ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജനറൽ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറഞ്ഞ കേസിലെ പ്രതി ശരത് പ്രസാദാണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് ഇയാളെ ഉടുതുണിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജനറൽ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയതിലും അസഭ്യം പറഞ്ഞ കേസിലെയും പ്രതിയാണ് ഇയാൾ. ഇതിന് മുൻപും പല കേസുകളിലും പ്രതിയാണ് ശരത് പ്രസാദ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.







