• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ശബരിമല:അപമര്യാദയായി പെരുമാറരുതെന്നും വടി എടുക്കാൻ പാടില്ലെന്നും പൊലീസിനു കർശന നിർദേശം.ജോലിസമയത്ത് മൊബൈൽ ഫോണിലൂടെയുള്ള സമൂഹമാധ്യമ ഉപയോഗവും വിലക്കി.

ckmnews by ckmnews
November 26, 2024
in UPDATES
A A
ശബരിമല:അപമര്യാദയായി പെരുമാറരുതെന്നും വടി എടുക്കാൻ പാടില്ലെന്നും പൊലീസിനു കർശന നിർദേശം.ജോലിസമയത്ത് മൊബൈൽ ഫോണിലൂടെയുള്ള സമൂഹമാധ്യമ ഉപയോഗവും വിലക്കി.
0
SHARES
154
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അയ്യപ്പഭക്തരോട് ഒരു കാരണവശാലും അപമര്യാദയായി പെരുമാറരുതെന്നും തിരക്ക് നിയന്ത്രിക്കാൻ വടി എടുക്കാൻ പാടില്ലെന്നും പൊലീസിനു കർശന നിർദേശം. ജോലിസമയത്ത് മൊബൈൽ ഫോണിലൂടെയുള്ള സമൂഹമാധ്യമ ഉപയോഗവും വിലക്കി. സിസിടിവിയിലൂടെ പൊലീസുകാരുടെ സേവനം നിരീക്ഷിക്കും. ശബരിമല ദർശനത്തിനെത്തുന്നവരെ സ്വാമി എന്ന് അഭിസംബോധന ചെയ്യണം. എന്ത് പ്രകോപനമുണ്ടായാലും ആത്മസംയമനം കൈവിടരുത്

ദർശനത്തിനായുള്ള ക്യൂവിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമ്പോൾ തർക്കങ്ങളുയരാതെ നോക്കണം. തിരക്ക് നിയന്ത്രണവിധേയമാക്കാൻ വിസിൽ ഉപയോഗിക്കാം. കാക്കി പാന്റ് ധരിച്ചെത്തുന്ന എല്ലാവരെയും പരിശോധന കൂടാതെ കടത്തിവിടേണ്ടതില്ലെന്നും നിർദേശമുണ്ട്. കാനന പാതയിലൂടെ എത്തുന്നവരിൽ ചിലർ വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്നു രക്ഷ നേടാൻ പടക്കങ്ങൾ കരുതാറുണ്ടെന്ന് ബോംബ് സ്ക്വാഡിന്റെ നിരീക്ഷണത്തിൽ വ്യക്തമായി. പടക്കങ്ങളുമായി സന്നിധാനത്ത് എത്താൻ അനുവദിക്കരുത്

സാഹചര്യം അനുസരിച്ചുള്ള പെരുമാറ്റം പ്രധാനമാണെന്നും സേനാംഗങ്ങൾക്ക് ഓർമപ്പെടുത്തലുണ്ട്. ശബരിമല ഡ്യൂട്ടിക്ക് പുതുതായി ചുമതലയേൽക്കുന്ന ഉദ്യോഗസ്ഥർക്ക് സ്പെഷൽ ഓഫിസർ എസ്പി കെ.ഇ.ബൈജു നിർദേശങ്ങൾ കൈമാറി. സന്നിധാനത്ത് ആദ്യ ബാച്ചിന്റെ സേവനം ഇന്നലെ പൂർത്തിയായി. പരാതികൾക്ക് ഇടയാക്കാത്ത വിധം സേവനം പൂർത്തിയാക്കിയെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ

ശബരിമല ദർശനത്തിന് തത്സമയ ബുക്കിങ് കൗണ്ടറുകളുടെ എണ്ണം കൂട്ടാൻ ആലോചനയുമായി ദേവസ്വം ബോർഡ്. പല ദിവസവും വെർച്വൽ ക്യു ബുക്ക് ചെയ്ത പതിനായിരത്തോളം പേർ വീതം എത്തുന്നില്ല. എന്നാൽ ബുക്കിങ് റദ്ദാക്കുന്നതുമില്ല. ഈ സാഹചര്യം മറികടക്കാനാണ് കൗണ്ടറുകൾ കൂട്ടി തീർഥാടകരുടെ എണ്ണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. 10,000 പേർക്കാണ് നിലവിൽ തത്സമയ ബുക്കിങ്ങിലൂടെ പ്രവേശനം. ഇതിൽ കൂടുതൽ ആളുകൾ എത്തിയാലും തത്സമയ പ്രവേശനം വേഗത്തിൽ സാധ്യമാക്കാൻ കൗണ്ടറുകൾ കൂട്ടുന്നത് സഹായിക്കും. ‌പമ്പ, എരുമേലി, വണ്ടിപ്പെരിയാർ, സത്രം എന്നിവിടങ്ങളിലാണ് തത്സമയ ബുക്കിങ് കേന്ദ്രങ്ങളുള്ളത്

Related Posts

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
27
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്
UPDATES

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
58
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി
UPDATES

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
36
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു
UPDATES

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
19
മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം
UPDATES

മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

October 6, 2026
15
പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും’മന്ത്രി പികെ ബഷീര്‍’പൊന്നാനി നിയോജകമണ്ഡലത്തിൽ 75 കോടിയുടെ പദ്ധതികൾ
UPDATES

പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും’മന്ത്രി പികെ ബഷീര്‍’പൊന്നാനി നിയോജകമണ്ഡലത്തിൽ 75 കോടിയുടെ പദ്ധതികൾ

October 5, 2026
40
Next Post
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് 16 വയസ്

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് 16 വയസ്

Recent News

കോഴിക്കോട് അബൂബക്കർ അനുസ്മരണവും ഇശൽ നൈറ്റും സംഘടിപ്പിച്ചു

കോഴിക്കോട് അബൂബക്കർ അനുസ്മരണവും ഇശൽ നൈറ്റും സംഘടിപ്പിച്ചു

October 6, 2026
10
സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ ആരോപണം: കമ്മ്യൂണിസ്റ്റ് പാർട്ടികൾ മൂല്യം ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരെന്ന് ബിനോയ് വിശ്വം

സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ ആരോപണം: കമ്മ്യൂണിസ്റ്റ് പാർട്ടികൾ മൂല്യം ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരെന്ന് ബിനോയ് വിശ്വം

October 6, 2026
5
ഗ്യാനേഷ് കുമാറിന്റെ രാജി: തലസ്ഥാനം സമരകലുഷിതം, ഇന്ത്യാസഖ്യം എം പിമാർ തെരുവിൽ

ഗ്യാനേഷ് കുമാറിന്റെ രാജി: തലസ്ഥാനം സമരകലുഷിതം, ഇന്ത്യാസഖ്യം എം പിമാർ തെരുവിൽ

October 6, 2026
3
കേരളത്തില്‍ എയിംസ് വരണം, യോഗ്യമായ സ്ഥലം തൃശൂര്‍ തന്നെ; സുരേഷ് ഗോപി

കേരളത്തില്‍ എയിംസ് വരണം, യോഗ്യമായ സ്ഥലം തൃശൂര്‍ തന്നെ; സുരേഷ് ഗോപി

October 6, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025