• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍

cntv team by cntv team
April 20, 2026
in Kerala
A A
നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍
0
SHARES
295
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍ ആപ്പിന്റെ മറവില്‍ കേസ് അട്ടിമറിക്കാന്‍ നടത്തുന്നുവെന്നാരോപിച്ചും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 28നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.നിരവധി ജാതി അധിക്ഷേപ പരാതികള്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് വന്നിട്ടും കോളേജില്‍ അത്തരം വിവേചന സമീപനങ്ങള്‍ ഉണ്ടാകുന്നില്ലെന്നും പ്രതികള്‍ കുറ്റക്കാരല്ലെന്നുമുള്ള കണ്ണൂര്‍ ഡെന്റല്‍ കോളേജ് മാനേജ്‌മെന്റിന്റെ നിരുത്തരവാദപരമായ നിലപാടിനെതിരെ കൂടിയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു.മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, പ്രതികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക, കുറ്റക്കാരനായ പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോനിയെ പ്രതി ചേര്‍ക്കുക എന്നീ ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിക്കുന്നത്. കണ്ണൂര്‍ ഡെന്റല്‍ കോളേജ് ഉടമ പ്രസ്റ്റീജ് എജ്യുക്കേഷണല്‍ ട്രസ്റ്റാണ്. ട്രസ്റ്റ് ഉടമ ജബ്ബാര്‍ ഹാജിയുടെ പേരില്‍ ഇതിനകം നിരവധി കേസുകളുണ്ട്. സര്‍ക്കാര്‍ ഭൂമി അനധികൃതമായും നിയമവിരുദ്ധമായും കൈയേറി നിര്‍മ്മിക്കുകയും വിദ്യാര്‍ത്ഥികളോട് ജാതി അധിക്ഷേപം നടത്തുകയും ചെയ്യുന്ന കണ്ണൂര്‍ ഡെന്റല്‍ കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യുക, നിതിന്‍ രാജിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ത്താല്‍.കെ കെ സുരേഷ് ചെയര്‍മാനും സണ്ണി എം കപിക്കാട് ജനറല്‍ കണ്‍വീനറുമായി വിവിധ ദലിത്-ആദിവാസി സമുദായ-രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിലാണ് നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍. ഏപ്രില്‍ 21 ചൊവാഴ്ച തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ ഇ കെ നായനാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തുമെന്നും ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.

Related Posts

DJ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാനാകില്ല, നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും: ഹൈക്കോടതി
Kerala

DJ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാനാകില്ല, നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും: ഹൈക്കോടതി

November 16, 2026
51
മിനികൂപ്പർ അപകടം; സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി
Kerala

മിനികൂപ്പർ അപകടം; സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി

November 16, 2026
347
പൊന്നാനി ഓർഗനൈസേഷൻ സലാലയിൽ കളറിംഗ്‌ മത്സരം സംഘടിപ്പിച്ചു
Kerala

പൊന്നാനി ഓർഗനൈസേഷൻ സലാലയിൽ കളറിംഗ്‌ മത്സരം സംഘടിപ്പിച്ചു

November 16, 2026
32
അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിധി ഈ മാസം 19ന്
Kerala

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിധി ഈ മാസം 19ന്

November 16, 2026
98
മാർക്കറ്റിൽ രാത്രിയുടെ മറവിൽ കവർച്ച; 3.64 ലക്ഷത്തിന്റെ അടക്കയുമായി മുങ്ങിയ അഞ്ചംഗ സംഘം പിടിയിൽ
Crime

മാർക്കറ്റിൽ രാത്രിയുടെ മറവിൽ കവർച്ച; 3.64 ലക്ഷത്തിന്റെ അടക്കയുമായി മുങ്ങിയ അഞ്ചംഗ സംഘം പിടിയിൽ

November 16, 2026
298
നാല് വർഷം മുമ്പ് വിവാഹം; ഒരുമിച്ച് ക്ലിനിക്ക് നടത്തി; ദമ്പതികൾ മരിച്ച നിലയിൽ
Kerala

നാല് വർഷം മുമ്പ് വിവാഹം; ഒരുമിച്ച് ക്ലിനിക്ക് നടത്തി; ദമ്പതികൾ മരിച്ച നിലയിൽ

November 16, 2026
398
Next Post
കോട്ടയ്ക്കലിലും മന്തിക്കടകളുടെ വിഷു ആശംസ പോസ്റ്ററിൽ വിവാദം; പോലീസ് കേസെടുത്തു

കോട്ടയ്ക്കലിലും മന്തിക്കടകളുടെ വിഷു ആശംസ പോസ്റ്ററിൽ വിവാദം; പോലീസ് കേസെടുത്തു

Recent News

മണ്ണന്തല രഞ്ജിത്ത് വധക്കേസ്, ഒന്നാംപ്രതിക്കും 11-ാം പ്രതിക്കും ഇരട്ട ജീവപര്യന്തം, മറ്റുള്ളവർക്ക് ജീവപര്യന്തം

മണ്ണന്തല രഞ്ജിത്ത് വധക്കേസ്, ഒന്നാംപ്രതിക്കും 11-ാം പ്രതിക്കും ഇരട്ട ജീവപര്യന്തം, മറ്റുള്ളവർക്ക് ജീവപര്യന്തം

November 18, 2026
77
ഒടുവില്‍ സമവായം; അഞ്ച് പിഎസ്‌സി ഒഴിവുകളില്‍ നാലെണ്ണം കോണ്‍ഗ്രസിന്, ഒരെണ്ണം ലീഗിന്

ഒടുവില്‍ സമവായം; അഞ്ച് പിഎസ്‌സി ഒഴിവുകളില്‍ നാലെണ്ണം കോണ്‍ഗ്രസിന്, ഒരെണ്ണം ലീഗിന്

November 18, 2026
93
കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കിട്ടി

കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കിട്ടി

November 18, 2026
183
സ്കൂട്ടറിൽ അമ്മയ്‌ക്കൊപ്പം യാത്രചെയ്ത ഏഴുവയസ്സുകാരൻ ലോറിയിടിച്ച് മരിച്ചു; സഹോദരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്കൂട്ടറിൽ അമ്മയ്‌ക്കൊപ്പം യാത്രചെയ്ത ഏഴുവയസ്സുകാരൻ ലോറിയിടിച്ച് മരിച്ചു; സഹോദരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

November 18, 2026
135
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025