പാലക്കാട്ട് ഉപതിരഞ്ഞെടുപ്പില്‍ മൂന്നുപേരുടെ പട്ടിക അയച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. സ്ഥാനാര്‍ഥി നിര്‍ണയം ഒരു വ്യക്തി നടത്തുന്ന പതിവ് ബി.ജെ പിയില്‍ ഇല്ല. എല്ലാവരെയും കണ്ട് അഭിപ്രായം ആരാഞ്ഞാണ് സ്ഥാനാര്‍ഥിയെ കണ്ടെത്തിയത്. കൃഷ്ണകുമാര്‍ അവസാനനിമിഷം വരെ മല്‍സരിക്കുന്നില്ലെന്നാണ് പറഞ്ഞതെന്നും കെ.സുരേന്ദ്രന് വെളിപ്പെടുത്തി. ബിജെപിയില്‍ സ്ഥാനാര്‍ഥി മോഹികളില്ല. സി.കൃഷ്ണകുമാറിനും ബി.ജെ.പി നേതൃത്വത്തിനും എതിരെ തുറന്നടിച്ച് പാലക്കാട് നഗരസഭാധ്യക്ഷ പ്രമീള ശശിധരന്റെ വിമര്‍ശനം പരിശോധിക്കും. അധ്യക്ഷസ്ഥാനം ഒഴിയണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കേന്ദ്രനേതൃത്വമാണ്. തിരഞ്ഞെടുപ്പ് ജയ,പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം അധ്യക്ഷനാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു.