• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

എസ്സാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശശികാന്ത് റൂയ അന്തരിച്ചു

ckmnews by ckmnews
November 26, 2024
in Kerala
A A
എസ്സാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശശികാന്ത് റൂയ അന്തരിച്ചു
0
SHARES
84
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദീര്‍ഘനാളത്തെ അസുഖത്തെ തുടര്‍ന്ന് വ്യവസായിയും എസ്സാര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ശശികാന്ത് റൂയ അന്തരിച്ചു. 81 വയസ്സായിരുന്നു. ഇന്നലെ രാത്രി മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. നിരവധിപ്പേര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു.’ശശികാന്ത് റൂയിയയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖം അറിയിക്കുന്നു. സാമൂഹിക ഉന്നമനത്തിനും ജീവകാരുണ്യത്തിനും വേണ്ടിയുള്ള അചഞ്ചലമായ പ്രതിബദ്ധതയോടെ, അദ്ദേഹം ദശലക്ഷക്കണക്കിന് ജീവിതങ്ങളെ സ്പര്‍ശിച്ചു, ശാശ്വതമായ സ്വാധീനം ചെലുത്തി. അദ്ദേഹത്തിന്റെ വിനയവും ഊഷ്മളതയും താന്‍ കണ്ടുമുട്ടിയ എല്ലാവരുമായും ബന്ധപ്പെടാനുള്ള കഴിവും അദ്ദേഹത്തെ അസാധാരണനായ നേതാവാക്കി, പ്രസ്താവന കൂട്ടിച്ചേര്‍ത്തു.’വ്യവസായ ലോകത്തെ ഒരു വലിയ വ്യക്തിത്വമായിരുന്നു ശശികാന്ത് റൂയിയ ജി. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും മികവോടെയുള്ള അചഞ്ചലമായ പ്രതിബദ്ധതയും ഇന്ത്യയുടെ ബിസിനസ്സ് മേഖലയെ മാറ്റിമറിച്ചു. നവീകരണത്തിനും വളര്‍ച്ചയ്ക്കും അദ്ദേഹം ഉയര്‍ന്ന മാനദണ്ഡങ്ങള്‍ സ്ഥാപിച്ചു. നമ്മുടെ രാജ്യത്തെ എങ്ങനെ മികച്ചതാക്കാം എന്ന് എപ്പോഴും അദ്ദേഹം ചര്‍ച്ച ചെയ്തു. ജിയുടെ വിയോഗം അങ്ങേയറ്റം ദുഖിപ്പിക്കുന്നു,” പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.1965ല്‍ പിതാവിന്റെ മാര്‍ഗനിര്‍ദേശപ്രകാരം കുടുംബ ബിസിനസില്‍ കരിയര്‍ ആരംഭിച്ച ശശി റൂയ സഹോദരനോടൊപ്പം ചേര്‍ന്നാണ് എസ്സാറിന് അടിത്തറയിട്ടത്. തന്റെ സഹോദരന്‍ രവിയ്‌ക്കൊപ്പം ചേര്‍ന്ന് ലോഹങ്ങള്‍ മുതല്‍ സാങ്കേതികവിദ്യ വരെ വ്യാപിച്ച് കിടക്കുന്ന വ്യവസായ ശൃംഖലയിലേക്ക് എസ്സാര്‍ ഗ്രൂപ്പിനെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് ശശി റുയിയ നിര്‍വഹിച്ചത്.റൂയ സഹോദരന്മാരുടെ നേതൃത്വത്തില്‍ ആരംഭിച്ച എസ്സാര്‍ ഗ്ലോബല്‍ ഫണ്ട് ലിമിറ്റഡ് ആണ് അടിസ്ഥാന സൗകര്യങ്ങള്‍, ഊര്‍ജം, ലോഹങ്ങള്‍, ഖനനം, സാങ്കേതികവിദ്യ, സേവനങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ എസ്സാര്‍ ഗ്രൂപ്പിന്റെ ആസ്തി കൈകാര്യം ചെയ്യുന്നത്. എസ്സാര്‍ ഗ്ലോബല്‍ ഫണ്ട് ലിമിറ്റഡിന് കീഴിലുള്ള പോര്‍ട്ട്ഫോളിയോ കമ്പനികള്‍ മൊത്തം 1400 കോടി ഡോളറിന്റെ വരുമാനമാണ് സമ്പാദിച്ചത്. ടെലികോം, ബിപിഒ, ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലകളിലെ എസ്സാറിന്റെ പോര്‍ട്ട്‌ഫോളിയോ ബിസിനസ് വഴി 4000 കോടി ഡോളറിലധികം ധനസമ്പാദനം ആകര്‍ഷിച്ചതായി എസ്സാറിന്റെ വെബ്‌സൈറ്റ് പ്രസ്താവിച്ചു. വൊഡഫോണ്‍, ബ്രൂക്ക്ഫീല്‍ഡ്, റോസ്‌നെഫ്റ്റ്, എന്നിവയുള്‍പ്പെടെയുള്ള ആഗോള പ്രമുഖരുമായുള്ള പങ്കാളിത്തം വഴിയാണ് കമ്പനി കുതിച്ചത്.

Related Posts

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി
Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

September 26, 2026
20
ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്
Kerala

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

September 26, 2026
29
ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
Kerala

ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

September 26, 2026
1.8k
മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ
Crime

മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ

September 26, 2026
292
ആഡംബര കാറും ആഭരണങ്ങളും, പാർവതി വിദേശത്തേക്ക് കോടികൾ കടത്തി; പരാതിയുമായി കൂടുതൽപേർ രംഗത്ത്
Crime

ആഡംബര കാറും ആഭരണങ്ങളും, പാർവതി വിദേശത്തേക്ക് കോടികൾ കടത്തി; പരാതിയുമായി കൂടുതൽപേർ രംഗത്ത്

September 26, 2026
172
തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് വരുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം
Kerala

തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് വരുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം

September 26, 2026
164
Next Post
കുന്നംകുളത്ത് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് എരമഗലം സ്വദേശികളായ നാലുപേർക്ക് പരിക്ക്

കുന്നംകുളത്ത് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് എരമഗലം സ്വദേശികളായ നാലുപേർക്ക് പരിക്ക്

Recent News

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
2
തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

September 27, 2026
2
കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

September 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

September 27, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025