• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അമേരിക്കയ്ക്ക് എതിരെ ഇറാന്റെ വന്‍ തിരിച്ചടി; യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ മിസൈലുകള്‍ പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്

ckmnews by ckmnews
March 1, 2026
in UPDATES
A A
അമേരിക്കയ്ക്ക് എതിരെ ഇറാന്റെ വന്‍ തിരിച്ചടി; യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ മിസൈലുകള്‍ പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്
0
SHARES
491
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അമേരിക്കയ്ക്ക് എതിരെ ഇറാന്റെ വന്‍ തിരിച്ചടി. അമേരിക്കയുടെ വിമാനവാഹിനി കപ്പല്‍ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ഇറാന്‍ മിസൈലുകള്‍ പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്. നാല് ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിയന്‍ മാധ്യമങ്ങളും ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഒമാന്‍ തീരത്തു നിന്ന് 150 മൈല്‍ അകലെയാണ് യുഎസ്എസ് എബ്രഹാം ലിങ്കണ്‍. മിസൈലുകള്‍ കപ്പലില്‍ പതിച്ചതായി ഇറാന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കുന്നു. ആണവ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന നിമിറ്റ്സ് ക്ലാസ് എയര്‍ക്രാഫ്റ്റ് കാരിയറാണ് യുഎസ്എസ് എബ്രഹാം ലിങ്കണ്‍.

യുഎസ്എസ് എബ്രഹാം ലിങ്കണിനെ ആക്രമിച്ചതായി ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോര്‍ സ്ഥിരീകരിച്ചു. ആക്രമിച്ചത് പരമോന്നത നേതാവിനെ വധിച്ചതിന് പ്രതികാരമായെന്നും നാല് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചുവെന്നും വ്യക്തമാക്കി. കരയും കടലും തീവ്രവാദികളുടെ ശവക്കുഴിയായി മാറുമെന്നും ഐആര്‍ജിസി പ്രതികരിച്ചു.

യുഎസ്എസ് എബ്രഹാം ലിങ്കണ്‍ പടക്കപ്പലിന് നേരെ ഇറാന്‍ ആക്രമണം നടന്നത് അമേരിക്കയും സ്ഥിരീകരിച്ചു. ആക്രമണം പടക്കപ്പലിനെ ബാധിച്ചിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ അല്‍ ജസീറയോട് പറഞ്ഞു. മിസൈല്‍ കപ്പലിന് സമീപം എത്തിയിട്ടില്ല. കപ്പലിന് കേടുപാടില്ല. കപ്പല്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായും യുഎസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഇസ്രയേലിലെ ബെയ്റ്റ് ഷെമേഷില്‍ മിസൈല്‍ ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

യുഎഇയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. 58 പേര്‍ക്ക് പരുക്കേറ്റു.
കുവൈത്തിലും ഇറാന്റെ ആക്രമണം തുടരുകയാണ്. ഒരാള്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരുക്കേറ്റു. ഹോര്‍മുസ് കടലിടുക്കില്‍ കൂടുതല്‍ കപ്പലുകള്‍ ആക്രമിക്കപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്‍ രാജ്യത്തെ അഭിസംബോധന ചെയ്തു. ശത്രുക്കളുടെ സൈനിക താവളങ്ങള്‍ നശിപ്പിക്കുമെന്നും പരമോന്നത നേതാവിന്റെ കാല്‍പ്പാടുകള്‍ പിന്തുടരുമെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. അമേരിക്കന്‍ സൈനിക താവങ്ങള്‍ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് അയല്‍രാജ്യങ്ങള്‍ക്ക് ഇറാന്‍ സന്ദേശം അയച്ചു.

Related Posts

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.
UPDATES

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

August 26, 2026
30
മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍
UPDATES

മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

August 26, 2026
36
അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം
UPDATES

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

August 25, 2026
76
‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു
UPDATES

‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

August 25, 2026
25
നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു
UPDATES

നന്നംമുക്ക് പഞ്ചായത്തിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട പള്ളിക്കര പനങ്ങാടൻ വാക്കാട്ടുപടിയെ ആദരിച്ചു

August 25, 2026
91
എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു
UPDATES

എടപ്പാൾ പൂരാടം വാണിഭത്തിൽ ശ്രദ്ധേയമായി ചുണ്ടൻ വള്ളം’വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു

August 25, 2026
40
Next Post
യുഎഇയിൽ ഇറാൻ മിസൈലാക്രമണത്തിൽ 3 പ്രവാസികൾ കൊല്ലപ്പെട്ടു;പാകിസ്താൻ, നേപ്പാൾ, ബംഗാൾ സ്വദേശികൾ

യുഎഇയിൽ ഇറാൻ മിസൈലാക്രമണത്തിൽ 3 പ്രവാസികൾ കൊല്ലപ്പെട്ടു;പാകിസ്താൻ, നേപ്പാൾ, ബംഗാൾ സ്വദേശികൾ

Recent News

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

August 26, 2026
30
മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

August 26, 2026
36
അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

അസ്സബാഹ് ഹയർസെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായി ഓണാഘോഷം

August 25, 2026
76
‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

‘വന്നേരി നാദം’ഓണം സപ്ലിമെന്റ് പിപി സുനീര്‍ എംപി പ്രകാശനം ചെയ്തു

August 25, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025