• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കൊല്ലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി പിടിയിൽ

ckmnews by ckmnews
April 7, 2026
in UPDATES
A A
കൊല്ലത്ത് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി പിടിയിൽ
0
SHARES
415
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊല്ലം: കുരിയോട് പ്രവർത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരൻ ഉടമയെ കുത്തിക്കൊന്നു. ഹോട്ടൽ സ്‌പൈസി ഉടമ ആക്കൽ പുള്ളിപ്പച്ചയിൽ വീട്ടിൽ സക്കീർ ഹുസൈൻ (52) ആണ് മരിച്ചത്. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഹോട്ടൽ ജീവനക്കാരൻ മംഗലപുരം ബെൽത്തങ്കടിയിൽ, പേരിമെന്താടി ഹൗസിൻ ഇർഷാദ് (32) നെ പിന്നീട് തിരുവനന്തപുരം മണ്ണന്തലയിൽ പോലീസ് പിടികൂടി.

കൂലി സംബന്ധമായ തർക്കമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്ന സംശയമാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം നാട്ടിൽ അത്യാവശ്യമായി പോകണമെന്ന് മറ്റൊരു ജീവനക്കാരനെ വിശ്വസിപ്പിച്ച് ബസ് സ്റ്റാൻഡിലെത്തിയ ഇർഷാദ് അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്നാണ് മണ്ണന്തലയിൽ വെച്ച് പോലീസിന്റെ പിടിയിലാകുന്നത്.

തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. കുറച്ചു നാളുകളായി ഹോട്ടലിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. പാഴ്‌സലുകൾ മാത്രമാണ് വിതരണം ചെയ്തിരുന്നത്. സ്ഥിരം ജീവനക്കാരൻ നാട്ടിലേക്ക് പോയ ഒഴിവിലേക്കാണ് ജീവനക്കാരന്റെ ബന്ധുകൂടിയായ ഇർഷാദിനെ താത്ക്കാലികമായി ജോലിയിൽ പ്രവേശിപ്പിച്ചത്. മുമ്പ് ഈ ഹോട്ടലിൽ ഇയാൾ ജോലി ചെയ്തിരുന്നെങ്കിലും സ്വഭാവ ദൂഷ്യത്തെ തുടർന്ന് പിരിച്ചുവിട്ടിരുന്നതായി പറയുന്നു.

ജോലിക്ക് കയറിയ ശേഷവും ഇയാൾ ജോലിക്ക് സ്ഥിരമായി വരാത്തതിനെ തുടർന്നു റൂമിൽ അന്വേഷിക്കാൻ എത്തിയതായിരുന്നു സക്കീർ ഹുസൈൻ. ഇതിനിടെ പ്രകോപിതനായ പ്രതി കത്തി ഉപയോഗിച്ച് നെഞ്ചിൽ കുത്തുകയായിരുന്നു. നിലവിളി കേട്ട് ആളുകൾ ഓടിയെത്തുമ്പോൾ കുത്തേറ്റ് നിലത്ത് കിടക്കുകയായിരുന്നു സക്കീർഹുസൈൻ. ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിൽ എത്തിച്ചെങ്കിലും മരിച്ചു

സക്കീർ ഹുസൈന് കടയ്ക്കലും വർക്കലയിലും ഹോട്ടലും ആക്കലിൽ തുണിക്കടയും ഉണ്ട്. സൗമ്യ സ്വഭാവക്കാരനായിരുന്നു മരിച്ച സക്കീർ ഹുെൈസനന്ന് നാട്ടുകാർ പറഞ്ഞു. ചടയമംഗലം എസ്.എച്ച്.ഒ. കണ്ണൻ, എസ്.ഐ. മാരായ ഡെന്നിസൺ അഗസ്റ്റ്യൻ, അഞ്ജിത ശ്രീകുമാർ, അലക്‌സാണ്ടർ, ഗിരി, സി.പി.ഒ. മാരായ അജിത്ത്, സജി, ജോബി, രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ചടയമംഗലം പോലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: ഷംല, മക്കൾ: ഫായിസ്, ഫൈഹ

Related Posts

പൊലീസ് അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ടുള്ള എന്‍എസ്‌യുഐ പ്രതിഷേധം: ആതിരയും ജെബി മേത്തറും ഉള്‍പ്പെടെ കസ്റ്റഡിയില്‍
UPDATES

പൊലീസ് അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ടുള്ള എന്‍എസ്‌യുഐ പ്രതിഷേധം: ആതിരയും ജെബി മേത്തറും ഉള്‍പ്പെടെ കസ്റ്റഡിയില്‍

October 16, 2026
30
രണ്ട് ദിവസം അതിശക്തമായ മഴ; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
UPDATES

രണ്ട് ദിവസം അതിശക്തമായ മഴ; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

October 16, 2026
49
അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികളും അധ്യാപകനും അടക്കം നാലുപേര്‍ കൊല്ലപ്പെട്ടു; തോക്കുധാരിയായ 16-കാരന്‍ മരിച്ച നിലയില്‍
UPDATES

അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികളും അധ്യാപകനും അടക്കം നാലുപേര്‍ കൊല്ലപ്പെട്ടു; തോക്കുധാരിയായ 16-കാരന്‍ മരിച്ച നിലയില്‍

October 16, 2026
44
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ബിജെപി സംരക്ഷിക്കുന്നു’കോൺഗ്രസ്
UPDATES

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ബിജെപി സംരക്ഷിക്കുന്നു’കോൺഗ്രസ്

October 16, 2026
16
പെരുമുക്ക് കേശവൻ നായർ റോഡ് ജനങ്ങൾക്ക് തുറന്നു കൊടുത്തു
UPDATES

പെരുമുക്ക് കേശവൻ നായർ റോഡ് ജനങ്ങൾക്ക് തുറന്നു കൊടുത്തു

October 16, 2026
99
ആർജെഡി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എരമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി
UPDATES

ആർജെഡി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എരമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി

October 16, 2026
47
Next Post
ഭർത്താവുമായി വീഡിയോ കോൾ, പിന്നാലെ തർക്കം; നടി സുഭാഷിണിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

ഭർത്താവുമായി വീഡിയോ കോൾ, പിന്നാലെ തർക്കം; നടി സുഭാഷിണിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

Recent News

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

പൊന്നാനി അഗ്നിരക്ഷാ ജലസംഭരണിക്ക് 35 ലക്ഷം രൂപ അനുവദിച്ചു

October 16, 2026
2
പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ സ്കാനറിലൂടെ ജീവനക്കാർ 7 ലക്ഷം രൂപ തട്ടി

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ സ്കാനറിലൂടെ ജീവനക്കാർ 7 ലക്ഷം രൂപ തട്ടി

October 16, 2026
43
മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; എടവണ്ണ സ്വദേശി അറസ്റ്റിൽ

മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; എടവണ്ണ സ്വദേശി അറസ്റ്റിൽ

October 16, 2026
16
നവരാത്രി ആഘോഷം; തിങ്കളാഴ്ച പൊതുഅവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങി

നവരാത്രി ആഘോഷം; തിങ്കളാഴ്ച പൊതുഅവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങി

October 16, 2026
80
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025