• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

പത്തനംതിട്ടയിൽ പനി ബാധിച്ച് 17കാരി മരിച്ചതിൽ ദുരൂഹത; പെൺകുട്ടി 5 മാസം ഗർഭിണിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

ckmnews by ckmnews
November 26, 2024
in Crime
A A
പത്തനംതിട്ടയിൽ പനി ബാധിച്ച് 17കാരി മരിച്ചതിൽ ദുരൂഹത; പെൺകുട്ടി 5 മാസം ഗർഭിണിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
0
SHARES
501
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്തനംതിട്ട: പത്തനംതിട്ടയില്‍ പനി ബാധിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചതില്‍ ദുരൂഹത. പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പതിനേഴുകാരി ഇന്നലെയാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.ഇക്കഴിഞ്ഞ 22-ാം തീയതിയാണ് പെണ്‍കുട്ടി പനിയാണെന്ന് പറഞ്ഞ് പത്തനംതിട്ടയിലെ ഒരു ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. രക്ത പരിശോധനയില്‍ പെണ്‍കുട്ടിക്ക് അണുബാധ കണ്ടെത്തി. തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കോ, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കോ പെണ്‍കുട്ടിയെ എത്തിക്കണമെന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ആലപ്പുഴയില്‍ ബന്ധു വീടുകള്‍ ഉണ്ടെന്നും മറ്റും പറഞ്ഞ് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ മരണം സംഭവിച്ചു.കടുത്ത അണുബാധയെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചു എന്നായിരുന്നു പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയ ഡോക്ടര്‍മാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമാകുകയായിരുന്നു. പെണ്‍കുട്ടി അമിത അളവില്‍ മരുന്ന് കഴിച്ചിരുന്നുവെന്നും അതുകൊണ്ടാകാം അണുബാധയുണ്ടായതെന്നും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഗര്‍ഭിണിയാണെന്ന വിവരം മറ്റാരും അറിയാതിരിക്കാന്‍ പെണ്‍കുട്ടി അമിത അളവില്‍ ഗുളിക കഴിച്ചതാകാം എന്ന സംശയവും ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തോട് സൂചിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. പെണ്‍കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് പത്തനംതിട്ടയിലെ വീട്ടുവളപ്പില്‍ നടന്നു. വരും ദിവസങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് അന്വേഷണ സംഘം പറയുന്നു.

Related Posts

ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു
Crime

ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

August 12, 2026
34
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പത്തൊന്‍പതുകാരൻ അറസ്റ്റില്‍
Crime

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പത്തൊന്‍പതുകാരൻ അറസ്റ്റില്‍

August 12, 2026
227
യൂണിഫോമിന്റെ പേരിൽ തട്ടിപ്പ്,​ ഏഴ് ലക്ഷം രൂപ ഓൺലൈൻ ഗെയിമിനായി പൊടിച്ച പൊലീസ് ട്രെയിനിയെ പിരിച്ചുവിട്ടു
Crime

യൂണിഫോമിന്റെ പേരിൽ തട്ടിപ്പ്,​ ഏഴ് ലക്ഷം രൂപ ഓൺലൈൻ ഗെയിമിനായി പൊടിച്ച പൊലീസ് ട്രെയിനിയെ പിരിച്ചുവിട്ടു

August 12, 2026
99
പകല്‍ വെളിച്ചത്തില്‍ പള്ളികളില്‍ കയറി കവര്‍ച്ച, നിരവധി കേസുകളിലെ പ്രതിയെ വലയിലാക്കി തിരൂർ പോലീസ്
Crime

പകല്‍ വെളിച്ചത്തില്‍ പള്ളികളില്‍ കയറി കവര്‍ച്ച, നിരവധി കേസുകളിലെ പ്രതിയെ വലയിലാക്കി തിരൂർ പോലീസ്

August 11, 2026
373
കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ
Crime

കുറഞ്ഞ പലിശയ്ക്ക് വായ്പ വാ​ഗ്ദാനംചെയ്ത് വീട്ടമ്മയിൽനിന്ന് തട്ടിയത് 6.90 ലക്ഷം രൂപ; നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

August 11, 2026
89
പൊലീസ് ട്രെയിനികളിൽ നിന്ന് യൂണിഫോം വാങ്ങാൻ പിരിച്ച ഏഴുലക്ഷം തട്ടിയ കേസ്: പൊലീസുകാരൻ അറസ്റ്റിൽ
Crime

പൊലീസ് ട്രെയിനികളിൽ നിന്ന് യൂണിഫോം വാങ്ങാൻ പിരിച്ച ഏഴുലക്ഷം തട്ടിയ കേസ്: പൊലീസുകാരൻ അറസ്റ്റിൽ

August 11, 2026
93
Next Post
കോഴിക്കോട് ലോഡ്ജ്മുറിയില്‍ യുവതി മരിച്ചനിലയില്‍; ഒപ്പമുണ്ടായിരുന്നയാളെ കാണാനില്ല

കോഴിക്കോട് ലോഡ്ജ്മുറിയില്‍ യുവതി മരിച്ചനിലയില്‍; ഒപ്പമുണ്ടായിരുന്നയാളെ കാണാനില്ല

Recent News

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

August 12, 2026
96
പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

August 12, 2026
868
‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

August 12, 2026
105
ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

August 12, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025