എടപ്പാള്‍ : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ചങ്ങരംകുളം പോലീസിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി രാത്രികാലങ്ങളിലെ ഗ്രൂപ്പ് നടത്തം സംഘടിപ്പിച്ചു. പോലീസിന്റെ സ്ത്രീ സുരക്ഷയുടെ ഭാഗമായുള്ള ‘നിർഭയ നിശ’ പദ്ധതിയുടെ ഭാഗമായാണ് തിരൂർ സബ് ഡിവിഷന് കീഴില്‍ സ്ത്രീകള്‍ക്കായി ഗ്രൂപ്പ് നടത്തം സംഘടിപ്പിച്ചത്.എടപ്പാളിൽ നടന്ന പരിപാടി ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആസിയ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ് കവിത ശങ്കർ മുഖ്യ പ്രഭാഷണം നടത്തി.ചങ്ങരംകുളം പൊന്നാനി പെരുമ്പടപ്പ് പോലീസ് സ്റ്റേഷനുകളിലെ വനിതാ പോലീസുക്കാരും,എടപ്പാള്‍ വട്ടംകുളം ആലംകോട് നന്നംമുക്ക് പഞ്ചായത്തിലെ വനിതാ ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു











