• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

യുവാവ് ലക്ഷ്യമിട്ടത് ഒന്നിലേറെ കൊലപാതകങ്ങൾ, മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയനിലയിൽ

ckmnews by ckmnews
April 14, 2026
in Kerala
A A
യുവാവ് ലക്ഷ്യമിട്ടത് ഒന്നിലേറെ കൊലപാതകങ്ങൾ, മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയനിലയിൽ
0
SHARES
1.4k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്താംക്ലാസ് പരീക്ഷാഫലം കാത്തിരുന്ന നസ്രീനയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അമ്മയുടെ സഹോദരീപുത്രനായ അദ്‌നാനാണ് (20) കൊലപാതകം നടത്തിയത്. കോഴിക്കോട് മുഴീക്കലിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്‌തതായാണ് പ്രാഥമിക വിവരം.ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. പെൺകുട്ടിയെ കൊലപ്പെടുത്തിയതിന് പിന്നാലെ മുത്തശ്ശിയെയും ഇയാൾ കൊല്ലാൻ ശ്രമിച്ചതായാണ് വിവരം. കൊലപാതകശ്രമം പ്രതിരോധിച്ച മുത്തശ്ശി അദ്‌നാനെ മുറിയിൽ പൂട്ടിയിട്ടശേഷം പെൺകുട്ടിയുടെ മുറിയിലെത്തിയപ്പോഴാണ് നസ്രീനയെ അബോധാവസ്ഥയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് മുറിതുറന്നുനോക്കുമ്പോൾ അദ്‌നാൻ ആത്മഹത്യചെയ്‌ത നിലയിലായിരുന്നെന്നാണ് വിവരം.അതേസമയം, അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയിരുന്നതായി ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ഇത് അദ്‌നാന്റെ മരണം സംബന്ധിച്ച് സംശയങ്ങൾ ജനിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെയും ഉണ്ടായിട്ടില്ല. രണ്ടുപേരുടെയും മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. അത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നാൽ മാത്രമെ കൂടുതൽ സ്ഥിരീകരണത്തിലേക്ക് എത്താൻ സാധിക്കുവെന്ന് പൊലീസ് വ്യക്തമാക്കി.ഇന്നലെ രാത്രി സുഹൃത്തിന്റെ വീട്ടിൽ പോകുന്നെന്ന് പറഞ്ഞാണ് അദ്‌നാൻ വീട്ടിൽ നിന്നിറങ്ങിയത്. അർദ്ധരാത്രിയിൽ കള്ളത്താക്കോൽ ഉപയോഗിച്ചാണ് യുവാവ് പെൺകുട്ടി താമസിച്ചിരുന്ന വീടിനുള്ളിൽ കയറിയത്. ആറുമാസം മുൻപുവരെ അദ്‌നാനും ഇവിടെയാണ് താമസിച്ചിരുന്നത്. പിന്നീട് സാമ്പത്തികവിഷയത്തിലുണ്ടായ തർക്കത്തെ തുടർന്നാണ് അദ്‌നാൻ വീടുവിട്ടറങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. ഇതുസംബന്ധിച്ചുള്ള വൈരാഗ്യമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്.

Related Posts

മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു
Kerala

മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു

October 2, 2026
43
സ്വർണ്ണ വിലയിൽ വർദ്ധനവ്
Business

സ്വർണ്ണ വിലയിൽ വർദ്ധനവ്

October 2, 2026
94
അടൂരിന്റെ പരസ്യവിമർശനം: മൂന്നുമാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ
Kerala

അടൂരിന്റെ പരസ്യവിമർശനം: മൂന്നുമാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ

October 2, 2026
9
വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തില്‍, AICCക്ക് കത്ത് നല്‍കും; ഉറച്ച് അടൂര്‍ പ്രകാശ്
Kerala

വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തില്‍, AICCക്ക് കത്ത് നല്‍കും; ഉറച്ച് അടൂര്‍ പ്രകാശ്

October 2, 2026
42
തൃശൂർ മാളയിൽ ബൈക്ക് അപകടം; യുവാവിന് ദാരുണാന്ത്യം
Kerala

തൃശൂർ മാളയിൽ ബൈക്ക് അപകടം; യുവാവിന് ദാരുണാന്ത്യം

October 2, 2026
112
തിരൂരങ്ങാടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍
Kerala

തിരൂരങ്ങാടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

October 2, 2026
102
Next Post
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സിഐയെ കയ്യേറ്റം ചെയ്തു; എസ്ഐക്ക് സസ്പെൻഷൻ

പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ സിഐയെ കയ്യേറ്റം ചെയ്തു; എസ്ഐക്ക് സസ്പെൻഷൻ

Recent News

കുറ്റിപ്പുറത്ത് ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

കുറ്റിപ്പുറത്ത് ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

October 2, 2026
176
മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു

മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു

October 2, 2026
43
ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധം; എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിൽ

ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരെ വൻ പ്രതിഷേധം; എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിൽ

October 2, 2026
15
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സി.പി.ഐ.എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സി.പി.ഐ.എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

October 2, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025