• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വനിതാ സംവരണ നിയമം 2023 പ്രാബല്യത്തില്‍; കേന്ദ്ര വിജ്ഞാപനം വനിതാ സംവരണ ഭേദഗതി ബില്ലില്‍ ഇന്ന് ലോക്‌സഭയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ

ckmnews by ckmnews
April 17, 2026
in UPDATES
A A
വനിതാ സംവരണ നിയമം 2023 പ്രാബല്യത്തില്‍; കേന്ദ്ര വിജ്ഞാപനം വനിതാ സംവരണ ഭേദഗതി ബില്ലില്‍ ഇന്ന് ലോക്‌സഭയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ
0
SHARES
70
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വനിതാ സംവരണ നിയമം 2023 പ്രാബല്യത്തില്‍ വന്നു. കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. നിയമം ഇന്നലെ പ്രാബല്യത്തില്‍ വന്ന രീതിയിലാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ ആശയക്കുഴപ്പമുണ്ടെന്നും വിചിത്ര നടപടിയെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. വനിതാ സംവരണ ഭേദഗതി ബില്ലില്‍ ഇന്ന് ലോക്‌സഭയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് വിജ്ഞാപനം പുറത്തുവന്നത്. ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യും എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ തീരുമാനം. മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്നതിനാല്‍, ബില്‍ ലോക്‌സഭ കടന്നേക്കില്ല

2023ല്‍ ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്നും ഏപ്രില്‍ 16ന് വനിതാ സംവരണ നിയമം പ്രാബല്യത്തില്‍ വന്നു എന്നുമാണ് നിയമ മന്ത്രാലയം വിജ്ഞാപനത്തില്‍ അറിയിച്ചിരിക്കുന്നത്. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന നിയമമാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. വനിതാ സംവരണ ഭേദഗതി ബില്ലില്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നത് നിരവധി ആശയക്കുഴപ്പങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. നിയമം ഇപ്പോള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ നിയമം പ്രാബല്യത്തില്‍ ഇപ്പോള്‍ വന്നതിന്റെ സാഹചര്യത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രതികരണം വന്നിട്ടില്ല

2023ല്‍ തന്നെ വനിതാ സംവരണ നിയമത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നതാണ്. നിയമം കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം വഴി നിശ്ചയിക്കുന്ന തീയതിയില്‍ പ്രാബല്യത്തില്‍ വരുമെന്ന് സെക്ഷന്‍ 1(2) വ്യക്തമാക്കിയിരുന്നു. 2023 ലെ നിയമം അനുസരിച്ച്, അടുത്ത സെന്‍സസിന് ശേഷം നടക്കുന്ന ഡീലിമിറ്റേഷനുശേഷം മാത്രമേ വനിതാ സംവരണം പ്രാബല്യത്തില്‍ വരികയുള്ളൂ.

Related Posts

കാർബൺ ന്യൂട്രൽ സാമ്പിൾ സർവേ സംഘടിപ്പിച്ച് എ.എം.എൽ.പി.എസ്.പെരുമുക്ക്
UPDATES

കാർബൺ ന്യൂട്രൽ സാമ്പിൾ സർവേ സംഘടിപ്പിച്ച് എ.എം.എൽ.പി.എസ്.പെരുമുക്ക്

July 25, 2026
45
നീറ്റ് പരീക്ഷാ ക്രമക്കേട് ‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യം:യൂത്ത് കോൺഗ്രസ് സമര തെരുവ് സംഘടിപ്പിച്ചു
UPDATES

നീറ്റ് പരീക്ഷാ ക്രമക്കേട് ‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യം:യൂത്ത് കോൺഗ്രസ് സമര തെരുവ് സംഘടിപ്പിച്ചു

July 25, 2026
37
NEXUS -2026PCWF പ്രവാസി സംഗമംപോസ്റ്റർ പ്രകാശനം ചെയ്തു
UPDATES

NEXUS -2026PCWF പ്രവാസി സംഗമംപോസ്റ്റർ പ്രകാശനം ചെയ്തു

July 25, 2026
22
നന്നംമുക്ക് പഞ്ചായത്തില്‍ ക്ലബ്ബുകളുടെ മീറ്റിങ്ങും പൊന്നാനി ഫയർഫോഴ്‌സിന്റെ ദുരന്ത നിവാരണ ക്ലാസും നടന്നു
UPDATES

നന്നംമുക്ക് പഞ്ചായത്തില്‍ ക്ലബ്ബുകളുടെ മീറ്റിങ്ങും പൊന്നാനി ഫയർഫോഴ്‌സിന്റെ ദുരന്ത നിവാരണ ക്ലാസും നടന്നു

July 25, 2026
33
ആലംകോട് ഗ്രാമപഞ്ചായത്ത് ആഫ്രിക്കൻ ഒച്ച്വ്യാപന മേഖലയിൽ മരുന്ന് തെളിച്ചു
UPDATES

ആലംകോട് ഗ്രാമപഞ്ചായത്ത് ആഫ്രിക്കൻ ഒച്ച്വ്യാപന മേഖലയിൽ മരുന്ന് തെളിച്ചു

July 25, 2026
62
കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് :സാങ്കേതിക വിദഗ്ധരുടെ സംഘം പരിശോധന നടത്തി
UPDATES

കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് :സാങ്കേതിക വിദഗ്ധരുടെ സംഘം പരിശോധന നടത്തി

July 25, 2026
16
Next Post
ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യത; അള്‍ട്രാ വയലറ്റ് ഇന്‍ഡക്‌സ് ഉയര്‍ന്നതിനാല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യത; അള്‍ട്രാ വയലറ്റ് ഇന്‍ഡക്‌സ് ഉയര്‍ന്നതിനാല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

Recent News

പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

July 25, 2026
325
അടുത്ത അഞ്ചുദിവസം മഴ കനക്കും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

അടുത്ത അഞ്ചുദിവസം മഴ കനക്കും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

July 25, 2026
37
കണ്ഠരര് രാജീവരരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രി

കണ്ഠരര് രാജീവരരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രി

July 25, 2026
40
കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ

കുന്നംകുളം ചൂണ്ടലിൽ സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി; വയോധികയെ ആക്രമിച്ച് മാല കവര്‍ന്ന് മോഷ്ടാക്കൾ

July 25, 2026
111
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025