• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കായികതാരങ്ങൾ മരിച്ചു

ckmnews by ckmnews
April 4, 2026
in UPDATES
A A
ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കായികതാരങ്ങൾ മരിച്ചു
0
SHARES
566
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെഞ്ഞാറമൂട് :ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കായിക താരങ്ങൾ മരിച്ചു. അപകടത്തെ തുടർന്ന് മറി‍ഞ്ഞ ലോറി കാറിനു മുകളിലേക്കു വീണ് കാറിലുണ്ടായിരുന്ന രണ്ടു പേർക്കും പരുക്കേറ്റു. ബൈക്ക് ഓടിച്ച വെമ്പായം കൊപ്പം ചിറത്തലയ്ക്കൽ വീട്ടിൽ രാജുവിന്റെയും സിന്ധുവിന്റെയും ഏക മകൻ ആദിത്യൻ (22), ഒപ്പമുണ്ടായിരുന്ന കാട്ടാക്കട കട്ടക്കോട് തൊഴുക്കൽകോണം എസ്ജെ നിവാസിൽ ജെ.ഇഗ്നേഷ്യസിന്റെയും എസ്.ശുഭ റാണിയുടെയും മകൾ ജൂലി ഇഗ്നേഷ്യസ് (19) എന്നിവരാണ് മരിച്ചത്.

ആദിത്യൻ സംഭവ സ്ഥലത്തും ജൂലി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ബിരുദ വിദ്യാർഥിയും ആർചറി താരവുമാണ് ആദിത്യൻ. മാർ ഇവാനിയോസ് കോളജ് ബിരുദ വിദ്യാർഥിനിയും കബഡി ദേശീയ ടീം അംഗവുമാണ് ജൂലി. ലോറിക്കടിയിൽ പെട്ട കാറിലുണ്ടായിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശികളും കക്കോവ് പിഎംഎസ്എപിടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരുമായ യാസിർ (31), റിഷിൻ (37) എന്നിവർക്കാണ് പരുക്കേറ്റത്

ഇന്നലെ ഉച്ചയ്ക്ക് 12ന് പിരപ്പൻകോട് നാഗരുകുഴി റിങ് റോഡിൽ പുത്തലത്തുനട കയറ്റത്തിലാണ് അപകടം. വലിയ പാറക്കഷണങ്ങൾ കയറ്റിയ ടോറസ് ലോറി പിരപ്പൻകോട് ഭാഗത്തേക്കുള്ള കയറ്റം കയറുന്നതിനിടയിൽ നാഗരുകുഴി ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന്, ലോറി നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് മറിഞ്ഞു. ഇതിനിടയിൽ, ബൈക്കിനു പിന്നാലെയെത്തിയ കാർ ലോറിക്കടിയിൽ പെടുകയായിരുന്നു. കാർ പൂർണമായും ലോറിക്കടിയിൽ ഞെരിഞ്ഞമർന്നു. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

ജൂലിയുടെ മടക്കം ഒരാഴ്ച വീട്ടിൽ നിന്ന ശേഷം
കാട്ടാക്കട ∙ പിരപ്പൻകോട് സ്പോർട്സ് ഹോസ്റ്റലിലായിരുന്നു ജൂലി ഇഗ്നേഷ്യസ് കഴിഞ്ഞിരുന്നത്. പരീക്ഷയായതിനാൽ ഒരാഴ്ചയായി കാട്ടാക്കട കട്ടക്കോട് തൊഴുക്കൽകോണത്തെ വീട്ടിലുണ്ടായിരുന്നു. ഇന്നലെ രാവിലെയാണ് കോളജിലേക്കു പോയത്. സുഹൃത്തിന്റെ ബാഗ് എടുക്കാൻ പിരപ്പൻകോട് ഹോസ്റ്റലിൽ പോകുമെന്ന് അമ്മയോടു പറഞ്ഞിരുന്നതായി പിതാവ് ഇഗ്നേഷ്യസ് പറഞ്ഞു. ഇഗ്നേഷ്യസ് ടൈൽസ് പണിക്കാരനും അമ്മ ശുഭറാണി മെഡിക്കൽ ഷോപ്പ് ജീവനക്കാരിയുമാണ്. സഹോദരൻ സാം ഇഗ്നേഷ്യസ് നെടുമങ്ങാട് ദർശന സ്കൂളിലെ കായികാധ്യാപകനാണ്

കുടുംബത്തിന് നഷ്ടമായത് പ്രതീക്ഷയായ ഏകമകനെ
വെഞ്ഞാറമൂട് ∙ ഏക മകന്റെ വേർപാടിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കുടുംബം. പിരപ്പൻകോട് കൊപ്പം ചിറത്തലയ്ക്കൽ വീട്ടിൽ സിന്ധു– രാജു ദമ്പതികളുടെ ഏക മകൻ ആദിത്യന്റെ (22) അപകട മരണം നാടിനെയും ദുഃഖത്തിലാഴ്ത്തി. ഓട്ടോറിക്ഷ ഡ്രൈവറായ രാജുവും സ്പോർട്സ് കൗൺസിലിൽ താൽക്കാലിക ജീവനക്കാരിയായ സിന്ധുവും വളരെ പ്രതീക്ഷയോടെയാണ് മകനു വേണ്ടി ജീവിച്ചത്. സ്കൂൾ കാലഘട്ടത്തിൽ പിരപ്പൻകോട് നീന്തൽ സമുച്ചയത്തിൽ നീന്തലിൽ പരിശീലനം നേടിയിട്ടുണ്ട്.

പിന്നീടാണ് അമ്പെയ്ത്ത് മത്സരങ്ങൾക്കു വേണ്ടി പരിശീലനം ആരംഭിച്ചത്. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് സുഹൃത്ത് ജൂലി ഇഗ്നേഷ്യസിനൊപ്പം ബൈക്കിൽ പോകുമ്പോഴാണ് പിരപ്പൻകോട് പുത്തലത്ത്നട കയറ്റത്തിലുണ്ടായ അപകടത്തിൽ സംഭവസ്ഥലത്തു തന്നെ ആദിത്യൻ മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ജൂലി ആശുപത്രിയിൽ വച്ചു മരിച്ചു. ദൈനംദിന ജീവിതത്തിലെ ബുദ്ധിമുട്ടുകൾ മകനെ ബാധിക്കാതെയാണു വിവിധ തലങ്ങളിൽ വിദ്യാഭ്യാസം നൽകിയിരുന്നത്. ഏക മകന്റെ നഷ്ടം താങ്ങാനാകാത്ത കുടുംബത്തെ എങ്ങനെ സമാധാനിപ്പിക്കും എന്നറിയാതെ കുഴയുകയാണ് ബന്ധുക്കളും. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്നു സംസ്കാരം നടക്കും

Related Posts

‘വേദന സഹിക്കാൻ വയ്യാതെ ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടും കയറ്റി വിട്ടില്ല’;പരാതി നൽകി കുടുംബം
UPDATES

‘വേദന സഹിക്കാൻ വയ്യാതെ ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടും കയറ്റി വിട്ടില്ല’;പരാതി നൽകി കുടുംബം

July 10, 2026
135
ആയത്തുള്ള അലി ഖമനയിക്ക് വിടനല്‍കി ഇറാന്‍; മഷ്ഹദിലെ ഇമാം റിസ പള്ളിയില്‍ അന്ത്യവിശ്രമം
UPDATES

ആയത്തുള്ള അലി ഖമനയിക്ക് വിടനല്‍കി ഇറാന്‍; മഷ്ഹദിലെ ഇമാം റിസ പള്ളിയില്‍ അന്ത്യവിശ്രമം

July 10, 2026
50
ഫ്രാന്‍സ്.. ഫാന്‍സാക്കിക്കളഞ്ഞു; മൊറോക്കോയെ തകര്‍ത്ത് ഫിഫാ ലോകകപ്പ് സെമി ഫൈനലില്‍
UPDATES

ഫ്രാന്‍സ്.. ഫാന്‍സാക്കിക്കളഞ്ഞു; മൊറോക്കോയെ തകര്‍ത്ത് ഫിഫാ ലോകകപ്പ് സെമി ഫൈനലില്‍

July 10, 2026
103
വളാഞ്ചേരി അത്തിപ്പറ്റയില്‍ ചെമ്പ് പാത്രങ്ങളും,ചെമ്പ് വയറുകളും മോഷണം നടത്തിയ സംഭവത്തില്‍ 4പേര്‍ പിടിയില്‍
UPDATES

വളാഞ്ചേരി അത്തിപ്പറ്റയില്‍ ചെമ്പ് പാത്രങ്ങളും,ചെമ്പ് വയറുകളും മോഷണം നടത്തിയ സംഭവത്തില്‍ 4പേര്‍ പിടിയില്‍

July 10, 2026
43
പൊന്നാനിയിൽ യുവാവിവിനെ അക്രമിച്ച് പരിക്കേല്‍പിച്ച കേസിൽ രണ്ട് പേര്‍ പിടിയിൽ
UPDATES

പൊന്നാനിയിൽ യുവാവിവിനെ അക്രമിച്ച് പരിക്കേല്‍പിച്ച കേസിൽ രണ്ട് പേര്‍ പിടിയിൽ

July 10, 2026
7
കുംഭാര ഗ്രാമ നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും:കെ പി നൗഷാദലി എംഎൽഎ
UPDATES

കുംഭാര ഗ്രാമ നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും:കെ പി നൗഷാദലി എംഎൽഎ

July 10, 2026
20
Next Post
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്; പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ; മുഖ്യമന്ത്രി ധർമടത്ത്

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്; പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ; മുഖ്യമന്ത്രി ധർമടത്ത്

Recent News

‘വേദന സഹിക്കാൻ വയ്യാതെ ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടും കയറ്റി വിട്ടില്ല’;പരാതി നൽകി കുടുംബം

‘വേദന സഹിക്കാൻ വയ്യാതെ ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടും കയറ്റി വിട്ടില്ല’;പരാതി നൽകി കുടുംബം

July 10, 2026
135
ആയത്തുള്ള അലി ഖമനയിക്ക് വിടനല്‍കി ഇറാന്‍; മഷ്ഹദിലെ ഇമാം റിസ പള്ളിയില്‍ അന്ത്യവിശ്രമം

ആയത്തുള്ള അലി ഖമനയിക്ക് വിടനല്‍കി ഇറാന്‍; മഷ്ഹദിലെ ഇമാം റിസ പള്ളിയില്‍ അന്ത്യവിശ്രമം

July 10, 2026
50
ഫ്രാന്‍സ്.. ഫാന്‍സാക്കിക്കളഞ്ഞു; മൊറോക്കോയെ തകര്‍ത്ത് ഫിഫാ ലോകകപ്പ് സെമി ഫൈനലില്‍

ഫ്രാന്‍സ്.. ഫാന്‍സാക്കിക്കളഞ്ഞു; മൊറോക്കോയെ തകര്‍ത്ത് ഫിഫാ ലോകകപ്പ് സെമി ഫൈനലില്‍

July 10, 2026
103
വളാഞ്ചേരി അത്തിപ്പറ്റയില്‍ ചെമ്പ് പാത്രങ്ങളും,ചെമ്പ് വയറുകളും മോഷണം നടത്തിയ സംഭവത്തില്‍ 4പേര്‍ പിടിയില്‍

വളാഞ്ചേരി അത്തിപ്പറ്റയില്‍ ചെമ്പ് പാത്രങ്ങളും,ചെമ്പ് വയറുകളും മോഷണം നടത്തിയ സംഭവത്തില്‍ 4പേര്‍ പിടിയില്‍

July 10, 2026
43
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025