ചങ്ങരംകുളം:കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൽ ലഹരിക്കെതിരായും വിവരവിനിമയ സാങ്കേതിക വിദ്യകളുടെ ദുരുപയോഗത്തിനെതിരെയും, സൈബർ തട്ടിപ്പുകൾക്കെതിരായുമുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ.റുബീന.എം ക്ലാസ് നയിച്ചു.പ്രധാനാധ്യാപിക പി.ജി. ബിന്ദു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.ആർ.സബിത നന്ദിയും പറഞ്ഞു.











