• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്

cntv team by cntv team
April 18, 2026
in Business
A A
സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്
0
SHARES
218
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍ നിന്നും കഴിഞ്ഞ ദിവസം രാവിലെ വില താഴേക്ക് വന്നിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും ഉയർന്നിരിക്കുന്നത്. ആഗോള സ്വർണവിപണിയിലെ ചലനങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. കേരളവിപണിയില്‍ ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് 600 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന്‍ വില വീണ്ടും 114000ത്തിന് മുകളിലേക്ക് എത്തി.22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 75 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ കഴിഞ്ഞ ദിവസത്തെ നിരക്കായ 14205 എന്നതില്‍ നിന്നും വില 14280 രൂപയിലേക്ക് എത്തി. ഒരു പവന്‍റെ വില 600 രൂപയുടെ വർധനവോടെ കഴിഞ്ഞ ദിവസത്തെ 113640 ല്‍ നിന്നും 14240 ലേക്ക് ഉയർന്നു. സമാനമായ രീതിയിലുള്ള വർധനവ് 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് സ്വർണങ്ങള്‍ക്കുമുണ്ട്.18 കാരറ്റ് സ്വർണത്തിന്‍റെ വില ഗ്രാമിന് 61 രൂപ ഉയർന്ന് 11684 ആയും പവന് 488 രൂപ ഉയർന്ന് പവന് 93472 രൂപയുമായി. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഗ്രാം വില 9135 രൂപയിലേക്കും പവന്‍ വില 73080 രൂപയിലേക്കുമെത്തി. 9 കാരറ്റിന് ഗ്രാമിന് 5890, പവന് 47120 എന്നിങ്ങനെയാണ് ഇന്നത്തെ വില. വെള്ളി വിലയില്‍ ഇന്നും കാര്യമായ മാറ്റമുണ്ടായില്ല. 1 ഗ്രാമിന് 275 രൂപയും 10 ഗ്രാമിന് 2750 രൂപയുമാണ് വെള്ളിയുടെ ഇന്നത്തെ വിപണി വില.ഇന്നലെ വൈകീട്ടും സ്വർണവിലയില്‍ വർധനവ് ഉണ്ടായിരുന്നു. രാവിലെ 1000 രൂപ കൂടിയതിന് പുറമെയാണ് വൈകീട്ട് 560 രൂപ കൂടി പവന് ഉയർന്നത്. ഇന്നത്തെ വർധനവ് കൂടി ആയതോടെ ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് വിലയെത്തി. ആഗോള വിപണിയിലും സ്വർണവിലയില്‍ വലിയ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നാളെ അക്ഷയ തൃതീയ കൂടിയായതിനാല്‍ രാജ്യത്തെ സ്വർണവില ഉയർന്ന് നില്‍ക്കാന്‍ തന്നെയാണ് സാധ്യതപശ്ചിമേഷ്യയിലെ യുദ്ധം തുടരില്ലെന്ന സാഹചര്യവും സ്വർണ വിലയെ ഏറെക്കുറെ പോസിറ്റീവായി ബാധിക്കാൻ സാധ്യതയുണ്ട്. സാധാരണയായി യുദ്ധം പോലുള്ളവ സ്വർണത്തെ സുരക്ഷിത ആസ്തിയാക്കി വില ഉയർത്താറുണ്ടെങ്കിലും, 2026-ലെ ഈ സംഘർഷത്തിൽ യുദ്ധം നീണ്ടപ്പോൾ ക്രൂഡ് ഓയിൽ വില ഉയർന്ന് ഇൻഫ്ലേഷൻ ഭയം വർധിച്ചതിനാൽ സ്വർണ വിലയിൽ വൻ ഇടിവ് സംഭവിക്കുകയായിരുന്നു.യുദ്ധം തുടരാത്ത സമാധാന സാഹചര്യത്തിൽ ഓയിൽ വില കുറയുകയും ഇൻഫ്ലേഷൻ സംബന്ധിച്ച ആശങ്ക ഇല്ലാതാകുകുയം ചെയ്യും. ഇത് യു എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാഹചര്യവും സൃഷ്ടിക്കും. ഇതെല്ലാം സ്വർണവില മുകളിലേക്ക് ഉയരുന്നതിന് സഹായ ഘടകങ്ങളായി മാറും. നിലവിൽ ഡീ-എസ്കലേഷൻ പ്രതീക്ഷകൾ വന്നതോടെ സ്വർണ വില ഉയരുന്ന ട്രെൻഡ് കാണാം. എന്നാൽ പൂർണ സമാധാനമായാൽ സുരക്ഷിത നിക്ഷേപ ഡിമാൻഡ് ചെറുതായി കുറയുന്നത് വില വളരെ വേഗത്തില്‍‍ കുതിക്കുന്നത് പിടിച്ച് നിർത്തും.

Related Posts

സംസ്ഥാനത്തു സ്വർണ്ണ വിലയിൽ ഇന്നും ഇടിവ്
Business

സംസ്ഥാനത്തു സ്വർണ്ണ വിലയിൽ ഇന്നും ഇടിവ്

September 7, 2026
168
നിലയുറപ്പിക്കാതെ സ്വർണവില, തുടർച്ചയായ പത്താം ദിവസവും ഇടിവ്
Business

നിലയുറപ്പിക്കാതെ സ്വർണവില, തുടർച്ചയായ പത്താം ദിവസവും ഇടിവ്

September 5, 2026
229
രണ്ട് ദിവസം കൊണ്ട് കൂടിയത് 3000 രൂപയിലേറെ,കുതിച്ചുയര്‍ന്ന് സ്വര്‍ണവില
Business

രണ്ട് ദിവസം കൊണ്ട് കൂടിയത് 3000 രൂപയിലേറെ,കുതിച്ചുയര്‍ന്ന് സ്വര്‍ണവില

September 4, 2026
206
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്

July 15, 2026
171
കൊച്ചിയിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി ദമ്പതികൾ പിടിയിൽ
Business

കൊച്ചിയിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി ദമ്പതികൾ പിടിയിൽ

July 15, 2026
380
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്
Business

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്

July 10, 2026
215
Next Post
നിതിൻ രാജിന്റെ മരണം; അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ ഓർത്തോഡോന്റിക് വിഭാഗം ഒന്നടങ്കം രാജിവെച്ചു

നിതിൻ രാജിന്റെ മരണം; അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ ഓർത്തോഡോന്റിക് വിഭാഗം ഒന്നടങ്കം രാജിവെച്ചു

Recent News

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
10
തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

September 7, 2026
7
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

September 7, 2026
30
ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

September 7, 2026
156
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025