• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘വീടിന് പുറത്ത് കിടന്ന് ഉറങ്ങാതിരിക്കുക, കൊതുക് വല അധിക സംരക്ഷണം നല്‍കും; പാമ്പുകടിയേറ്റാല്‍ സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം’; നിർദേശവുമായി ആരോഗ്യമന്ത്രി

cntv team by cntv team
April 23, 2026
in Kerala
A A
‘വീടിന് പുറത്ത് കിടന്ന് ഉറങ്ങാതിരിക്കുക, കൊതുക് വല അധിക സംരക്ഷണം നല്‍കും; പാമ്പുകടിയേറ്റാല്‍ സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം’; നിർദേശവുമായി ആരോഗ്യമന്ത്രി
0
SHARES
85
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാമ്പുകടിയ്ക്കെതിരെ പ്രതിരോധവും സമയബന്ധിതമായ ചികിത്സയും വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൂട് അധികമായത് കാരണം ഇഴ ജന്തുക്കള്‍ തണുപ്പുള്ള പ്രദേശം തേടി പോകുന്ന സമയമാണ്. അതിനാല്‍ വീടും സ്ഥാപനങ്ങളും പരിസരങ്ങളും പാമ്പുകള്‍ക്ക് കയറിയിരിക്കാനുള്ള അവസരമൊരുക്കാതെ ശ്രദ്ധ വേണം. ഇതിന്റെ ഭാഗമായി കാടും പടര്‍പ്പും കേറാതേയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്റോ മറ്റോ ഇട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം.പാമ്പുകടിയേറ്റാല്‍ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതാണ്. താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റി സ്നേക്ക് വെനം ലഭ്യമാണ്. രോഗ ലക്ഷണങ്ങളും ലാബ് പരിശോധനകളും അടിസ്ഥാനമാക്കി പ്രോട്ടോകോള്‍ പ്രകാരമാണ് ആന്റി സ്‌നേക്ക് വെനം നല്‍കുന്നത്. എല്ലാ ആശുപത്രികളും പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.വീട്ടിനുള്ളില്‍ പാമ്പ് കടിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി എല്ലാവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.· വീടിനുള്ളില്‍ പാമ്പ് കയറാനുള്ള സാധ്യത കുറയ്ക്കാന്‍ വാതിലുകളും ജനലുകളും അടച്ചിടുക; വിടവുകള്‍ അടയ്ക്കുക.· വീടിന് പുറത്ത് കിടന്ന് ഉറങ്ങാതിരിക്കുക· നിലത്ത് കിടന്ന് ഉറങ്ങുന്നത് ഒഴിവാക്കി കിടക്കകള്‍ ഉപയോഗിക്കുക.· കൊതുക് വല ഉപയോഗിക്കുന്നത് അധിക സംരക്ഷണം നല്‍കും· വീടിനും പരിസരത്തിനും ചുറ്റുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുക· വീടിനോട് ചേര്‍ന്ന് വിറക്, തൊണ്ട്, ചിരട്ട, തുണികള്‍ തുടങ്ങിയവയൊന്നും കൂട്ടി വയ്ക്കരുത്· പുല്ലും കുറ്റിച്ചെടികളും വെട്ടി വൃത്തിയായി സൂക്ഷിക്കുക· വീടിനോട് സമീപത്തുള്ള മാളങ്ങളെല്ലാം അടയ്ക്കുക· രാത്രിയില്‍ വീടിനുള്ളിലും പുറത്തും മതിയായ വെളിച്ചം ഉറപ്പാക്കുക· സന്ധ്യ സമയത്തും രാത്രി സമയങ്ങളിലും പുറത്തേക്ക് പോകുമ്പോള്‍ ടോര്‍ച്ച് ഉപയോഗിക്കുക· കരിയിലകളിലൂടെയും കുറ്റിച്ചെടികളിലൂടെയും നടക്കാന്‍ ശ്രമിക്കരുത്· കാല്‍പാദം സംരക്ഷിക്കുന്ന ചെരുപ്പുകള്‍ ധരിക്കുക· ഉറങ്ങുന്നതിന് മുമ്പ് കിടക്കയും പുതപ്പും സുരക്ഷിതമാണെന്ന് ഉറപ്പാക്കുക· കിടക്കുന്ന സ്ഥലം ശുചിയായി, സുരക്ഷിതമായി സൂക്ഷിക്കുക· ചെരുപ്പ്, വസ്ത്രങ്ങള്‍, ബാഗ്, ഹെല്‍മറ്റ്, വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിന് മുമ്പ് പരിശോധിക്കുക· പാമ്പിനെ കണ്ടാല്‍ അതിനെ പിടിക്കാന്‍ ശ്രമിക്കാതെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക. ഏറ്റവും അടുത്തുള്ള സ്‌നേക്ക് റെസ്‌ക്യുവേഴ്‌സിനെ ലഭിക്കാന്‍ വനം വകുപ്പിന്റെ സര്‍പ്പ ആപ്പ് സഹായിക്കും.പാമ്പുകടി സംഭവിച്ചാല്‍ പ്രഥമ ശുശ്രൂഷ· പാമ്പുകടിയേറ്റയാളെ ശാന്തനാക്കുക. ഭീതി ഉണ്ടാക്കരുത്.· അനാവശ്യ ചലനം ഒഴിവാക്കുക. കടിയേറ്റ ഭാഗം അനക്കാതിരിക്കുക. പ്രത്യേകിച്ചും കടിയേറ്റ വ്യക്തിയെ ഓടാനോ നടക്കാനോ അനുവദിക്കാതെ എടുത്തോ, സ്ട്രച്ചറില്‍ കിടത്തിയോ ആശുപത്രിയില്‍ എത്തിക്കുക· മുറിവ് ഒരിക്കലും അമിതമായി മുറുക്കിക്കെട്ടരുത്.· എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുകയാണ് പ്രധാനം.· ആശുപത്രിയിലേക്ക് വ്യക്തിയെ കൊണ്ട് പോകുമ്പോള്‍ കടിച്ച പാമ്പിനെ പിടിച്ചോ, കൊന്നോ കൊണ്ടുപോകേണ്ട ആവശ്യമില്ല. അതിന് നേരം പാഴാക്കരുത്.

Related Posts

പിന്തുണച്ച് സ്വതന്ത്രൻ, കൗൺസിലർ സുഗതന് ആറുമാസം അവധി; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ പ്രതിഷേധം
Kerala

പിന്തുണച്ച് സ്വതന്ത്രൻ, കൗൺസിലർ സുഗതന് ആറുമാസം അവധി; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ പ്രതിഷേധം

July 31, 2026
96
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

July 31, 2026
56
തീപിടിച്ചയുടൻ ഓടി കുളത്തിൽ ചാടി; വെമ്പായത്തെ ബാർ ആക്രമണത്തിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു
Kerala

തീപിടിച്ചയുടൻ ഓടി കുളത്തിൽ ചാടി; വെമ്പായത്തെ ബാർ ആക്രമണത്തിൽ ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു

July 31, 2026
135
സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു
Kerala

സർവേ വകുപ്പിൽ കൂട്ടപിരിച്ചുവിടൽ; മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു

July 31, 2026
103
പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു
Kerala

പിഎം ശ്രീ: ഫണ്ട് നൽകിയിട്ടില്ല, പിന്മാറാനാകുമെന്ന് കേന്ദ്രം; സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു

July 31, 2026
150
മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു
Kerala

മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു

July 31, 2026
38
Next Post
കോഴിക്കോട്ട് എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ; പിടിയിലായത് അപ്പാർട്ട്മെന്റിൽ നിന്ന്

കോഴിക്കോട്ട് എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ; പിടിയിലായത് അപ്പാർട്ട്മെന്റിൽ നിന്ന്

Recent News

കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ

കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ

July 31, 2026
85
കുന്നംകുളം പന്നിത്തടത്ത് അപകടത്തിൽപ്പെട്ട വാഹനത്തിൽ നിരോധിത പുകയില ഉത്പന്നങ്ങൾ

കുന്നംകുളം പന്നിത്തടത്ത് അപകടത്തിൽപ്പെട്ട വാഹനത്തിൽ നിരോധിത പുകയില ഉത്പന്നങ്ങൾ

July 31, 2026
331
പിന്തുണച്ച് സ്വതന്ത്രൻ, കൗൺസിലർ സുഗതന് ആറുമാസം അവധി; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ പ്രതിഷേധം

പിന്തുണച്ച് സ്വതന്ത്രൻ, കൗൺസിലർ സുഗതന് ആറുമാസം അവധി; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ പ്രതിഷേധം

July 31, 2026
96
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

July 31, 2026
56
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025