• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബ്ലൂ സമുറായികളെ തകർത്ത് കാനറികൾ; ജപ്പാന്റെ കോട്ട പൊളിച്ച് ബ്രസീൽ‌; ജർമനിക്കെതിരെ അട്ടിമറി വിജയവുമായി പരാഗ്വേ

ckmnews by ckmnews
June 30, 2026
in UPDATES
A A
ബ്ലൂ സമുറായികളെ തകർത്ത് കാനറികൾ; ജപ്പാന്റെ കോട്ട പൊളിച്ച് ബ്രസീൽ‌; ജർമനിക്കെതിരെ അട്ടിമറി വിജയവുമായി പരാഗ്വേ
0
SHARES
134
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഫിഫ ലോകകപ്പിൽ ജപ്പാനെ തോൽപ്പിച്ച് ബ്രസീൽ പ്രീക്വാർട്ടറിൽ. ഒരു ഗോളിന് പിന്നിട്ട്നിന്ന ശേഷമാണ് ബ്രസീലിന്റെ തകർപ്പൻ തിരിച്ചുവരവ്. മത്സരത്തിന്റെ ആദ്യമിനിറ്റ് മുതൽ ആക്രമിച്ച് കളിക്കുന്ന ബ്രസീലിനെയാണ് ഹൂസ്റ്റെണിൽ കാണാനായത്. എന്നാൽ ആക്രമണത്തിൽ നിന്ന് ലഭിച്ച അവസരം മുതലെടുത്ത ജപ്പാന്റെ കയ്ഷൂ സാനു 29 ആം മിനിറ്റിൽ കാനറികളുടെ വല കുലുക്കി

ആദ്യ പകുതിയിൽ ഗോൾ മടക്കാൻ വിനീഷ്യസും , കുന്യയും അടങ്ങുന്ന സംഘം കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആദ്യ പകുതിക്ക് പരിയുമ്പോൾ സ്കോർബോഡിൽ സമുറായ്ക്ക് മുൻതൂക്കം. രണ്ടാം പകുതിയിൽ മധ്യനിരയിൽ നിന്ന് ലൂക്വാസ് പക്വറ്റയെ പിൻവലിച്ച് മുന്നേറ്റതാരം എൻഡ്രിക്കിനെ കളത്തിലെത്തിച്ചു. ഒരിക്കൽ കൂടി കാനറികളുടെ രക്ഷകൻ അവതരിച്ചു. 56 ആം മിനിറ്റിൽ ഹെഡർ ഗോളുമായി കസമെറോ. സമുറായ്കളെ സമനിലയിൽ തളച്ചു.

പിന്നീട് നിരന്തര ആക്രമണങ്ങൾ നടത്തിയെങ്കിലും ജപ്പാന്റെ വലകുലുക്കാൻ ബ്രസീലിനായില്ല. മത്സരം എക്‍സ്ട്രാ ടൈമിലേക്ക് പോകുമെന്ന് തോന്നിച്ച സമയം. മധ്യനിര താരം ബ്രൂണോ ഗുമാറേസ് നൽകിയ പന്ത് ഗബ്രിയൽ മാർട്ടനെല്ലി വലയിലെത്തിച്ച് വിജയ​ഗോൾ നേടി. തോറ്റെങ്കിലും തലയുയർത്തിത്തന്നെയാണ് ജപ്പാൻറെ മടക്കം.

ലോകകപ്പിൽ ജർമനിയെ അട്ടിമറിച്ച് പാരഗ്വെ പ്രീക്വാർട്ടറിൽ. പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാല് ഗോളിനാണ് പാരഗ്വെ മുൻ ചാമ്പ്യൻമാരെ തോൽപിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. തുടർന്ന് എക്സ്ട്രാ ടൈമിൽ ഗോൾ പിറക്കാതിരുന്നപ്പോൾ ആണ് മത്സരം ടൂർണമെന്റിലെ ആദ്യ പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയത്. ആദ്യ അഞ്ചു കിക്കുകളിൽ നിന്നും ഇരു ടീമുകളും മൂന്നു ഗോളുകൾ വീതം നേടി. പിന്നാലെ ജോസ് കനലെയുടെ കിക്കാണ് പാരഗ്വെയെ വിജയത്തിലെത്തിച്ചത്

Related Posts

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.
UPDATES

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
5
ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി
UPDATES

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

October 2, 2026
15
കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
UPDATES

കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

October 2, 2026
53
വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.
UPDATES

വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.

October 2, 2026
101
വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം
UPDATES

വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം

October 2, 2026
56
പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
UPDATES

പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 2, 2026
40
Next Post
വട്ടംകുളം പഞ്ചായത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി വിപുലമായ യോഗം ചേർന്നു

വട്ടംകുളം പഞ്ചായത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി വിപുലമായ യോഗം ചേർന്നു

Recent News

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
5
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
345
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
54
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
74
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025