• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

മംഗളൂരു കുക്കർ ബോംബ് സ്‌ഫോടനക്കേസ്; മുഖ്യപ്രതി മുഹമ്മദ് ഷരീഖിന് 10 വർഷം കഠിനതടവ്

cntv team by cntv team
April 28, 2026
in National
A A
മംഗളൂരു കുക്കർ ബോംബ് സ്‌ഫോടനക്കേസ്; മുഖ്യപ്രതി മുഹമ്മദ് ഷരീഖിന് 10 വർഷം കഠിനതടവ്
0
SHARES
79
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബംഗളൂരു: മംഗളൂരു കുക്കർ ബോംബ് സ്‌ഫോടനക്കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷരീഖിനെ പത്തുവർഷം കഠിനതടവിന് ശിക്ഷിച്ച് ബെംഗളൂരുവിലെ എൻ.ഐ.എ.യുടെ പ്രത്യേക കോടതി. 94,000 രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു. യു.എ.പി.എ. നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് ശിക്ഷ വിധിച്ചത്.2022 നവംബർ 19-ന് മംഗളൂരുവിനടുത്ത് കങ്കനാടിയിലാണ് സ്‌ഫോടനമുണ്ടായത്. പ്രഷർകുക്കറിൽ സ്ഥാപിച്ച ബോംബ് മുഹമ്മദ് ഷരീഖ് ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. കദ്രി മഞ്ജുനാഥക്ഷേത്രത്തിൽ ബോംബ് സ്ഥാപിക്കാൻ പോകുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഭീകരവാദസംഘടനയുമായി ബന്ധമുള്ളയാളാണ് ഷരീഖ് എന്നും കണ്ടെത്തി. സ്‌ഫോടനത്തിൽ മുഹമ്മദ് ഷരീഖിനും ഓട്ടോറിക്ഷാ ഡ്രൈവർ പുരുഷോത്തം പൂജാരിക്കും പരിക്കേറ്റു. മൂന്നുമാസത്തെ ചികിത്സയ്ക്കുശേഷം എൻ.ഐ.എ. ഉദ്യോഗസ്ഥർ ഷരീഖിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നീട് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിലെ വാദത്തിനിടെ മുഹമ്മദ് ഷരീഖ് കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. തിങ്കളാഴ്ച ശിക്ഷ വിധിക്കുന്നതിനുമുൻപ് ശിക്ഷ കുറയ്ക്കണമെന്ന് ഷരീഖിന്റെ അഭിഭാഷകൻ വാദിച്ചു. ഇയാൾക്ക് ഒരു മകളുണ്ടെന്നും കുടുംബത്തിന്റെ വരുമാനദാതാവാണെന്നും പറഞ്ഞു. ഇത് കണക്കിലെടുത്ത കോടതി പത്തുവർഷം കഠിനതടവ് ശിക്ഷ വിധിക്കുകയായിരുന്നു. ശിവമോഗയിലെ തീർഥഹള്ളി സ്വദേശിയാണ് മുഹമ്മദ് ഷരീഖ്.

Related Posts

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്
National

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്

September 29, 2026
73
28 ദിവസത്തെ മൊബൈൽ റീ ചാർജ് നിർത്തി;30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി
Kerala

28 ദിവസത്തെ മൊബൈൽ റീ ചാർജ് നിർത്തി;30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി

September 28, 2026
284
സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഒരു ഗ്രാമിന്റെ സ്വര്‍ണ മോതിരം; തായ്മാമന്‍ തങ്കമോതിരം പദ്ധതിക്ക് ഇന്ന് തുടക്കം
National

സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഒരു ഗ്രാമിന്റെ സ്വര്‍ണ മോതിരം; തായ്മാമന്‍ തങ്കമോതിരം പദ്ധതിക്ക് ഇന്ന് തുടക്കം

September 28, 2026
90
ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ
National

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

September 26, 2026
147
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു
National

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

September 26, 2026
15
ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI
Kerala

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

September 26, 2026
137
Next Post
കുതിച്ചുയർന്ന് ചെറുനാരങ്ങ വില; കിലോയ്ക്ക് 270 രൂപ

കുതിച്ചുയർന്ന് ചെറുനാരങ്ങ വില; കിലോയ്ക്ക് 270 രൂപ

Recent News

മാറഞ്ചേരി പുറങ്ങ് സ്വദേശി കരുവീട്ടിൽ മുഹമ്മദ് നിര്യാതനായി

മാറഞ്ചേരി പുറങ്ങ് സ്വദേശി കരുവീട്ടിൽ മുഹമ്മദ് നിര്യാതനായി

September 30, 2026
41
മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി മുങ്ങി ‘ പ്രതിക്ക് ട്രിപ്പ്ൾ ജീവപര്യന്തം ശിക്ഷ വിധിച്ച് പൊന്നാനി പോക്സോ കോടതി..

മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി മുങ്ങി ‘ പ്രതിക്ക് ട്രിപ്പ്ൾ ജീവപര്യന്തം ശിക്ഷ വിധിച്ച് പൊന്നാനി പോക്സോ കോടതി..

September 29, 2026
626
ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ്; തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വിട്ട് സര്‍ക്കാര്‍

ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ്; തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വിട്ട് സര്‍ക്കാര്‍

September 29, 2026
50
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 29, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025