• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘നാരീശക്തിക്ക് പ്രതിപക്ഷം തടയിട്ടു: പ്രതിപക്ഷ പാർട്ടികളുടെ സ്വാര്‍ഥത ബില്ലിനെ പരാജയപ്പെടുത്തി’വിമർശിച്ച് പ്രധാനമന്ത്രി

ckmnews by ckmnews
April 18, 2026
in UPDATES
A A
‘നാരീശക്തിക്ക് പ്രതിപക്ഷം തടയിട്ടു: പ്രതിപക്ഷ പാർട്ടികളുടെ സ്വാര്‍ഥത ബില്ലിനെ പരാജയപ്പെടുത്തി’വിമർശിച്ച് പ്രധാനമന്ത്രി
0
SHARES
123
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നാരീശക്തിയുടെ സ്വപ്നങ്ങൾ തകർത്തത്തിൽ അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ടി.എം.സി, ഡി.എം.കെ., എസ്.പി പാര്‍ട്ടികളുടെ സ്വാര്‍ഥത വനിത ബില്ലിനെ പരാജയപ്പെടുത്തി. ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ കുടുംബാധിപത്യ പാര്‍ട്ടികള്‍ ആഘോഷിച്ചുവെന്ന് പ്രധാനമന്ത്രി വിമർശിച്ചു.

രാജ്യമാണ് ഏറ്റവും വലുത്. എന്നാൽ ചിലർക്ക് അങ്ങനെയല്ല. സ്ത്രീ ശാക്തീകരണത്തെ എങ്ങനെ തടഞ്ഞു എന്ന് രാജ്യം കണ്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബില്ല് പരാജയപ്പെട്ടപ്പോൾ പ്രതിപക്ഷം കയ്യടിക്കുകയായിരുന്നു. സ്ത്രീകളിൽ നിന്ന് അധികാരം കവർന്നെടുത്ത് ഇവർ ആഘോഷിക്കുന്നു. സ്ത്രീകളുടെ ആത്മാഭിമാനത്തിൽ മുറിവേൽപ്പിച്ചുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. നാരീ ശക്തിയെ പ്രതിപക്ഷം നിസാരമായി കാണുന്നു. സ്വന്തം മണ്ഡലങ്ങളില്‍ ഈ നേതാക്കളെ കാണുമ്പോള്‍ സ്ത്രീകള്‍ ഓര്‍ക്കണം. ഇവരെ ഇനി സഭയില്‍ എത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

രാജ്യത്തെ വനിതകൾ കണക്കു ചോദിക്കും. വനിതാ സംവരണ ഭേദഗതി ബില്ല് ആരിൽ നിന്നും ഒന്നും കവർന്നെടുക്കാൻ ആയിരുന്നില്ല. 2029 ലെ തിരഞ്ഞെടുപ്പ് മുതൽ വനിതകൾക്ക് അർഹിക്കുന്ന അവസരങ്ങൾ നൽകാനുള്ള ശ്രമമായിരുന്നു. പവിത്രമായ ഒരു ചുവടുവെപ്പായിരുന്നു. വനിതാ സംവരണം കാലത്തിന്റെ ആവശ്യമാണ്. എല്ലാ സംസ്ഥാനങ്ങൾക്കും കൂടുതൽ ശക്തി നൽകാനുള്ള നീക്കമായിരുന്നു. കഴിഞ്ഞ 40 വർഷമായി രാജ്യത്തെ വനിതകൾ കാത്തിരിക്കുകയാണ്. സ്ത്രീകളുടെ ഉന്നമനത്തില്‍ പങ്കാളിയാവാനുള്ള ശ്രമമായിരുന്നു സര്‍ക്കാരിന്‍റേത്. എന്നാൽ കോൺഗ്രസും കൂട്ടാളികളും എല്ലാം തകർത്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രതിപക്ഷം നാരീശക്തിയെ വെറുക്കുന്നു. കോൺഗ്രസ് എപ്പോഴും നുണകൾ പറഞ്ഞ് സ്ത്രീകളുടെ അവകാശം കവർന്നെടുക്കുന്നു. രാജ്യത്തെ ആശയ കുഴപ്പത്തിലാക്കുന്നു. പ്രതിപക്ഷം നാരീ ശക്തിക്ക് മുന്നിൽ യഥാർത്ഥ മുഖം തുറന്നു കാട്ടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷം തെറ്റുകൾ തിരുത്തുമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. എന്നാൽ ചരിത്രം രചിക്കാനുള്ള അവസരങ്ങൾ അവർ കളഞ്ഞു കുളിച്ചുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

വനിതകൾ മുന്നോട്ടുവന്നാൽ കുടുംബ പാർട്ടികളുടെ നേതൃത്വം തകരും എന്ന ഭയമാണ് പ്രതിപക്ഷത്തിനെന്നും ചരിത്രമെഴുതാനുള്ള അവസരം കോണ്‍ഗ്രസ് നശിപ്പിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ സ്ത്രീവിരുദ്ധ മനോഭാവം പുറത്തുവന്നു. ഈ പാപത്തിന് വനിതകൾ മാപ്പു നൽകില്ല. മണ്ഡല പുനർനിർണയത്തെപ്പറ്റി കോൺഗ്രസ് നുണപറയുന്നു. മണ്ഡലം പുനർനിർണയം ചില സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുമെന്ന് നുണ പ്രചരിപ്പിച്ചു. കോൺഗ്രസ് രാഷ്ട്രീയം പഠിച്ചത് ബ്രിട്ടീഷുകാരിൽ നിന്നാണെന്ന് പ്രധാനമന്ത്രി വിമർശിച്ചു

Related Posts

ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി
UPDATES

ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി

September 8, 2026
2
നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു
UPDATES

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
13
തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു
UPDATES

തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

September 7, 2026
7
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി
UPDATES

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

September 7, 2026
34
ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു
UPDATES

ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

September 7, 2026
164
ബാറിലുണ്ടായ തർക്കം, സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു, രണ്ടുപേർ അറസ്റ്റിൽ
UPDATES

ബാറിലുണ്ടായ തർക്കം, സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു, രണ്ടുപേർ അറസ്റ്റിൽ

September 7, 2026
219
Next Post
ചാലിശ്ശേരി പട്ടിശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്നുവന്ന നാരായണീയ സപ്താഹയജ്ഞം സമാപിച്ചു

ചാലിശ്ശേരി പട്ടിശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്നുവന്ന നാരായണീയ സപ്താഹയജ്ഞം സമാപിച്ചു

Recent News

ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി

ചാലിശ്ശേരി ആലിക്കര കാരക്കിനത്ത് അനിൽകുമാർ നിര്യാതനായി

September 8, 2026
2
നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
13
തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

September 7, 2026
7
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

September 7, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025