• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മാറ്റം ഉറപ്പെന്ന് യുഡിഎഫ്, മൂന്നാം ഊഴമെന്ന് എൽഡിഎഫ്; ജയ പ്രതീക്ഷയില്‍ മുന്നണികള്‍

ckmnews by ckmnews
April 10, 2026
in UPDATES
A A
മാറ്റം ഉറപ്പെന്ന് യുഡിഎഫ്, മൂന്നാം ഊഴമെന്ന് എൽഡിഎഫ്; ജയ പ്രതീക്ഷയില്‍ മുന്നണികള്‍
0
SHARES
37
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം:പ്രചാരണത്തിന്റെ ആവേശം പോളിങ്ങിലും പ്രതിഫലിച്ചതോടെ എന്താകും ജനം വിധിച്ചതെന്ന ഉദ്വേഗത്തിലാണു കേരളം. തിരിച്ചുവരുമെന്ന ആത്മവിശ്വാസം യുഡിഎഫ് ക്യാംപിൽ പ്രകടം. അതേസമയം മൂന്നാം തുടർഭരണ പ്രതീക്ഷയാണ് ഇടതു ക്യാംപിൽ. നിയമസഭയിൽ വീണ്ടും പ്രാതിനിധ്യം ഉണ്ടാകുമെന്ന വിശ്വാസത്തിൽ തന്നെയാണു ബിജെപി.

രാവിലെ തന്നെ പോളിങ് ബൂത്തിലേക്ക് ആവേശത്തോടെ ജനം ഒഴുകിയതു തരംഗ പ്രതീതി ഉയർത്തി. സംസ്ഥാനത്ത് തരംഗം ഉള്ളതായി എൽഡിഎഫ് കാണുന്നില്ല. അതിനുള്ള സാധ്യത യുഡിഎഫ് തള്ളുന്നുമില്ല. 80–85 സീറ്റ്, തരംഗം ഉണ്ടായാൽ അതിലേറെ എന്നതാണ് കോൺഗ്രസ് കണക്കുകൂട്ടൽ. ഭരണത്തുടർച്ചയ്ക്ക് ആവശ്യമായ സീറ്റ് ലഭിക്കുമെന്നാണ് സിപിഎമ്മിന്റെ ഇതുവരെയുള്ള വിലയിരുത്തൽ; 75–80 സീറ്റാണ് പ്രതീക്ഷ. തിരുവനന്തപുരത്ത് 2 സീറ്റിൽ താമര വിരിയുമെന്നു ബിജെപി പ്രത്യാശിക്കുന്നു. ചില അട്ടിമറി വിജയങ്ങൾ കൂടി ബിജെപി കേന്ദ്രങ്ങൾ പ്രവചിക്കുന്നുണ്ട്. പത്തോളം മണ്ഡലങ്ങളിൽ മത്സരം ഇഞ്ചോടിഞ്ചാണ്. മുന്നണികൾ തമ്മിൽ ഒപ്പത്തിനൊപ്പമുള്ള മത്സര സൂചനയാണ് ഉള്ളതെന്നിരിക്കെ, ഈ മണ്ഡലങ്ങൾ ആർക്കൊപ്പം എന്നത് നിർണായകമായി മാറാം

മുന്നണികളുടെ നേർക്കുനേർ പോരിൽ ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ പിന്തുണയും ചേരുമ്പോൾ യുഡിഎഫ് തിരിച്ചുവരുമെന്നതാണ് കോൺഗ്രസിന്റെ ലളിത യുക്തി. കാസർകോട് മുതൽ പാലക്കാട് വരെയുള്ള മലബാർ മേഖലയിൽ കുറഞ്ഞത് 35 സീറ്റുകൾ ലഭിക്കുമെന്ന് യുഡിഎഫ് വിചാരിക്കുന്നു. കഴിഞ്ഞതവണ കൈവിട്ടു പോയ മധ്യതിരുവിതാംകൂർ വർധിത വീര്യത്തോടെ കൂടെ വന്നു കഴിഞ്ഞെന്നു വിശ്വസിക്കുന്നു. 2021ൽ തീർത്തും നിറംകെട്ടു പോയ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്ന് കുറഞ്ഞത് 10 സീറ്റ് കണക്കുകൂട്ടുന്നു. ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളുടെ കാര്യത്തിലാണു കോൺഗ്രസിന് ആശങ്കകളുള്ളത്. ലീഗും കേരള കോൺഗ്രസും അടക്കമുള്ള ഘടകകക്ഷികൾക്ക് കുറഞ്ഞത് 30 സീറ്റാണ് കോ‍ൺഗ്രസിന്റെ കണക്കിൽ. 50 സീറ്റിലെങ്കിലും ജയിക്കാമെന്നു കോൺഗ്രസും കരുതുന്നു

കഴിഞ്ഞതവണ 67 സീറ്റിൽ ജയിച്ച സിപിഎമ്മിന് അത്രയും നിലനിർത്താമെന്ന പ്രതീക്ഷയില്ല. എങ്കിലും 45–50 സീറ്റിൽ താഴെ പോകില്ലെന്ന് വിശ്വസിക്കുന്നു. കേവല ഭൂരിപക്ഷത്തിനു വേണ്ട ബാക്കി പിടിക്കാൻ ഘടകകക്ഷികൾക്ക് കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഭരണത്തുടർച്ച. 2021ൽ 25 സീറ്റിൽ മത്സരിച്ച് 17ൽ ജയിച്ച സിപിഐക്ക് ഇത്തവണ 10–12 സീറ്റിലാണ് ഉറച്ച വിജയ പ്രതീക്ഷയുള്ളത്. 12 സീറ്റിൽ മത്സരിക്കുന്ന കേരള കോൺഗ്രസ്(എം)നും ആകെ 9 സീറ്റിൽ മത്സരിക്കുന്ന ജനതാദൾ(എസ്), ആർജെഡി, എൻസിപി എന്നിവയ്ക്കും എത്ര സീറ്റിൽ ജയിക്കാനാകുമെന്നതും പ്രധാനമാകും. പാർട്ടിയുടെ ഇതുവരെയുള്ള കണക്ക് നേരിയ ഭൂരിപക്ഷമാണെങ്കിൽ 80 ൽ കുറയാത്ത സീറ്റുകളോടെ ഭരണം നിലനിർത്തുമെന്ന ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രി

മുൻകാല തിരഞ്ഞെടുപ്പുകളിൽ 20 ശതമാനത്തിൽ കൂടുതൽ വോട്ട് ലഭിച്ചുവരുന്ന 31 സീറ്റുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ബിജെപിക്ക് ബാക്കി 109 മണ്ഡലങ്ങളിൽ സമാഹരിക്കാൻ കഴിയുന്ന വോട്ട് എത്രയെന്നതു മുന്നണികൾക്കു പ്രധാനമാണ്. പ്രചാരണത്തിലുടനീളം കത്തിക്കാളിയ ‘ഡീൽ’ നടന്നോ ഇല്ലയോ എന്നതെല്ലാം സംബന്ധിച്ച് സംശയങ്ങൾ അന്തരീക്ഷത്തിലുണ്ട്. എന്നാൽ അത്തരത്തിലുള്ള വോട്ട് കൈമാറ്റം പ്രായോഗികമായി എളുപ്പമല്ല. 2006 മുതൽ കേരളത്തിലെ തിരഞ്ഞെടുപ്പുകളിൽ വോട്ട് വിഹിതം ഉയർത്തുകയും കുറഞ്ഞത് 15% വോട്ടു പിടിക്കാൻ കഴിയുന്ന പാർട്ടി എന്ന പേരുണ്ടാക്കുകയും ചെയ്ത ശേഷം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 12.47% ആയി താഴ്ന്നതിന്റെ ക്ഷീണം ഇത്തവണ പാർട്ടിക്കു മറികടക്കുകയും വേണം. 2016 നെക്കാളും 99 സീറ്റുകളിൽ ബിജെപിയുടെ വോട്ട് വിഹിതം 2021ൽ കുറഞ്ഞിരുന്നു. ആ ചോർച്ച എൽഡിഎഫിന് ഭരണത്തുടർച്ച അനായാസമാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ സർക്കാർ–സിപിഎം വിരുദ്ധ വോട്ടുകളിൽ ബിജെപി പിടിക്കുന്ന വിഹിതം ജനവിധിയെ സംബന്ധിച്ച് പ്രധാനമാണ്.

Related Posts

പൊലീസ് അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ടുള്ള എന്‍എസ്‌യുഐ പ്രതിഷേധം: ആതിരയും ജെബി മേത്തറും ഉള്‍പ്പെടെ കസ്റ്റഡിയില്‍
UPDATES

പൊലീസ് അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ടുള്ള എന്‍എസ്‌യുഐ പ്രതിഷേധം: ആതിരയും ജെബി മേത്തറും ഉള്‍പ്പെടെ കസ്റ്റഡിയില്‍

October 16, 2026
37
രണ്ട് ദിവസം അതിശക്തമായ മഴ; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
UPDATES

രണ്ട് ദിവസം അതിശക്തമായ മഴ; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

October 16, 2026
56
അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികളും അധ്യാപകനും അടക്കം നാലുപേര്‍ കൊല്ലപ്പെട്ടു; തോക്കുധാരിയായ 16-കാരന്‍ മരിച്ച നിലയില്‍
UPDATES

അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികളും അധ്യാപകനും അടക്കം നാലുപേര്‍ കൊല്ലപ്പെട്ടു; തോക്കുധാരിയായ 16-കാരന്‍ മരിച്ച നിലയില്‍

October 16, 2026
60
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ബിജെപി സംരക്ഷിക്കുന്നു’കോൺഗ്രസ്
UPDATES

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ബിജെപി സംരക്ഷിക്കുന്നു’കോൺഗ്രസ്

October 16, 2026
23
പെരുമുക്ക് കേശവൻ നായർ റോഡ് ജനങ്ങൾക്ക് തുറന്നു കൊടുത്തു
UPDATES

പെരുമുക്ക് കേശവൻ നായർ റോഡ് ജനങ്ങൾക്ക് തുറന്നു കൊടുത്തു

October 16, 2026
131
ആർജെഡി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എരമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി
UPDATES

ആർജെഡി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എരമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി

October 16, 2026
61
Next Post
പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ചയാളുടെ കാർ കത്തിച്ചു; വീടിന് നേരെയും ആക്രമണം

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ചയാളുടെ കാർ കത്തിച്ചു; വീടിന് നേരെയും ആക്രമണം

Recent News

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
140
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
23
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
109
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
188
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025