• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

207പേർ അനുകൂലം, 126പേർ എതിർത്തു; വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

cntv team by cntv team
April 16, 2026
in National
A A
207പേർ അനുകൂലം, 126പേർ എതിർത്തു; വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി
0
SHARES
115
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള മൂന്ന് ചരിത്ര ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് അനുമതി. വോട്ടെടുപ്പിലൂടെയാണ് അനുമതി ലഭിച്ചത്. 333 എംപിമാരിൽ 207പേർ അനുകൂലിച്ചും 126പേർ എതിർത്തും വോട്ട് ചെയ്‌തു. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടയിടെയാണ് വോട്ടിംഗ് നടന്നത്.2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംവരണം നടപ്പിലാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരാണ് ലോക്‌സഭയിൽ ബില്ലുകൾ അവതരിപ്പിക്കുക. മൂന്ന് ബില്ലിന്മേൽ 12 മണിക്കൂർ ചർച്ചയാകാമെന്നും നാളെ വൈകിട്ട് നാല് മണിക്ക് ബില്ലുകളിൽ വോട്ടെടുപ്പ് നടത്തുമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. ആവശ്യമെങ്കിൽ ചർച്ച 18 മണിക്കൂർ വരെ നീട്ടാമെന്നും ലോക്‌സഭാ സ്‌പീക്കർ ഓം ബിർല പറഞ്ഞു.2029ലെ തിരഞ്ഞെടുപ്പിൽ 33 ശതമാനം സ്‌ത്രീ സംവരണം നടപ്പാക്കാൻ ലോക്‌സഭാ സീറ്റുകൾ 850 ആയി വർദ്ധിപ്പിക്കുന്നതാണ് ബില്ല്. ഇതിനെ ഒറ്റക്കെട്ടായി എതി‌ക്കാൻ കഴിഞ്ഞ ദിവസം ചേ‌ർന്ന യോഗത്തിൽ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ ലോക്‌സഭ, നിയമസഭ മണ്ഡലങ്ങളുടെ എണ്ണം പുനഃക്രമീകരിക്കാനാണ് നീക്കം. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ച് മുന്നോട്ട് പോകാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. വനിതാ സംവരണത്തിനായി എല്ലാ സംസ്ഥാനത്തും ലോക്‌സഭാ, നിയമസഭാ സീറ്റുകൾ 50 ശതമാനം വർദ്ധപ്പിക്കുമെന്നാണ് നേരത്തേ സൂചിപ്പിച്ചിരുന്നത്.

Related Posts

‘എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 20 എംപിമാർ’; ലോക്‌സഭയിലും പിളർന്ന് തൃണമൂൽ
National

‘എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് 20 എംപിമാർ’; ലോക്‌സഭയിലും പിളർന്ന് തൃണമൂൽ

June 8, 2026
166
ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം: കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം
National

ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം: കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം

June 8, 2026
52
CJP പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കയ്യേറ്റശ്രമം; ആക്രമണം പൊലീസ് ഒത്താശയോടെയെന്ന് ആരോപണം
Latest News

CJP പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കയ്യേറ്റശ്രമം; ആക്രമണം പൊലീസ് ഒത്താശയോടെയെന്ന് ആരോപണം

June 6, 2026
109

11
പെട്രോളിനെക്കാൾ വലിയ വിലക്കുറവ്, 85% എഥനോൾ കലർന്ന ഇന്ധനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം
National

പെട്രോളിനെക്കാൾ വലിയ വിലക്കുറവ്, 85% എഥനോൾ കലർന്ന ഇന്ധനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം

June 5, 2026
12
ബിജെപിയിൽ നിന്ന് രാജിവച്ച് അണ്ണാമലൈ; പുതിയ പാർട്ടിക്ക് സാദ്ധ്യത
National

ബിജെപിയിൽ നിന്ന് രാജിവച്ച് അണ്ണാമലൈ; പുതിയ പാർട്ടിക്ക് സാദ്ധ്യത

June 5, 2026
74
Next Post
സൈബര്‍ പോരാളികളല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്; അനാവശ്യ ചര്‍ച്ച; മുഖ്യമന്ത്രി ചര്‍ച്ചകള്‍ തള്ളി നേതാക്കൾ

സൈബര്‍ പോരാളികളല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്; അനാവശ്യ ചര്‍ച്ച; മുഖ്യമന്ത്രി ചര്‍ച്ചകള്‍ തള്ളി നേതാക്കൾ

Recent News

നടുവട്ടം പൂവിളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പരീക്ഷ വിജയികളെ അനുമോദിച്ചു

നടുവട്ടം പൂവിളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പരീക്ഷ വിജയികളെ അനുമോദിച്ചു

June 8, 2026
79
ആലപ്പുഴയിൽ രണ്ട് വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം

ആലപ്പുഴയിൽ രണ്ട് വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം

June 8, 2026
85
മഴ കനത്തതോടെ കൂടുതൽ ജില്ലകളിൽ അവധി പ്രഖ്യാപിച്ച് കളക്ടർമാർ; റെഡ‍് അലേർട്ടുള്ള കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ നാളെ അവധി

മഴ കനത്തതോടെ കൂടുതൽ ജില്ലകളിൽ അവധി പ്രഖ്യാപിച്ച് കളക്ടർമാർ; റെഡ‍് അലേർട്ടുള്ള കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ നാളെ അവധി

June 8, 2026
358
വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ താമരശ്ശേരിയില്‍ യുവതി ജീവനൊടുക്കി

വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ താമരശ്ശേരിയില്‍ യുവതി ജീവനൊടുക്കി

June 8, 2026
519
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025