• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

പ്രണയാഭ്യർത്ഥന നിരസിച്ചു; 27 കാരന്റെ കൈകാലുകൾ കെട്ടിയിട്ട് കത്തിച്ചുകൊന്നു, യുവതി പിടിയിൽ

cntv team by cntv team
April 22, 2026
in Crime, National
A A
പ്രണയാഭ്യർത്ഥന നിരസിച്ചു; 27 കാരന്റെ കൈകാലുകൾ കെട്ടിയിട്ട് കത്തിച്ചുകൊന്നു, യുവതി പിടിയിൽ
0
SHARES
621
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബംഗളൂരുവിൽ യുവാവിന്റെ കണ്ണും കൈകാലുകളും കെട്ടി കത്തിച്ചുകൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ തുമകുരു സ്വദേശി കിരണാണ് (27 ) ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ കാമുകി പ്രേമയെ (27 ) അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചയാണ് പ്രതി, കിരണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊന്നത്. ഇരുവരും രണ്ടുവർഷമായി അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. എന്നാൽ കഴിഞ്ഞ ദിവസം കിരൺ പ്രതിയുടെ പ്രണയാഭ്യർത്ഥ നിരസിച്ചിരുന്നു. ഇതാണ് പ്രേമയെ കൊലപാതകം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.വീട്ടുകാരെല്ലാം ജോലിക്ക് പോയതോടെ പ്രേമ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിൽ ആരുമില്ലെന്നും വന്നാൽ ഒരു ‘സർപ്രൈസ്’ തരാമെന്നും പറഞ്ഞാണ് യുവതി വിളിച്ചുവരുത്തിയത്. ഒരുമിച്ച് സമയം ചെലവഴിക്കാമെന്നും വാഗ്ദാനംനൽകി. ഇതോടെ കിരൺ പ്രേമയുടെ വീട്ടിൽ എത്തുകയായിരുന്നു. ശാരീരിക ബന്ധത്തിലേർപ്പെടാമെന്ന് പ്രതി കിരണിനോട് പറയുകയും തുടർന്ന് യുവാവിന്റെ കൈകാലുകൾ കെട്ടിയിടുകയുമായിരുന്നു. തുടർന്ന് പ്രേമ കിരണിന്റെ ദേഹത്തേക്ക് സൂക്ഷിച്ചുവച്ചിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് നിലവിളി കേട്ട അയൽവാസികളാണ് പൊലീസിനെയും അഗ്നിശമനസേനയെയും വിവരമറിയിച്ചത്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും കിരണിനെ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.കിരൺ വീട്ടിലെത്തി തീകൊളുത്തി ജീവനൊടുക്കിയെന്നാണ് പ്രേമ ആദ്യം പോലീസിന് മൊഴിനൽകിയത്. സംഭവം നടക്കുമ്പോൾ താൻ കുളിമുറിയിലായിരുന്നുവെന്നും നിലവിളി കേട്ടാണ് സംഭവമറിഞ്ഞതെന്നും പറഞ്ഞിരുന്നു. യുവതിയുടെ പരസ്പരവിരുദ്ധമായ മൊഴിയിൽ പോലീസിന് സംശയമുണ്ടായി. തുടർന്ന് പ്രേമയുടെ മൊബൈൽഫോൺ പരിശോധിച്ചതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. കിരണിനെ തീകൊളുത്തിയ ശേഷം ഇതിന്റെ ദൃശ്യങ്ങൾ പ്രേമ മൊബൈൽഫോണിൽ പകർത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. ഇതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. കേസിൽ വിശദമായ അന്വേഷണം നടത്തുകയാണെന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Related Posts

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ
Crime

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

September 30, 2026
17
പാലക്കാട്ടെ സഹോദരങ്ങളുടെ മരണം: മാതാവ് കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം
Crime

പാലക്കാട്ടെ സഹോദരങ്ങളുടെ മരണം: മാതാവ് കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം

September 30, 2026
490
എംഡിഎംഎയുമായി രണ്ട് ഡോക്ടര്‍മാര്‍ പിടിയില്‍
Crime

എംഡിഎംഎയുമായി രണ്ട് ഡോക്ടര്‍മാര്‍ പിടിയില്‍

September 30, 2026
398
യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ ഗണ്‍; പെല്ലറ്റും കണ്ടെത്തിയതായി പൊലീസ്‌
Crime

യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ ഗണ്‍; പെല്ലറ്റും കണ്ടെത്തിയതായി പൊലീസ്‌

September 30, 2026
47
ഗെയിംസിൽ വീണ്ടും സ്വർണത്തിളക്കം; ട്രാപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ഏഷ്യൻ റെക്കോഡോടെ സ്വർണം
National

ഗെയിംസിൽ വീണ്ടും സ്വർണത്തിളക്കം; ട്രാപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ഏഷ്യൻ റെക്കോഡോടെ സ്വർണം

September 30, 2026
19
പട്ടാമ്പിയിൽ എൻ.ഐ.എ. റെയ്ഡ്: ഭീകരവാദ റിക്രൂട്ട്‌മെന്റ് കേസിൽ ഒരാൾ കസ്റ്റഡിയിൽ
Crime

പട്ടാമ്പിയിൽ എൻ.ഐ.എ. റെയ്ഡ്: ഭീകരവാദ റിക്രൂട്ട്‌മെന്റ് കേസിൽ ഒരാൾ കസ്റ്റഡിയിൽ

September 30, 2026
294
Next Post
പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി പാലക്കാട് ജില്ലാ കളക്ടർ

പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകി പാലക്കാട് ജില്ലാ കളക്ടർ

Recent News

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

September 30, 2026
17
എം.കെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

എം.കെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

September 30, 2026
11
ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ

ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ

September 30, 2026
31
550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 30, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025