• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

2വയസുള്ള കുഞ്ഞിന്റെ ദേഹത്ത് രക്തം, അമ്മ വീട്ടില്‍ പ്രസവിച്ചു; തുണിയില്‍ പൊതിഞ്ഞുവച്ച നവജാതശിശു മരിച്ചു

ckmnews by ckmnews
April 19, 2026
in UPDATES
A A
2വയസുള്ള കുഞ്ഞിന്റെ ദേഹത്ത് രക്തം, അമ്മ വീട്ടില്‍ പ്രസവിച്ചു; തുണിയില്‍ പൊതിഞ്ഞുവച്ച നവജാതശിശു മരിച്ചു
0
SHARES
674
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോട്ടയം കടുത്തുരുത്തിയില്‍ യുവതി വീട്ടില്‍ പ്രസവിച്ചു. രക്തം വാര്‍ന്ന് അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കുഞ്ഞെവിടെയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിക്കാതായതോടെ ആശുപത്രി അധികൃതര്‍ വീട്ടിലെത്തി പരിശോധന നടത്തി. മേശയ്ക്കു മുകളില്‍ തുണിയില്‍ പൊതിഞ്ഞുവച്ച നവജാതശിശു മരിച്ചതായി അധികൃതര്‍ കണ്ടെത്തി.

ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. വെള്ളാശേരി തത്തപ്പള്ളി ആലുമ്മേൽ അനീഷിന്റെ ഭാര്യ കാർത്തിക (36)യാണ് വീട്ടിൽ പ്രസവിച്ചത്. നാലു മക്കളുള്ള ഇവരുടെ രണ്ട് വയസുള്ള കുഞ്ഞിന്റെ ദേഹത്ത് രക്തം പറ്റിപ്പിടിച്ചിരിക്കുന്നതു കണ്ട അനീഷിന്റെ മാതാപിതാക്കള്‍ വിവരം അന്വേഷിച്ചപ്പോഴാണ് കാര്‍ത്തികയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്

ഉടന്‍ തന്നെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിൽ എത്തിച്ചു. വീട്ടിൽ പ്രസവിക്കാനിടയായ സാഹചര്യം അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. കടുത്തുരുത്തി എസ്എച്ച്ഒ ഡി. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലെത്തി അനീഷിന്റെ മൊഴിയെടുത്തു.

കാർത്തിക ഗർഭിണിയാണെന്ന കാര്യം മറച്ചുവയ്ക്കാൻ വീട്ടുകാർ ശ്രമിച്ചിരുന്നതായി അയൽവാസികൾ മൊഴി നൽകി. കാർത്തികയെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. നവജാതശിശുവിന്റെ മൃതദേഹം മുട്ടുചിറ എച്ച്ജിഎം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Posts

കെ.പി. നൗഷാദലി എം.എൽ.എക്ക് സ്വീകരണം ഒരുക്കി തിരംഗ സാംസ്കാരിക വേദി.
UPDATES

കെ.പി. നൗഷാദലി എം.എൽ.എക്ക് സ്വീകരണം ഒരുക്കി തിരംഗ സാംസ്കാരിക വേദി.

June 9, 2026
6
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല പട്ടുനൂൽപുഴു നോവൽ ചർച്ചയും കവിയരങ്ങും നടത്തി
UPDATES

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല പട്ടുനൂൽപുഴു നോവൽ ചർച്ചയും കവിയരങ്ങും നടത്തി

June 9, 2026
5
പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല അനുമോദന സദസ്സ് സംഘടിപ്പിച്ചു
UPDATES

പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല അനുമോദന സദസ്സ് സംഘടിപ്പിച്ചു

June 9, 2026
2
മൂക്കുതല നിലംപതി ബ്രദേഴ്സ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു
UPDATES

മൂക്കുതല നിലംപതി ബ്രദേഴ്സ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

June 9, 2026
39
52 ദിവസങ്ങൾ… തീരത്ത് ഇനി വറുതിക്കാലം; ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിമുതൽ,പ്രത്യേക നിയന്ത്രണങ്ങൾ
UPDATES

52 ദിവസങ്ങൾ… തീരത്ത് ഇനി വറുതിക്കാലം; ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിമുതൽ,പ്രത്യേക നിയന്ത്രണങ്ങൾ

June 9, 2026
22
ഓപ്പറേഷൻ തൂഫാൻ’അന്തർ സംസ്ഥാന ലഹരി കടത്തുസംഘത്തിലെ മൂന്നുപേർ വളാഞ്ചേരിയിൽ പോലീസിൻ്റെ പിടിയിൽ
UPDATES

ഓപ്പറേഷൻ തൂഫാൻ’അന്തർ സംസ്ഥാന ലഹരി കടത്തുസംഘത്തിലെ മൂന്നുപേർ വളാഞ്ചേരിയിൽ പോലീസിൻ്റെ പിടിയിൽ

June 9, 2026
198
Next Post
സംസ്ഥാധത്ത് കൊടും ചൂട് തുടരുന്നു’12 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാധത്ത് കൊടും ചൂട് തുടരുന്നു'12 ജില്ലകളിൽ യെല്ലോ അലേർട്ട്

Recent News

കെ.പി. നൗഷാദലി എം.എൽ.എക്ക് സ്വീകരണം ഒരുക്കി തിരംഗ സാംസ്കാരിക വേദി.

കെ.പി. നൗഷാദലി എം.എൽ.എക്ക് സ്വീകരണം ഒരുക്കി തിരംഗ സാംസ്കാരിക വേദി.

June 9, 2026
6
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല പട്ടുനൂൽപുഴു നോവൽ ചർച്ചയും കവിയരങ്ങും നടത്തി

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല പട്ടുനൂൽപുഴു നോവൽ ചർച്ചയും കവിയരങ്ങും നടത്തി

June 9, 2026
5
പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല അനുമോദന സദസ്സ് സംഘടിപ്പിച്ചു

പന്താവൂർ നളന്ദ കലാകേന്ദ്രം ആൻഡ് ഗ്രന്ഥശാല അനുമോദന സദസ്സ് സംഘടിപ്പിച്ചു

June 9, 2026
2
മൂക്കുതല നിലംപതി ബ്രദേഴ്സ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

മൂക്കുതല നിലംപതി ബ്രദേഴ്സ് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

June 9, 2026
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025