• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഉദ്യോഗസ്ഥ മോശമായി പെരുമാറി; വസ്ത്രമഴിക്കാൻ പറഞ്ഞു: വനിത വ്യവസായിയുടെ മരണത്തിൽ പരാതി നൽകി കുടുംബം

ckmnews by ckmnews
November 24, 2024
in UPDATES
A A
ഉദ്യോഗസ്ഥ മോശമായി പെരുമാറി; വസ്ത്രമഴിക്കാൻ പറഞ്ഞു: വനിത വ്യവസായിയുടെ മരണത്തിൽ പരാതി നൽകി കുടുംബം
0
SHARES
714
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഭോവി ഡവലപ്മെന്റ് കോർപറേഷൻ തട്ടിപ്പിന്റെ പേരിൽ സിഐഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെ മുപ്പത്തിമൂന്നുകാരിയായ വനിതാ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. സിഐഡി ഉദ്യോഗസ്ഥയിൽനിന്നു മോശം പെരുമാറ്റം നേരിട്ടതിനു പിന്നാലെയാണ് എസ്. ജീവ ആത്മഹത്യ ചെയ്തതെന്നു സഹോദരി എസ്. സംഗീത പരാതിപ്പെട്ടു. ജീവയോടു വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട സിഐഡി ഉദ്യോഗസ്ഥ 25 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്നുമാണു പുറത്തുവരുന്ന വിവരം.  സംഗീത നൽകിയ പരാതിയിൽ സിഐഡി ഡപ്യൂട്ടി എസ്പി കനകലക്ഷ്മിക്കെതിരെ ബനാശങ്കരി പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു. നവംബർ 14നാണ് ജീവയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. പാലസ് റോഡിലെ സിഐഡി ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യൽ. ‘‘നവംബർ 14നും 23നും ഇടയിൽ വിഡിയോ കോൺഫറൻസ് വഴി ജീവയെ ചോദ്യം ചെയ്യാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. എന്നാൽ ഡിഎസ്പി കനകലക്ഷ്മി 14ന് നേരിട്ടു ഹാജരാകാൻ ജീവയോട് ആവശ്യപ്പെട്ടു. ഉൾവസ്ത്രത്തിനുള്ളിൽ സയനൈഡ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച് അന്ന് ഡിഎസ്പി വസ്ത്രം അഴിപ്പിച്ചു പരിശോധിച്ചു. പിന്നീട് പീന്യയിലെ തടിക്കടയിൽ ജീവയുമായി പോയി പരിശോധന നടത്തി. അവിടെവച്ച് എല്ലാവരുടെയും മുന്നിലും ജീവയെ അപമാനിച്ചു’’ – പരാതിയിൽ പറയുന്നു. കനകലക്ഷ്മിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും അഴിമതി നിരോധനക്കുറ്റവും ചുമത്തി എഫ്ഐആർ ഇട്ടതായി പൊലീസ് അറിയിച്ചു. ആവശ്യപ്പെട്ട രേഖകളെല്ലാം സമർപ്പിച്ചിട്ടും 25 ലക്ഷം രൂപ കൈക്കൂലി നൽകണമെന്നായിരുന്നു കനകലക്ഷ്മിയുടെ ആവശ്യമെന്നും സംഗീത പരാതിയിൽ പറയുന്നു. അതേസമയം, കനകലക്ഷ്മി സംഭവത്തോടു പ്രതികരിച്ചിട്ടില്ല. കുറ്റങ്ങൾ അന്വേഷിക്കുന്നതായി മേലുദ്യോഗസ്ഥൻ അറിയിച്ചു.

നിയമബിരുദധാരിയായ ജീവയെ വെള്ളിയാഴ്ചയാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 11 പേജുള്ള ആത്മഹത്യാക്കുറിപ്പിൽ പൊലീസ് സ്റ്റേഷനിൽ നേരിട്ട അപമാനത്തെക്കുറിച്ച് വിശദമായി പറഞ്ഞിരുന്നു. ഇതുവച്ചാണ് സംഗീത പരാതി നൽകിയിരിക്കുന്നത്. കർണാടക ഭോവി ഡവലപ്മെന്റ് കോർപറേഷന് തടി നൽകുന്നത് ജീവയുടെ കമ്പനിയായിരുന്നു. 97 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നിട്ടുണ്ടെന്നാണ് ആരോപണം.

Related Articles

Related Posts

CUSAT സ്റ്റുഡന്റ്സ് സ്പേസ് സമ്മിറ്റ് 2026 ക്വിസ് മത്സരത്തിൽ ധ്യാൻ നന്മയ്ക്ക് ഒന്നാം സ്ഥാനം
UPDATES

CUSAT സ്റ്റുഡന്റ്സ് സ്പേസ് സമ്മിറ്റ് 2026 ക്വിസ് മത്സരത്തിൽ ധ്യാൻ നന്മയ്ക്ക് ഒന്നാം സ്ഥാനം

July 22, 2026
0
രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് നേരെയുള്ള പോലീസ് നടപടി’ചങ്ങരംകുളത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം
UPDATES

രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് നേരെയുള്ള പോലീസ് നടപടി’ചങ്ങരംകുളത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം

July 22, 2026
2
എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു
UPDATES

എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു

July 22, 2026
2
കൂട്ട ആത്മഹത്യശ്രമം ‘വിഷം കഴിച്ച കുടുംബത്തിലെ കുട്ടിയും മരിച്ചു
UPDATES

കൂട്ട ആത്മഹത്യശ്രമം ‘വിഷം കഴിച്ച കുടുംബത്തിലെ കുട്ടിയും മരിച്ചു

July 22, 2026
0
ആക്രമണം തുടർന്ന് അമേരിക്ക; ചർച്ചയ്ക്കായി ഇറാൻ അതിയായി ആഗ്രഹിക്കുന്നുവെന്ന് ട്രംപ്
UPDATES

ആക്രമണം തുടർന്ന് അമേരിക്ക; ചർച്ചയ്ക്കായി ഇറാൻ അതിയായി ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

July 22, 2026
3
CJP പ്രതിഷേധത്തിന് പിന്തുണയേറുന്നു:പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് രാഹുൽ ​ഗാന്ധി
UPDATES

CJP പ്രതിഷേധത്തിന് പിന്തുണയേറുന്നു:പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് രാഹുൽ ​ഗാന്ധി

July 22, 2026
2
Next Post
ഇസ്രയേലിലെ നാവിക താവളം ആക്രമിച്ച് ഹിസ്ബുല്ല; തൊടുത്തത് 160 റോക്കറ്റുകള്‍, നിരവധി പേർക്ക് പരുക്ക്

ഇസ്രയേലിലെ നാവിക താവളം ആക്രമിച്ച് ഹിസ്ബുല്ല; തൊടുത്തത് 160 റോക്കറ്റുകള്‍, നിരവധി പേർക്ക് പരുക്ക്

Recent News

CUSAT സ്റ്റുഡന്റ്സ് സ്പേസ് സമ്മിറ്റ് 2026 ക്വിസ് മത്സരത്തിൽ ധ്യാൻ നന്മയ്ക്ക് ഒന്നാം സ്ഥാനം

CUSAT സ്റ്റുഡന്റ്സ് സ്പേസ് സമ്മിറ്റ് 2026 ക്വിസ് മത്സരത്തിൽ ധ്യാൻ നന്മയ്ക്ക് ഒന്നാം സ്ഥാനം

July 22, 2026
0
രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് നേരെയുള്ള പോലീസ് നടപടി’ചങ്ങരംകുളത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം

രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് നേരെയുള്ള പോലീസ് നടപടി’ചങ്ങരംകുളത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം

July 22, 2026
2
എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു

എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു

July 22, 2026
2
കൂട്ട ആത്മഹത്യശ്രമം ‘വിഷം കഴിച്ച കുടുംബത്തിലെ കുട്ടിയും മരിച്ചു

കൂട്ട ആത്മഹത്യശ്രമം ‘വിഷം കഴിച്ച കുടുംബത്തിലെ കുട്ടിയും മരിച്ചു

July 22, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025