• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

സ്വന്തം തട്ടകത്തിലെ സിഎസ്കെയുടെ ആദ്യ മത്സരം പഞ്ചാബിനെതിരെ

cntv team by cntv team
April 3, 2026
in Sports
A A
സ്വന്തം തട്ടകത്തിലെ സിഎസ്കെയുടെ ആദ്യ മത്സരം പഞ്ചാബിനെതിരെ
0
SHARES
8
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ത്യൻ പ്രീമിയർ ലീഗിൽ ആരാധകർ കാത്തിരിക്കുന്ന ആവേശപ്പോരാട്ടം ഇന്ന്. അഞ്ച് തവണ ഐപിഎൽ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് സ്വന്തം തട്ടകത്തിൽ പഞ്ചാബ് കിങ്സിനെ നേരിടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടിൽ മലയാളി താരം സഞ്ജു സാംസൺ ഇറങ്ങുന്നു എന്നത് തന്നെയാണ് മത്സരത്തിലെ സവിശേഷത. പരിക്കേറ്റ എംഎസ് ധോണി ഇല്ലാതെയാണ് ചെന്നൈ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയത്. പരിക്കേറ്റ ധോണി കളത്തിന് പുറത്തിരിക്കുമ്പോൾ ആരാധകർ ഉറ്റുനോക്കുന്നത് മലയാളി താരം സഞ്ജു സാംസണിലേക്ക് തന്നെയാകും. ആദ്യമത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും സഞ്ജു തിരിച്ചുവരും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.മുൻ വർഷങ്ങളിലെ മത്സരങ്ങൾ എടുത്ത് നോക്കുമ്പോൾ ചെന്നൈയ്ക്കാണ് മുൻതൂക്കമെങ്കിലും, സമീപകാലത്തെ പ്രകടനങ്ങൾ പഞ്ചാബ് കിംഗ്‌സിന് അനുകൂലമാണ്. പരസ്പരമുള്ള പോരിന്റെ കണക്ക് നോക്കുമ്പോൾ ഇരു ടീമുകളും 16 ജയം വീതം നേടി സമാസമം നിൽക്കുകയാണ്. മാത്രമല്ല, അവസാന ഏഴ് മത്സരങ്ങളിൽ ആറിലും വിജയം പഞ്ചാബിനൊപ്പമായിരുന്നു. ചേപ്പോക്കിലെ ചെന്നൈയുടെ ‘കോട്ട’യിൽ തുടർച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് പഞ്ചാബ് ഇറങ്ങുമ്പോൾ, സ്വന്തം കാണികൾക്ക് മുന്നിൽ വിജയിക്കുക മാത്രമായിരിക്കും സിഎസ്കെയുടെ ലക്ഷ്യം. 2023, 2024, 2025 സീസണുകളിൽ ചെന്നൈയിൽ വെച്ച് ചെന്നൈയെ തോൽപ്പിച്ച ഏക ടീമെന്ന റെക്കോർഡും പഞ്ചാബിന് അവകാശപ്പെട്ടതാണ്.ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്താണ് പഞ്ചാബ് സീസൺ തുടങ്ങിയത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ മൂന്നാം നമ്പറിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച കൂപ്പർ കോണോലി ടീമിന് ഈ സീസണിൽ വലിയ മുതൽക്കൂട്ട് തന്നെയാകും. നായകൻ ശ്രേയസ് അയ്യർ പരിക്കിന്‍റെ ആശങ്കകൾ അകറ്റി ടീമിലേക്ക് തിരിച്ചെത്തുന്നതും പഞ്ചാബിന് ആത്മവിശ്വാസം പകരുന്നു.

Related Posts

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’
Sports

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’

September 16, 2026
10
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
Sports

അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്

September 16, 2026
50
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
29
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
19
ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
Kerala

ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 1, 2026
200
ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും
Sports

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും

August 22, 2026
1
Next Post
സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

Recent News

ചങ്ങരംകുളം മൂക്കുതല അടാട്ട് വളപ്പിൽ പരേതനായ വേലപ്പ മകൾ പാറുക്കുട്ടി നിര്യാതയായി

ചങ്ങരംകുളം മൂക്കുതല അടാട്ട് വളപ്പിൽ പരേതനായ വേലപ്പ മകൾ പാറുക്കുട്ടി നിര്യാതയായി

September 17, 2026
3
കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ KRFA പൊന്നാനി മണ്ഡലം കൺവെൻഷൻ നടത്തി

കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ KRFA പൊന്നാനി മണ്ഡലം കൺവെൻഷൻ നടത്തി

September 17, 2026
3
എംബിബിഎസ് ഉന്നത വിജയം നേടി മൂക്കുതല ചേലക്കടവ് സ്വദേശിനി ഷെമീമ കെ വി

എംബിബിഎസ് ഉന്നത വിജയം നേടി മൂക്കുതല ചേലക്കടവ് സ്വദേശിനി ഷെമീമ കെ വി

September 17, 2026
27
തിരൂരില്‍ ഓടികൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ച് ‘യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

തിരൂരില്‍ ഓടികൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ച് ‘യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

September 17, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025