുകുഞ്ഞുമായി കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു,അമ്മയെ നാട്ടുകാർ രക്ഷിച്ചു

October 9, 2026
72
കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

October 9, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025