• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘നിറത്തിന്റെ പേരിലും ജാതീയമായും അധിക്ഷേപം, പുഴുത്ത പട്ടി എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നത്’; ബി ഡി എസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ഗുരുതര ആരോപണവുമായി കുടുംബം

cntv team by cntv team
April 11, 2026
in Kerala
A A
‘നിറത്തിന്റെ പേരിലും ജാതീയമായും അധിക്ഷേപം, പുഴുത്ത പട്ടി എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നത്’; ബി ഡി എസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ഗുരുതര ആരോപണവുമായി കുടുംബം
0
SHARES
227
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ബി ഡി എസ് വിദ്യാർത്ഥി ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. തിരുവനന്തപുരം സ്വദേശി നിധിൻ രാജാ(19)ണ് മരിച്ചത്. വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് മരണത്തിന് കാരണം എന്നാണ് കുടുംബം പറയുന്നത്. നിറത്തിന്റെ പേരിലും ജാതീയമായും സാമ്പത്തികമായും അധിക്ഷേപിച്ചിരുന്നു. സീനിയേഴ്സിന്റെ ഭാഗത്തുനിന്നും ഗുരുതരമായ റാഗിംഗ് ഉണ്ടായിരുന്നു. കുട്ടിയെ പുഴുത്ത പട്ടി എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നത്. ഇതിനു മുൻപും കോളേജിൽനിന്ന് ഒരു വിദ്യാർഥിനി ആത്മഹത്യ ചെയ്തിരുന്നു. വകുപ്പ് മേധാവിയും മറ്റ് രണ്ട് അധ്യാപകരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നും കുടുംബം പറയുന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് കോളേജ് അധികൃതർക്കും സീനിയർ വിദ്യാർത്ഥികൾക്കുമെതിരെ ഗുരുതരമായ റാഗിംഗ്, ജാതിവിവേചന ആരോപണങ്ങളുമായി കുടുംബം രംഗത്ത്. പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിയായതിനാലാണ് തന്റെ മകൻ ക്രൂരമായ പീഡനങ്ങൾക്കിരയായതെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.ഒന്നര മാസത്തോളം മകനെ റൂമിൽ പൂട്ടിയിടുകയും തല മൊട്ടയടിക്കുകയും ചെയ്തതായി പിതാവ് ആരോപിക്കുന്നു. സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മകനെ മാനസികമായും ശാരീരികമായും തളർത്തി. പാന്റ് ധരിക്കാൻ പോലും അനുവദിക്കാതെ ക്രൂരമായ പീഡനങ്ങളാണ് ക്യാമ്പസിനുള്ളിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു.പഠനത്തിൽ മികവ് പുലർത്തിയിരുന്ന വിദ്യാർത്ഥിയുടെ മാർക്കുകൾ മനഃപൂർവ്വം വെട്ടിക്കുറച്ചതായും ജാതീയമായി അധിക്ഷേപിച്ചതായും പരാതിയുണ്ട്. പണമില്ലാത്തവനും താഴന്ന ജാതിക്കാരനുമായതിനാലാണ് മകനെ ലക്ഷ്യം വെച്ചതെന്ന് പിതാവ് ആരോപിച്ചു. കോളേജിലെ എച്ച്.ഒ.ഡി (HOD), പ്രിൻസിപ്പാൾ എന്നിവർക്കെതിരെയും കുടുംബം ആരോപണം ഉന്നയിച്ചു. ലഹരി വസ്തുക്കളുടെ ഉപയോഗം ക്യാമ്പസിനുള്ളിൽ വ്യാപകമാണെന്നും അധ്യാപകർ ഇതിനെല്ലാം കണ്ണടയ്ക്കുകയാണെന്നും പിതാവ് പറഞ്ഞു. ക്യാമ്പസിനുള്ളിൽ നിന്ന് താൻ നേരിട്ട് മദ്യക്കുപ്പികളുടെ ശേഖരം കണ്ടതായും അദ്ദേഹം വെളിപ്പെടുത്തി.2020-ൽ ഇതേ കോളേജിൽ ഒരു വിദ്യാർത്ഥി മൂന്നാം നിലയിൽ നിന്ന് ചാടി മരിച്ച സംഭവവും പിതാവ് ചൂണ്ടിക്കാട്ടി. ഒരു സുഹൃത്തുമായി ബന്ധപ്പെട്ട തർക്കം പരിഹരിച്ചിട്ടും കോളേജ് അധികൃതർ മകനെ മനഃപൂർവ്വം വേട്ടയാടുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഈ ക്രൂരതയ്ക്ക് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വ്യക്തമായ മറുപടി അധികൃതർ നൽകണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

Related Posts

സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം
Kerala

സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം

October 2, 2026
44
വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ
Kerala

വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ

October 2, 2026
9
മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു
Kerala

മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു

October 2, 2026
94
സ്വർണ്ണ വിലയിൽ വർദ്ധനവ്
Business

സ്വർണ്ണ വിലയിൽ വർദ്ധനവ്

October 2, 2026
153
അടൂരിന്റെ പരസ്യവിമർശനം: മൂന്നുമാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ
Kerala

അടൂരിന്റെ പരസ്യവിമർശനം: മൂന്നുമാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ

October 2, 2026
80
വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തില്‍, AICCക്ക് കത്ത് നല്‍കും; ഉറച്ച് അടൂര്‍ പ്രകാശ്
Kerala

വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തില്‍, AICCക്ക് കത്ത് നല്‍കും; ഉറച്ച് അടൂര്‍ പ്രകാശ്

October 2, 2026
50
Next Post
കെഎസ്ആര്‍ടിസി ബസ് കാലിലൂടെ കയറിയിറങ്ങിയ സംഭവം; വയോധികയുടെ കാല്‍ മുറിച്ചുമാറ്റി

കെഎസ്ആര്‍ടിസി ബസ് കാലിലൂടെ കയറിയിറങ്ങിയ സംഭവം; വയോധികയുടെ കാല്‍ മുറിച്ചുമാറ്റി

Recent News

സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം

സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം

October 2, 2026
44
കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

October 2, 2026
171
വെട്രി പയണത്തിന് തുടക്കം; സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

വെട്രി പയണത്തിന് തുടക്കം; സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

October 2, 2026
27
വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ

വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ

October 2, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025