• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

cntv team by cntv team
June 30, 2026
in Kerala
A A
നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ
0
SHARES
144
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിപാബാധിതന്റെ സമ്പർക്കപ്പട്ടികയിലെ എല്ലാവരും സുരക്ഷിതമായി ക്വാറന്റൈൻ പൂർത്തിയാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. കൃത്യമായ രോഗനിർണയത്തിന്റെയും ശക്തമായ പ്രതിരോധ നടപടികളുടെയും വിജയമാണിത്. കൺടൈൻമെന്റ്സോൺ ഉൾപ്പെടെയുള്ള ജനങ്ങളുടെ ഉപജീവനവും സഞ്ചാരസ്വാതന്ത്ര്യവും തടസപ്പെടുത്തുന്ന നടപടിക്കളിലേക്കു കടക്കാതെ രോഗം നിയന്ത്രിക്കാൻ കഴിഞ്ഞത് കൂടുതൽ സന്തോഷം നൽകുന്നുവെന്ന് മന്ത്രി പറഞ്ഞു.

രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നതിന് മുൻപ് കണ്ടെത്താൻകഴിഞ്ഞതും കൃത്യതയോടെ സമ്പർക്കപ്പട്ടിക തയാറാക്കി നിരീക്ഷണം ഏർപ്പെടുത്തിയതുമാണ് രോഗവ്യാപനം തടയാൻ സഹായിച്ചത്. ഇതിനു പിന്നിൽ പ്രവർത്തിച്ച ജില്ലാ ഭരണകൂടം, ജില്ലയിലെ ആരോഗ്യ പ്രവർത്തകർ എന്നിവരെ മന്ത്രി അഭിനന്ദിച്ചു. മാനദണ്ഡപ്രകാരമുള്ള തുടർ നിരീക്ഷണ നടപടികൾ തുടരും. 42 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കുന്ന മുറയ്ക്ക് പ്രദേശത്തെ നിപ രഹിതമായി പ്രഖ്യാപിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.

21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 4 പേരെയും ഇന്ന് ക്വാറന്റൈനിൽ നിന്നും ഒഴിവാക്കി. ഇതിൽ 2 പേർ രോഗബാധിതന്റെ കുടുംബാംഗങ്ങളും 2 പേർ ആരോഗ്യ പ്രവർത്തകരുമാണ്. നിരീക്ഷണ വേളയിൽ ഒരു രോഗലക്ഷണങ്ങളും ഉണ്ടാകാത്തതിനെ തുടർന്നാണിത്. രോഗനിരീക്ഷണത്തിന്റെ ഭാഗമായി ജൂൺ 10 മുതൽ നിപ സമാന ലക്ഷണങ്ങള്‍ ഉള്ളവരുടെയിടയില്‍ ജില്ലയില്‍ നടത്തിയ പരിശോധനയിൽ 58 പേരുടെ ഫലവും നെഗറ്റീവാണ്.

കൂടാതെ ഉയർന്ന റിസ്ക് വിഭാഗത്തിൽ ഉണ്ടായിരുന്ന 3 പേരെയും ഇന്ന് ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കി. ഇതോടെ വളരെ ഉയർന്ന റിസ്ക് വിഭാഗം, ഉയർന്ന റിസ്ക് വിഭാഗം എന്നിവയിൽ നിന്നുള്ള എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി. കൂടാതെ കുറഞ്ഞ റിസ്ക് വിഭാത്തിൽപ്പെട്ട 24 പേരെയും ഇന്ന് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ട 3 പേർ മാത്രമാണ് ഇനി നിരീക്ഷണത്തിൽ ഉള്ളത്.

നിപ രോഗ ബാധിതൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ചികിത്സ തുടരുന്നു. എന്നാൽ രോഗിയുടെ ഒരാഴ്ചക്കുള്ളിലെ രണ്ടു സ്രവസാമ്പിളുകളും നെഗറ്റീവ് ആയിട്ടുണ്ട്. തുടർ ചികിത്സാനടപടികൾ മെഡിക്കൽ ബോർഡ് തീരുമാനിക്കും.

അതേസമയം സംസ്ഥാനത്ത് എട്ട് പേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. കൊല്ലം, കണ്ണൂർ, പാലക്കാട് രണ്ട് വീതം, തൃശൂർ, മലപ്പുറം ഒന്ന് വീതം എന്നിവിടങ്ങളിലാണ് ഇത്. സംസ്ഥാനത്ത് ജൂൺ മാസം 205 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 281 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (69), വയനാട് (26), തൃശൂർ (14) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (33), തിരുവനന്തപുരം (18), കണ്ണൂർ (13), കൊല്ലം (15), ഇടുക്കി (3), എറണാകുളം (4), പാലക്കാട് (5) എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.

Related Posts

സ്പീഡ് പോസ്റ്റിലൂടെ ഇനി പ്രസാദവും അരവണയും വീടുകളിലെത്തും! ശബരിമലയിൽ പ്രത്യേക പോസ്റ്റ് ഓഫീസ് കൗണ്ടർ
Kerala

സ്പീഡ് പോസ്റ്റിലൂടെ ഇനി പ്രസാദവും അരവണയും വീടുകളിലെത്തും! ശബരിമലയിൽ പ്രത്യേക പോസ്റ്റ് ഓഫീസ് കൗണ്ടർ

November 14, 2026
13
സംഘപരിവാര്‍ പ്രസിദ്ധീകരണം ‘മയില്‍പ്പീലി’യുടെ സ്‌കോളര്‍ഷിപ്പ് നടത്താന്‍ സ്കൂളുകള്‍ക്ക് അനുമതി
Kerala

സംഘപരിവാര്‍ പ്രസിദ്ധീകരണം ‘മയില്‍പ്പീലി’യുടെ സ്‌കോളര്‍ഷിപ്പ് നടത്താന്‍ സ്കൂളുകള്‍ക്ക് അനുമതി

November 14, 2026
26
എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു
Kerala

എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു

November 14, 2026
9
എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു
Kerala

എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു

November 14, 2026
4
സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പ്പനയുടെ മറവില്‍ ലഹരിക്കച്ചവടം; 3.60 ലക്ഷം രൂപയുമായി സംഘത്തിലെ പ്രധാനി പിടിയില്‍
Crime

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പ്പനയുടെ മറവില്‍ ലഹരിക്കച്ചവടം; 3.60 ലക്ഷം രൂപയുമായി സംഘത്തിലെ പ്രധാനി പിടിയില്‍

November 14, 2026
127
കാലടി വിഷയത്തിലും എല്‍പിഎസ്ടി പ്രതിഷേധത്തിലും സാംസ്‌കാരിക നായകര്‍ മൗനം പാലിക്കുന്നു; ഇരട്ടത്താപ്പെന്ന് വി ശിവന്‍കുട്ടി
Kerala

കാലടി വിഷയത്തിലും എല്‍പിഎസ്ടി പ്രതിഷേധത്തിലും സാംസ്‌കാരിക നായകര്‍ മൗനം പാലിക്കുന്നു; ഇരട്ടത്താപ്പെന്ന് വി ശിവന്‍കുട്ടി

November 14, 2026
16
Next Post
സംസ്ഥാനത്ത് കാലവർഷം സജീവമായി; അതിശക്തമായ മഴ തുടരും, ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് കാലവർഷം സജീവമായി; അതിശക്തമായ മഴ തുടരും, ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

Recent News

സ്പീഡ് പോസ്റ്റിലൂടെ ഇനി പ്രസാദവും അരവണയും വീടുകളിലെത്തും! ശബരിമലയിൽ പ്രത്യേക പോസ്റ്റ് ഓഫീസ് കൗണ്ടർ

സ്പീഡ് പോസ്റ്റിലൂടെ ഇനി പ്രസാദവും അരവണയും വീടുകളിലെത്തും! ശബരിമലയിൽ പ്രത്യേക പോസ്റ്റ് ഓഫീസ് കൗണ്ടർ

November 14, 2026
13
സംഘപരിവാര്‍ പ്രസിദ്ധീകരണം ‘മയില്‍പ്പീലി’യുടെ സ്‌കോളര്‍ഷിപ്പ് നടത്താന്‍ സ്കൂളുകള്‍ക്ക് അനുമതി

സംഘപരിവാര്‍ പ്രസിദ്ധീകരണം ‘മയില്‍പ്പീലി’യുടെ സ്‌കോളര്‍ഷിപ്പ് നടത്താന്‍ സ്കൂളുകള്‍ക്ക് അനുമതി

November 14, 2026
26
പ്രമേഹദിത്തില്‍ ബോധവൽക്കരണവുമായി ലയൺസ് ക്ലബ്ബും ഓർക്കിഡ് ആശുപത്രിയും വാക്കത്തോൺ സംഘടിപ്പിച്ചു

പ്രമേഹദിത്തില്‍ ബോധവൽക്കരണവുമായി ലയൺസ് ക്ലബ്ബും ഓർക്കിഡ് ആശുപത്രിയും വാക്കത്തോൺ സംഘടിപ്പിച്ചു

November 14, 2026
22
എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു

എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു

November 14, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025