• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

വീണ്ടും താഴേയ്ക്ക് തന്നെ; സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ട്വിസ്റ്റ്

cntv team by cntv team
April 22, 2026
in Business
A A
വീണ്ടും താഴേയ്ക്ക് തന്നെ; സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ട്വിസ്റ്റ്
0
SHARES
148
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 50 രൂപ കുറഞ്ഞ് 14,185 രൂപയായി. പവന് 400 രൂപ കുറഞ്ഞ് 1,13,480 രൂപയുമായി. കഴിഞ്ഞ രണ്ട് ദിവസം വിലയിൽ മാറ്റം ഉണ്ടായിരുന്നില്ല. പിന്നാലെ ഇന്ന് രാവിലെ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തുകയായിരുന്നു.ഇറാനും യുഎസും തമ്മിലെ വെടിനിർത്തൽ കാലാവധി നീട്ടിയതിന് പിന്നാലെ ക്രൂഡ് ഓയിൽ വിലയും യുഎസ് ഡോളർ ഇൻഡക്സും താഴ്ന്നിരുന്നു. തുടർന്ന് സ്വണവിലയും കുറഞ്ഞു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണവില 1,09,240 രൂപയാണ്. ഏപ്രിൽ രണ്ടിനാണ് ഈ വില രേഖപ്പെടുത്തിയത്. വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 275 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു കിലോയ്ക്ക് 2,75,000 രൂപയാണ്.അതേസമയം, ഇന്ത്യൻ ഓഹരി വിപണി ഇന്നലെ ശക്തമായി മുന്നേറിയിരുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് പ്രധാന ഓഹരി സൂചികകൾ നേട്ടമുണ്ടാക്കുന്നത്. ഇറാനുമായുള്ള ചർച്ചകൾക്ക് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഇന്ന് ഇസ്ളാമാബാദിൽ എത്തുമെന്ന വാർത്തകളാണ് നിക്ഷേപകർക്ക് ആവേശമായത്. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 94 ഡോളറിലേക്ക് താഴ്ന്നതും വിപണിക്ക് കരുത്ത് പകർന്നു.പ്രധാന സൂചികയായ സെൻസെക്‌സ് 753 പോയിന്റ് നേട്ടത്തോടെ 79,273.33ൽ അവസാനിച്ചു. നിഫ്റ്റി 212 പോയിന്റ് ഉയർന്ന് 24,576.60ൽ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിലും മികച്ച വാങ്ങൽ താത്പര്യം ദൃശ്യമായി. നെസ്‌ലേ ഇന്ത്യ, ഹിന്ദുസ്ഥാൻ ലിവർ, ട്രെന്റ് എന്നിവയാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ബാങ്കിംഗ്, എഫ്.എം.സി.ജി, റിയൽറ്റി മേഖലയിലെ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. നേരിയ ഇടവേളയ്ക്ക് ശേഷം വിദേശ ധനകാര്യ സ്ഥാപനങ്ങൾ വീണ്ടും ഇന്ത്യൻ വിപണിയിൽ സജീവമായി. ആഭ്യന്തര ഫണ്ടുകളും വലിയ തോതിൽ ഓഹരികൾ വാങ്ങിക്കൂട്ടി.

Related Posts

താഴേയ്ക്കുപോയ സ്വർണവില തിരിച്ചുകയറി; ഇന്ന് പവന് കൂടിയത് 560 രൂപ
Business

താഴേയ്ക്കുപോയ സ്വർണവില തിരിച്ചുകയറി; ഇന്ന് പവന് കൂടിയത് 560 രൂപ

September 30, 2026
96
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം
Business

വീണ്ടും ഇടിഞ്ഞ് സ്വര്‍ണം; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

September 29, 2026
156
സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു
Business

സ്വര്‍ണം വന്‍ വിലയിടിവിലേക്ക്; ഉച്ചക്ക് ശേഷം വീണ്ടും വില കുറഞ്ഞു

September 28, 2026
577
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

September 28, 2026
296
സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു,ഇന്ന് വിലയില്‍ നേരിയ വര്‍ധന
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു,ഇന്ന് വിലയില്‍ നേരിയ വര്‍ധന

September 25, 2026
96
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്
Business

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്

September 24, 2026
146
Next Post
പ്രണയാഭ്യർത്ഥന നിരസിച്ചു; 27 കാരന്റെ കൈകാലുകൾ കെട്ടിയിട്ട് കത്തിച്ചുകൊന്നു, യുവതി പിടിയിൽ

പ്രണയാഭ്യർത്ഥന നിരസിച്ചു; 27 കാരന്റെ കൈകാലുകൾ കെട്ടിയിട്ട് കത്തിച്ചുകൊന്നു, യുവതി പിടിയിൽ

Recent News

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

September 30, 2026
17
എം.കെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

എം.കെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

September 30, 2026
11
ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ

ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ

September 30, 2026
31
550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 30, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025