• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വൈദ്യുതിബിൽ അമിതമായാൽ പരിഹരിക്കേണ്ട ഉത്തരവാദിത്വം വിതരണ കമ്പനിക്ക്; പുതിയ നീക്കവുമായി കേന്ദ്രം

cntv team by cntv team
March 20, 2026
in Kerala
A A
വൈദ്യുതിബിൽ അമിതമായാൽ പരിഹരിക്കേണ്ട ഉത്തരവാദിത്വം വിതരണ കമ്പനിക്ക്; പുതിയ നീക്കവുമായി കേന്ദ്രം
0
SHARES
18
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: വൈദ്യുതിബിൽ അമിതമായാൽ പരിഹരിക്കാൻ സംവിധാനം ഒരുങ്ങുന്നു. ബില്ലുകളിൽ അസാധാരണമായ ഏറ്റക്കുറച്ചിൽ ഉണ്ടായാൽ അതു കണ്ടെത്താനും പരിഹരിക്കാനും കെ.എസ്.ഇ.ബി. പോലുള്ള വിതരണക്കമ്പനികൾക്ക് ഉത്തരവാദിത്വം നിശ്ചയിച്ച് ഉപഭോക്തൃ അവകാശങ്ങൾ സംബന്ധിച്ച കരട് ചട്ടങ്ങൾ കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കി.നിലവിൽ അമിതബിൽ കിട്ടിയാൽ അത് ചൂണ്ടിക്കാട്ടേണ്ടതും പരിഹരിക്കേണ്ടതും ഉപഭോക്താവിന്റെ ഉത്തരവാദിത്വമാണ്. എന്നാൽ, പരാതി പരിഹരിക്കുന്നതുവരെ അതിനു മുൻപുള്ള ബില്ലുകളിലെ ശരാശരി തുകതന്നെ അടച്ചാൽമതിയെന്നാണ് ചട്ടത്തിലുള്ളത്. ആദ്യമായാണ് ഇത്തരമൊരു അവകാശം ചട്ടത്തിൽ ഉൾപ്പെടുത്തുന്നത്. ചട്ടം അന്തിമമാക്കാൻ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾക്ക് അയച്ചു.ബില്ലുകളിലെ അസാധാരണ ഏറ്റക്കുറച്ചിലുകൾ സ്വമേധയാ കണ്ടെത്താൻ വിതരണക്കമ്പനികൾ ബില്ലിങ് സംവിധാനത്തിൽ ക്രമീകരണമുണ്ടാക്കണം. ഒരു ഉപഭോക്താവിന്റെ ആറ് ബില്ലുകളുടെ കാലഘട്ടത്തിൽ ഏതെങ്കിലും ബിൽ ശരാശരിയെക്കാൾ അഞ്ച് മടങ്ങ് കൂടിയാലോ അഞ്ചിലൊന്നായി കുറഞ്ഞാലോ അത് സ്വമേധയാ കണ്ടെത്താനുള്ള സംവിധാനം വിതരണക്കമ്പനികൾക്ക് ഉണ്ടായിരിക്കണം. അതിന്റെ കാരണവും പരിശോധിക്കണം.പരിഹാരം വേണ്ടതാണെങ്കിൽ 30 ദിവസത്തിനകം തീർപ്പാക്കണം. അതുവരെ അമിത ബിൽത്തുക അടയ്ക്കേണ്ടതില്ല. മുൻകാലങ്ങളിലെ ശരാശരി ബിൽ അടച്ചാൽമതി. തർക്കമുണ്ടായാലും ബില്ലിൽ ആവശ്യപ്പെട്ട തുക അടയ്ക്കാതിരുന്നാൽ കണക്ഷൻ വിച്ഛേദിക്കുന്ന നിലവിലെ രീതി പാടില്ല. ഏറ്റക്കുറച്ചിലിന്റെ പരിധി അഞ്ചിരട്ടിയും അഞ്ചിലൊന്നുംതന്നെ ആകണമെന്നുമില്ല. സംസ്ഥാന റെഗുലേറ്ററി കമ്മിഷനുകൾക്ക് വ്യത്യസ്തമായി തീരുമാനിക്കാം.ബിൽ അസാധാരണമായി കുറയാൻ ഉപയോഗത്തിലെ കുറവിനുപുറമേ, മീറ്റർ പ്രവർത്തിക്കാതിരിക്കുന്നതും മീറ്ററിൽ കൃത്രിമം കാട്ടുന്നതുമൊക്കെ കാരണമാകാം. ഇതെല്ലാം വിതരണക്കമ്പനി നേരിട്ടു കണ്ടെത്തുന്നത് ഉപഭോക്താവിനും കമ്പനിക്കും ഗുണകരമാകും.പരാതിപരിഹാരം: തലങ്ങളിൽ ആശയക്കുഴപ്പംവൈദ്യുതി ഉപഭോക്താക്കളുടെ എല്ലാ പരാതികളും പരിഹരിക്കാൻ സംവിധാനം വേണമെന്നും പുതിയ ചട്ടം നിർദേശിക്കുന്നു. എന്നാൽ, ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. നേരത്തേ സബ്ഡിവിഷൻ തലത്തിൽ പരാതിപരിഹാരസംവിധാനം വേണമെന്നാണ് കേന്ദ്ര ചട്ടങ്ങളിൽ നിർദേശിച്ചത്. ഇതനുസരിച്ച് കേരളത്തിലും ഇത്തരം സംവിധാനമുണ്ടാക്കിയിരുന്നു.എന്നാൽ, പുതിയ ചട്ടങ്ങളിൽ പറയുന്നത് കമ്പനിതലത്തിലോ ജില്ല അല്ലെങ്കിൽ മുനിസിപ്പൽതലത്തിലോമാത്രം പരാതിപരിഹാര സംവിധാനങ്ങൾ മതിയെന്നാണ്. എന്നാൽ, കെ.എസ്.ഇ.ബി.പോലെ പല വിതരണക്കമ്പനികളുടെയും ഭരണപരമായ തലം ജില്ല-മുനിസിപ്പാലിറ്റി അടിസ്ഥാനത്തിലല്ല വിഭജിക്കപ്പെട്ടിട്ടുള്ളത്. സബ്ഡിവിഷൻ, ഡിവിഷൻ എന്നിങ്ങനെയാണ് വിഭജനം. അതിനാൽ പുതിയ ചട്ടം നടപ്പാക്കുന്നതിൽ പ്രായോഗികതടസ്സമുണ്ട്.

Related Posts

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്
Kerala

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്

June 20, 2026
83
മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
Kerala

മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

June 20, 2026
378
സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

June 20, 2026
30
പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി
Kerala

പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി

June 20, 2026
101
രണ്ട് പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി; അപകടം നടന്നത് ദേശീയപാതയോരത്തെ വാഹന പരിശോധനക്കിടെ
Kerala

രണ്ട് പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി; അപകടം നടന്നത് ദേശീയപാതയോരത്തെ വാഹന പരിശോധനക്കിടെ

June 20, 2026
782
വളാഞ്ചേരി ദേശീയപാതയിൽ ബൈക്ക് അപകടം;കാസർഗോഡ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
Kerala

വളാഞ്ചേരി ദേശീയപാതയിൽ ബൈക്ക് അപകടം;കാസർഗോഡ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

June 20, 2026
121
Next Post
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്

Recent News

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്

June 20, 2026
83
വീണ്ടും തെരുവിലിറങ്ങി ‘പാറ്റകൾ’; പാത്രവും സ്പൂണുമേന്തി ജന്തർമന്തറിൽ പ്രതിഷേധവുമായി CJP പ്രവർത്തകർ

വീണ്ടും തെരുവിലിറങ്ങി ‘പാറ്റകൾ’; പാത്രവും സ്പൂണുമേന്തി ജന്തർമന്തറിൽ പ്രതിഷേധവുമായി CJP പ്രവർത്തകർ

June 20, 2026
31
സാമൂഹ്യമാധ്യമത്തിലെ പരിചയം; സ്കൂൾ വിദ്യാർഥിനികളെ മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

സാമൂഹ്യമാധ്യമത്തിലെ പരിചയം; സ്കൂൾ വിദ്യാർഥിനികളെ മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

June 20, 2026
148
മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

June 20, 2026
378
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025