• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വിനോദയാത്രയ്ക്കിടെ യുവാവിന് പരിക്കേറ്റ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ

cntv team by cntv team
March 20, 2026
in Kerala
A A
വിനോദയാത്രയ്ക്കിടെ യുവാവിന് പരിക്കേറ്റ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ
0
SHARES
385
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നെല്ലിയാമ്പതി: തൃശ്ശൂരിൽനിന്നെത്തിയ വിനോദയാത്രാസംഘത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ സുഹൃത്തിനെ പാടഗിരിപോലീസ് അറസ്റ്റുചെയ്തു. തൃശ്ശൂർ അരിമ്പൂർ കുന്നത്തങ്ങാടി സ്വദേശി റിതുലിനെയാണ് (34) പാടഗിരി എസ്.എച്ച്.ഒ. പി. അരുൺദാസിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. തൃശ്ശൂർ അരിമ്പൂർ ഉദയനഗർ റോഡിൽ മാളോക്കാരൻ ജെയിംസാണ് (46) ഗുരുതരപരിക്കേറ്റ് അബോധാവസ്ഥയിൽ കഴിയുന്നത്.ബസ് ജീവനക്കാരനായ സുഹൃത്തിന് ഭാഗ്യക്കുറിസമ്മാനം കിട്ടിയിരുന്നു. ഇതിന്റെ സന്തോഷത്തിലാണ് ഒൻപതുപേരടങ്ങുന്ന സംഘം ജനുവരി 25-ന് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്രവന്നത്. ഇവർ ജീപ്പിൽ കാരപ്പാറ തൂക്കുപാലത്തിനുസമീപത്ത് പോവുകയും പുഴയിലിറങ്ങി കുളിക്കുകയും മദ്യപിക്കുകയും ചെയ്തിരുന്നതായി പറയുന്നു. ഇതിനിടെ സുഹൃത്തുക്കൾതമ്മിൽ വഴക്കുണ്ടായി. ജീപ്പ് ഡ്രൈവർ ഇവരുമായി നൂറടിയിലേക്ക് വരുന്നതിനിടെ ജീപ്പിൽവെച്ച് വീണ്ടും വഴക്കുണ്ടായി. ഡ്രൈവർ ജീപ്പ് നിർത്തിയതോടെ ജെയിംസിനെ ജീപ്പിൽനിന്ന് തള്ളിയിടുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.തലയ്ക്ക് ഗുരുതര പരിക്കേറ്റതിന്റെ യഥാർഥ കാരണം സുഹൃത്തുക്കൾ വീട്ടുകാരെ അറിയിക്കാതെ മറച്ചുവെക്കുകയും വ്യത്യസ്ത അഭിപ്രായങ്ങൾ പറയുകയുമായിരുന്നു. ഇതോടെയാണ് ജെയിംസിന്റെ വീട്ടുകാർ പാടഗിരിപോലീസിൽ പരാതി നൽകിയത്. പാടഗിരിപോലീസ് കാഞ്ഞാണിമേഖലയിലെ ബസ് തൊഴിലാളി സഹായസമിതി ഓഫീസിലെത്തി മൂന്നുപേരുടെ മൊഴിയെടുത്തതോടെയാണ് സംഭവം വ്യക്തമായത്.

Related Posts

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്
Kerala

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്

June 20, 2026
67
മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
Kerala

മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

June 20, 2026
323
സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

June 20, 2026
26
പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി
Kerala

പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി

June 20, 2026
93
രണ്ട് പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി; അപകടം നടന്നത് ദേശീയപാതയോരത്തെ വാഹന പരിശോധനക്കിടെ
Kerala

രണ്ട് പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി; അപകടം നടന്നത് ദേശീയപാതയോരത്തെ വാഹന പരിശോധനക്കിടെ

June 20, 2026
715
വളാഞ്ചേരി ദേശീയപാതയിൽ ബൈക്ക് അപകടം;കാസർഗോഡ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
Kerala

വളാഞ്ചേരി ദേശീയപാതയിൽ ബൈക്ക് അപകടം;കാസർഗോഡ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

June 20, 2026
98
Next Post
വൈദ്യുതിബിൽ അമിതമായാൽ പരിഹരിക്കേണ്ട ഉത്തരവാദിത്വം വിതരണ കമ്പനിക്ക്; പുതിയ നീക്കവുമായി കേന്ദ്രം

വൈദ്യുതിബിൽ അമിതമായാൽ പരിഹരിക്കേണ്ട ഉത്തരവാദിത്വം വിതരണ കമ്പനിക്ക്; പുതിയ നീക്കവുമായി കേന്ദ്രം

Recent News

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്

June 20, 2026
67
വീണ്ടും തെരുവിലിറങ്ങി ‘പാറ്റകൾ’; പാത്രവും സ്പൂണുമേന്തി ജന്തർമന്തറിൽ പ്രതിഷേധവുമായി CJP പ്രവർത്തകർ

വീണ്ടും തെരുവിലിറങ്ങി ‘പാറ്റകൾ’; പാത്രവും സ്പൂണുമേന്തി ജന്തർമന്തറിൽ പ്രതിഷേധവുമായി CJP പ്രവർത്തകർ

June 20, 2026
25
സാമൂഹ്യമാധ്യമത്തിലെ പരിചയം; സ്കൂൾ വിദ്യാർഥിനികളെ മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

സാമൂഹ്യമാധ്യമത്തിലെ പരിചയം; സ്കൂൾ വിദ്യാർഥിനികളെ മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

June 20, 2026
118
മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

June 20, 2026
323
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025