തിരുവനന്തപുരം:നെടുമങ്ങാട് പ്ലസ് വൺ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ആനാട് ഗവൺമെൻറ് എസ്എൻവി H.S ലെ പ്ലസ് വൺ വിദ്യാർഥി അക്ഷയ് (16)യെയാണ് ബെഡ്റൂമിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം.
വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴായിരുന്നു ബെഡ്റൂമിൽ തൂങ്ങിനിൽക്കുന്ന നിലയിൽ വിദ്യാർത്ഥിയെ കണ്ടത്. ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങിവച്ചു എന്നതാണ് കാരണമെന്നാണ് പ്രാഥമിക വിവരം.
മാതാപിതാക്കളുടെ മൊഴിയെടുത്താൽ മാത്രമേ മറ്റുകാര്യങ്ങൾ പറയാൻ കഴിയുള്ളൂ എന്ന് നെടുമങ്ങാട് പോലീസ് അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.







