• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ്

ckmnews by ckmnews
March 28, 2026
in Business
A A
സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ്
0
SHARES
382
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ വില രണ്ട് തവണയായി കൂടിയിരുന്നു. എങ്കിലും കഴിഞ്ഞ മാസങ്ങളിലുണ്ടായ വിലവര്‍ധനവിനേക്കാള്‍ കുറവായതിനാല്‍ ആളുകള്‍ സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയിരുന്നു. മാത്രമല്ല ഇനിയും വിലയിടിവ് പ്രതീക്ഷിച്ച് നിരവധി ഉപഭോക്താക്കള്‍ വാങ്ങലുകള്‍ മാറ്റിവയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ പ്രതീക്ഷവയ്‌ക്കേണ്ടതില്ല എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. കാരണം വില ഇനിയും വര്‍ധിക്കുമെന്ന് തന്നെയാണ് കണക്കുകൂട്ടല്‍. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും എണ്ണ വിപണികളെ തടസ്സപ്പെടുത്തുകയും യുഎസ് ഡോളറിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോഹങ്ങളുടെ വ്യാപാരം ഉയര്‍ന്നത്. ഇറാനെതിരെ ഇസ്രയേല്‍ -യുഎസ് ആക്രമണം തുടങ്ങിയത് മുതല്‍ സ്വര്‍ണം ദുര്‍ബലമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,08,600 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 13,575 രൂപയും. ഇന്നലെ ഒടുവില്‍ വ്യാപാരം നടന്ന വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ പവന് 1840 രൂപയുടെയും ഗ്രാമിന് 230 രൂപയുടെയും വര്‍ധനവുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് 89,240 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 11,155 രൂപയും. ഗ്രാമിന് 185 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിട്ടുള്ളത്. അതുപോലെ തന്നെ 14 കാരറ്റ് സ്വര്‍ണത്തിന് പവന് 69,520 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് പവന് 44,840 രൂപയുമാണ് ഇന്നത്തെ വിപണി വില.വെള്ളി വിലയിലും നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 240 രൂപയും 10 ഗ്രാമിന് 2,400 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 245 രൂപയും 10 ഗ്രാമിന് 2,450 രൂപയുമായി വര്‍ധിച്ചു. ഇന്നലെ സ്വര്‍ണവില രണ്ട് തവണയാണ് വര്‍ധിച്ചത്. 1,08,600 രൂപയിലാണ് ഇന്നലെ ഒടുവില്‍ വ്യാപാരം നടന്നത്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4507 ഡോളറാണ് പുതിയ വില. രൂപയുടെ മൂല്യം ഇടിഞ്ഞതാണ് വില തിരിച്ചുകയറാന്‍ കാരണം. പല രാജ്യങ്ങളും സ്വര്‍ണം വിറ്റഴിക്കാനുളള നീക്കം നടത്തുന്നുണ്ട്.

Related Posts

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്

July 15, 2026
171
കൊച്ചിയിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി ദമ്പതികൾ പിടിയിൽ
Business

കൊച്ചിയിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി ദമ്പതികൾ പിടിയിൽ

July 15, 2026
380
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്
Business

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്

July 10, 2026
215
ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി സ്വർണ്ണ വില
Business

ഉച്ചയ്ക്ക് ശേഷം വീണ്ടും കൂടി സ്വർണ്ണ വില

July 9, 2026
206
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു
Business

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു

July 8, 2026
310
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്

July 7, 2026
282
Next Post
70-കാരന് നാലാമത്തെ പോക്‌സോ കേസിലും ശിക്ഷ; ഒമ്പതുവർഷം തടവും 60,000 രൂപ പിഴയും

70-കാരന് നാലാമത്തെ പോക്‌സോ കേസിലും ശിക്ഷ; ഒമ്പതുവർഷം തടവും 60,000 രൂപ പിഴയും

Recent News

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
376
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
58
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
38
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
55
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025