• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

ഡിജിറ്റൽ തട്ടിപ്പിന് പൂട്ടിടാൻ ആർബിഐ; 10,000 രൂപയ്ക്ക് മുകളിലുള്ള ചില ഇടപാടുകൾക്ക് ഒരു മണിക്കൂർ കാലതാമസം വരുന്നു

cntv team by cntv team
April 12, 2026
in Technology
A A
ഡിജിറ്റൽ തട്ടിപ്പിന് പൂട്ടിടാൻ ആർബിഐ; 10,000 രൂപയ്ക്ക് മുകളിലുള്ള ചില ഇടപാടുകൾക്ക് ഒരു മണിക്കൂർ കാലതാമസം വരുന്നു
0
SHARES
154
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്നത്തെ കാലത്ത് ആളുകൾ കൈയിൽ പണം കൊണ്ട് നടക്കാറില്ല. എല്ലാവരും മാറുന്ന ഡിജിറ്റൽ കാലത്തിന് ഒപ്പമാണ് സഞ്ചരിക്കുന്നത്. എന്നാൽ ഡിജിറ്റൽ പേയ്‌മെന്റ് തട്ടിപ്പുകൾ ഇപ്പോൾ കൂടിവരികെയാണ്. ഇതിനൊരു അവസാനം ഉണ്ടാകില്ലെങ്കിലും അതിനെ തടയാനായി നമുക്ക് എന്തെങ്കിലും ചെയ്യാമല്ലോ ? അതുകൊണ്ട് തന്നെ 10,000 രൂപയ്ക്ക് മുകളിലുള്ള ചില യുപിഐ ഇടപാടുകൾക്ക് ഒരു മണിക്കൂർ കാലതാമസം ഏർപ്പെടുത്താനുള്ള നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിൽ യുപിഐ ഇടപാടുകൾ നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാകുമെങ്കിലും, സുരക്ഷ മുൻനിർത്തി ഇതിൽ മാറ്റം വരുത്താനാണ് ആർബിഐ ആലോചിക്കുന്നത്. ആർബിഐയുടെ ഈ നിർദ്ദേശം നടപ്പിലാക്കുകയാണെങ്കിൽ, ഒരാൾ മറ്റൊരാൾക്ക് 10,000 രൂപയിൽ കൂടുതൽ അയക്കുമ്പോൾ പണം സ്വീകർത്താവിന്റെ അക്കൗണ്ടിലേക്ക് ഉടൻ ക്രെഡിറ്റ് ആകില്ല. അയക്കുന്നയാളുടെ അക്കൗണ്ടിൽ നിന്ന് പണം ഉടൻ കുറയുമെങ്കിലും, ബാങ്ക് അത് ഒരു മണിക്കൂർ വരെ കൈവശം വെക്കും. ഈ സമയത്തിനുള്ളിൽ താൻ നടത്തിയത് തെറ്റായ ഇടപാടാണെന്ന് തോന്നിയാൽ ഉപഭോക്താവിന് അത് റദ്ദാക്കാൻ സാധിക്കും. ഡിജിറ്റൽ സാങ്കേതിക വിദ്യയിലെ തകരാറുകളേക്കാൾ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന ‘ഓതറൈസ്ഡ് പുഷ് പേയ്മെന്റ്’ തട്ടിപ്പുകളാണ് ഇപ്പോൾ വ്യാപകം. ബാങ്ക് ഉദ്യോഗസ്ഥരെന്നോ മറ്റോ വ്യാജേന വിളിച്ച് അടിയന്തരമായി പണം അയക്കാൻ തട്ടിപ്പുകാർ ആളുകളെ പ്രേരിപ്പിക്കുന്നു. യുപിഐ വഴി പണം അയച്ചു കഴിഞ്ഞാൽ അത് നിമിഷങ്ങൾക്കുള്ളിൽ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാനോ പിൻവലിക്കാനോ സാധിക്കുമെന്നതിനാൽ പിന്നീട് പണം തിരിച്ചുപിടിക്കുക പ്രയാസമാണ്. ഈ ഒരു മണിക്കൂർ ഇടവേളയെ ‘ഗോൾഡൻ അവർ’ എന്നാണ് ആർബിഐ വിശേഷിപ്പിക്കുന്നത്. ഈ സമയം ഉപഭോക്താവിന് തന്റെ ഇടപാട് ശരിയാണോ എന്ന് പരിശോധിക്കാനും വേണ്ടിവന്നാൽ അത് തടയാനും അവസരം നൽകുന്നു. ഈ നിർദ്ദേശം പ്രധാനമായും വ്യക്തികൾ തമ്മിലുള്ള കൈമാറ്റങ്ങൾക്കാണ് ബാധകമാകുക. എന്നാൽ കടകളിൽ ക്യൂആർ (QR) കോഡ് സ്കാൻ ചെയ്തുള്ള പേയ്‌മെന്റുകൾ, സബ്‌സ്‌ക്രിപ്‌ഷനുകൾ, മറ്റ് ആവർത്തിച്ചുള്ള പണമിടപാടുകൾ എന്നിവയ്ക്ക് ഈ നിയന്ത്രണം ബാധകമാകാൻ സാധ്യതയില്ല. ദൈനംദിന ചെറുകിട ഇടപാടുകളെ ഇത് ബാധിക്കില്ല. ആർബിഐയുടെ കണക്കുകൾ പ്രകാരം, റിപ്പോർട്ട് ചെയ്യപ്പെടുന്ന തട്ടിപ്പുകളിൽ 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ എണ്ണത്തിൽ 45% മാത്രമാണെങ്കിലും, തട്ടിപ്പിലൂടെ നഷ്ടപ്പെടുന്ന ആകെ തുകയുടെ 98.5 ശതമാനവും ഈ വിഭാഗത്തിലാണ് വരുന്നത്. അതിനാൽ ഉയർന്ന തുകയുള്ള ഇടപാടുകൾക്ക് സുരക്ഷാ കവചം ഒരുക്കുകയാണ് ലക്ഷ്യം. നിലവിലെ അവസ്ഥ ഇതൊരു അന്തിമ തീരുമാനമല്ല, മറിച്ച് ആർബിഐ പുറത്തിറക്കിയ ഒരു ചർച്ചാ രേഖ മാത്രമാണ്. വിവിധ മേഖലകളിൽ നിന്നുള്ള അഭിപ്രായങ്ങൾ തേടിയ ശേഷം മാത്രമേ ആർബിഐ ഇതിൽ അന്തിമ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയുള്ളൂ. പണം അടിയന്തരമായി അയക്കേണ്ട സാഹചര്യങ്ങളിൽ ഒരു രൂപ ആദ്യം അയച്ച് വിശ്വാസ്യത ഉറപ്പുവരുത്തുന്നത് പിന്നീട് വലിയ തുകകൾ വേഗത്തിൽ കൈമാറാൻ സഹായിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

Related Posts

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ
Kerala

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

August 10, 2026
103
‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്
Kerala

‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്

August 10, 2026
104
പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി
Kerala

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

August 6, 2026
176
കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”
National

കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”

August 5, 2026
209
വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ
National

വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ

July 10, 2026
71
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു
Technology

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു

June 18, 2026
140
Next Post
ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം, പരാമർശം പിൻവലിച്ച് മാപ്പ് പറയണം’; ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്

ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം, പരാമർശം പിൻവലിച്ച് മാപ്പ് പറയണം'; ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്

Recent News

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

August 15, 2026
0
ചാലിശ്ശേരി പഞ്ചായത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചാലിശ്ശേരി പഞ്ചായത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15, 2026
0
രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം സമുചിതമായി ആഘോഷിച്ച് സ്പോട്ട് കുമരനല്ലൂരും സ്പോട്ട് ഫിറ്റും

രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം സമുചിതമായി ആഘോഷിച്ച് സ്പോട്ട് കുമരനല്ലൂരും സ്പോട്ട് ഫിറ്റും

August 15, 2026
1
സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

August 15, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025