• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലോൺ ആപ്പ് നടത്തിപ്പുകാർ അറസ്റ്റിൽ; നിതിൻ രാജിന്റെ മരണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചേക്കും

ckmnews by ckmnews
April 19, 2026
in UPDATES
A A
ലോൺ ആപ്പ് നടത്തിപ്പുകാർ അറസ്റ്റിൽ; നിതിൻ രാജിന്റെ മരണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചേക്കും
0
SHARES
180
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ ലോൺ ആപ്പ് നടത്തിപ്പുകാർ പിടിയിൽ. മൂന്നുപേരാണ് പിടിയിലായത്. നോയിഡയിൽ വെച്ച് കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്

ഋഷികേശ് തിവാരി, പ്രശാന്ത് ഖേവൽ, പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. നോയിഡയിൽ വെച്ച് സാഹസികമായാണ് പ്രതികളെ കണ്ണൂർ പോലീസ് പിടികൂടിയത്. ശനിയാഴ്ച കണ്ണൂരിലെത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് റിമാൻഡ് ചെയ്തിട്ടുമുണ്ട്.

മരിച്ച നിതിൻ രാജുമായി നേരിട്ട് ബന്ധപ്പെട്ട കേസല്ല ഇത്. ലോൺ ആപ്പുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ചക്കരക്കൽ പോലീസ് സ്വമേധയാ എടുത്ത കേസാണിത്. ഈ കേസിലാണ് പ്രതികൾ വലയിലായിരിക്കുന്നത്. ഏറെനാളായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അറസ്റ്റോടെ നിതിൻ രാജിനെയും അധ്യാപികയെയും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്. ലോൺ ആപ്പ് നടത്തിപ്പുകാരുടെ ഭീഷണിയും മറ്റുമാണോ നിതിന്റെ മരണത്തിന് കാരണമെന്നതിലും വ്യക്തത വരേണ്ടതുണ്ട്. നിർണായക അറസ്റ്റിന് പിന്നാലെ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങുകയാണ് പോലീസ്.

അതേസമയം അന്വേഷണം ലോൺ ആപ്പിലേക്ക് ചുരുക്കാൻ അനുവദിക്കില്ലെന്നാണ് നേരത്തേ നിതിന്റെ സഹോദരി നിഖിത പറഞ്ഞത്. അധ്യാപികയായ ലതയുടെ പേരിലല്ല ആപ്പിൽനിന്നു വായ്പയെടുത്തത്. അധ്യാപികയുടെ നമ്പർ ഹാക്ക് ചെയ്ത് എടുത്തതാവാനാണ് സാധ്യത. സാധാരണക്കാർക്ക് വായ്പയെടുക്കാതെ ജീവിക്കാനാവില്ല. അച്ഛനും അമ്മയും മൂന്ന് മക്കളെ വളർത്തിയതും പഠിപ്പിച്ചതും കടം വാങ്ങിയും വായ്പയെടുത്തുമാണ്. ലോൺ ആപ്പിന്റെ പേരിൽ നിതിൻ ജീവനൊടുക്കില്ലെന്നും നിഖിത പറഞ്ഞിരുന്നു. കാമ്പസിനുള്ളിലും പുറത്തും നിതിൻ ജാതിവിവേചനം നേരിട്ടിരുന്നുവെന്നും അധിക്ഷേപത്തിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നുമാണ് നിതിൻരാജിന്റെ മാതാപിതാക്കൾ പറയുന്നത്.

നിറം പരാമർശിച്ചും അധിക്ഷേപിച്ചു. സീനിയർ വിദ്യാർഥികളിൽനിന്ന് ക്രൂരമായ റാഗിങ്ങിനും ഇരയായി. ഇതെല്ലാം മകൻ അധ്യാപകരോടും വകുപ്പുമേധാവികളോടും പരാതിപ്പെട്ടിരുന്നു. എന്നാൽ, അവരുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായില്ലെന്ന് മാത്രമല്ല കടുത്ത അവഗണനയും അധിക്ഷേപവും നേരിടേണ്ടിവന്നു. ഇതിൽ മനംനൊന്താണ് മകൻ ജീവനൊടുക്കിയത്. കുറ്റക്കാർക്കെതിരേ കർശന നിയമനടപടിയെടുക്കണമെന്നും ഉന്നതതല ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം

Related Posts

നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്
UPDATES

നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്

September 8, 2026
93
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത
UPDATES

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
10
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത
UPDATES

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഇന്നും നിയന്ത്രണത്തിന് സാധ്യത

September 8, 2026
11
തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം
UPDATES

തൊടുപുഴയിൽ മതിലിടിഞ്ഞ് രണ്ട്പേർ മരിച്ചു രണ്ട് പേരുടെ നില ഗുരുതരം

September 8, 2026
35
ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി
UPDATES

ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി

September 8, 2026
100
നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു
UPDATES

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
47
Next Post
2വയസുള്ള കുഞ്ഞിന്റെ ദേഹത്ത് രക്തം, അമ്മ വീട്ടില്‍ പ്രസവിച്ചു; തുണിയില്‍ പൊതിഞ്ഞുവച്ച നവജാതശിശു മരിച്ചു

2വയസുള്ള കുഞ്ഞിന്റെ ദേഹത്ത് രക്തം, അമ്മ വീട്ടില്‍ പ്രസവിച്ചു; തുണിയില്‍ പൊതിഞ്ഞുവച്ച നവജാതശിശു മരിച്ചു

Recent News

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ

September 8, 2026
15
ചൂട് തുടരുന്നു; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക് സാധ്യത

ചൂട് തുടരുന്നു; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക് സാധ്യത

September 8, 2026
2
ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്: പ്രതി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തല്‍

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്: പ്രതി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തല്‍

September 8, 2026
4
നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്

നരിപ്പറമ്പിൽ സ്വകാര്യ ബസ് ഇൻസുലേറ്റഡ് ലോറിയിലിടിച്ച് അപകടം; വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും അടക്കം 15 പേർക്ക് പരിക്ക്

September 8, 2026
93
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025