• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

സിനിമകളും വെബ് സീരീസുകളും പ്രചരിക്കുന്നു; 3100-ലധികം ടെലഗ്രാം ചാനലുകള്‍ക്ക് കേന്ദ്രത്തിന്‍റെ പൂട്ട്

ckmnews by ckmnews
March 12, 2026
in Technology
A A
സിനിമകളും വെബ് സീരീസുകളും പ്രചരിക്കുന്നു; 3100-ലധികം ടെലഗ്രാം ചാനലുകള്‍ക്ക് കേന്ദ്രത്തിന്‍റെ പൂട്ട്
0
SHARES
91
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പകര്‍പ്പാവകാശ ലംഘനങ്ങളെ തുടര്‍ന്ന് പ്ലാറ്റ്‌ഫോമില്‍ നിന്ന് 3,100-ത്തിലധികം ചാനലുകള്‍ നീക്കംചെയ്യണം എന്ന് ടെലഗ്രാമിന് നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. മൂന്ന് മണിക്കൂര്‍ സമയത്തിനുള്ളില്‍ ഈ ചാനലുകള്‍ ടെലഗ്രാമില്‍ നിന്ന് ഒഴിവാക്കണം എന്നാണ് കേന്ദ്രം ഇന്നലെ ആവശ്യപ്പെട്ടതെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു.ടെലഗ്രാം ചാനലുകള്‍ വ്യാപകമായി പകര്‍പ്പാവകാശ നിയമം ലംഘിക്കുന്നതായി ഒടിടി പ്ലാറ്റ്‌ഫോമുകളായ ജിയോസിനിമ, ആമസോണ്‍ പ്ലൈം വീഡിയോ തുടങ്ങിയവയില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് പരാതികള്‍ ലഭിച്ചിരുന്നതായാണ് വിവരം. 1957-ലെ കോപ്പിറൈറ്റ് ആക്‌ടിലെ വിവിധ വകുപ്പുകള്‍ ഈ ടെലഗ്രാം ചാനലുകള്‍ ലംഘിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് പകര്‍പ്പാവകാശമുള്ള ഉള്ളടക്കങ്ങള്‍ ടെലഗ്രാം ചാനലുകള്‍ നിയമവിരുദ്ധമായി ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. സിനിമകളും വെബ്‌സീരീസുകളും അടക്കമുള്ളവ ഇത്തരം ടെലഗ്രാം ചാനലുകളിലെ ഉള്ളടക്കങ്ങളില്‍ ഉള്‍പ്പെടുന്നു.ടെലഗ്രാം ചാനലുകള്‍ പകര്‍പ്പാവകാശ നിയമം ലംഘിച്ചതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്, 2000-ത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്‌ട് പ്രകാരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ടെലഗ്രാമിനോട് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാനുള്ള സൗകര്യം, ഐഡന്‍റിറ്റി മറച്ചുവെക്കാനുള്ള ഫീച്ചര്‍ എന്നിവ പലരും ദുരുപയോഗം ചെയ്‌താണ് നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ ടെലഗ്രാമില്‍ പങ്കുവെക്കുന്നത്.അശ്ലീല ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്നു എന്നാരോപിച്ച് അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച് ഉത്തരവിറക്കി ദിവസങ്ങള്‍ക്ക് മാത്രം പിന്നാലെയാണ് 3,100-ത്തിലധികം ടെലഗ്രാം ചാനലുകള്‍ക്കെതിരായ നടപടിയും. 2025 ജൂലൈയില്‍ അതേ കാരണം പറഞ്ഞ് 22 ഒടിടി പ്ലാറ്റ്‌ഫോമുകളും വെബ്‌സൈറ്റുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

Related Posts

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
494
ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ
Kerala

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

August 10, 2026
105
‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്
Kerala

‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്

August 10, 2026
105
പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി
Kerala

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

August 6, 2026
177
കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”
National

കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”

August 5, 2026
211
വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ
National

വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ

July 10, 2026
71
Next Post
കൂറ്റനാട് ആമക്കാവ് പൂരം നാളെ നടക്കും

കൂറ്റനാട് ആമക്കാവ് പൂരം നാളെ നടക്കും

Recent News

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി

September 12, 2026
1
പോപ്കോണിന്റേയും കോഫിയുടേയും അളവില്‍ തട്ടിപ്പ്; തിയറ്ററിനെതിരെ കേസെടുത്തു

പോപ്കോണിന്റേയും കോഫിയുടേയും അളവില്‍ തട്ടിപ്പ്; തിയറ്ററിനെതിരെ കേസെടുത്തു

September 12, 2026
1
ടെലിസ്കോപ്പ് പോയതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും; കാലിക്കറ്റ് സർവകലാശാലയിൽ മോഷണം

ടെലിസ്കോപ്പ് പോയതിന് പിന്നാലെ എസിക്കുള്ളിലെ കോപ്പറും; കാലിക്കറ്റ് സർവകലാശാലയിൽ മോഷണം

September 12, 2026
1
സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്

സ്വപ്ന സുരേഷ് വിവാഹിതയായി’വരന്‍ പി.എസ്.സരിത്ത്

September 12, 2026
217
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025