• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

യുഎഇയിൽ ഇറാൻ മിസൈലാക്രമണത്തിൽ 3 പ്രവാസികൾ കൊല്ലപ്പെട്ടു;പാകിസ്താൻ, നേപ്പാൾ, ബംഗാൾ സ്വദേശികൾ

ckmnews by ckmnews
March 1, 2026
in UPDATES
A A
യുഎഇയിൽ ഇറാൻ മിസൈലാക്രമണത്തിൽ 3 പ്രവാസികൾ കൊല്ലപ്പെട്ടു;പാകിസ്താൻ, നേപ്പാൾ, ബംഗാൾ സ്വദേശികൾ
0
SHARES
609
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അബുദാബി:യുഎഇയിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ മൂന്ന് പ്രവാസികൾ കൊല്ലപ്പെട്ടു. പാകിസ്താൻ , നേപ്പാൾ , ബംഗാൾ സ്വദേശികളാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 58 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.165 മിസൈലുകളാണ് ഇറാനിൽ നിന്ന് യുഎഇയെ ലക്ഷ്യമാക്കി വന്നത്. ഇവയിൽ 152 എണ്ണത്തെയും ആകാശത്ത് വെച്ച് തകർക്കാൻ യുഎഇക്ക് സാധിച്ചതായി രാജ്യത്തിന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു
ഇറാനിൽ നിന്ന് ഇതുവരെ യുഎഇ പ്രദേശങ്ങളെ ലക്ഷ്യമാക്കി എത്തിയത് 541 ഡ്രോണുകളാണ്. ഇവയിൽ 506 എണ്ണവും നശിപ്പിക്കാൻ പ്രതിരോധ സംവിധാനത്തിന് കഴിഞ്ഞു.

165 ബാലിസ്റ്റിക് മിസൈലുകളെ കൂടാതെ രണ്ട് ക്രൂയിസ് മിസൈലുകളെയും തടഞ്ഞിടാൻ യുഎഇക്ക് സാധിച്ചു. ഇറാൻ ആക്രമണം തുടങ്ങി രണ്ടാമത്തെ ദിവസമായ ഇന്ന് യുഎഇ സൈന്യം 20 ബാലിസ്റ്റിക് മിസൈലുകളെയാണ് ആകാശത്തു വെച്ച് തകർത്തത്. 8 മിസൈലുകളെ ആകാശത്തുവെച്ച് തകർത്ത് കടലിലേക്ക് വീഴ്ത്താനും കഴിഞ്ഞു. ഇന്ന് മാത്രം 311 ഡ്രോണുകളെ ആകാശത്തുവെച്ച് കീഴടക്കി. എന്നാൽ 21 ഡ്രോണുകൾ ലക്ഷ്യം കണ്ടുവെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.

ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവിന്റെ കാല്‍പ്പാടുകള്‍ പിന്തുടർന്ന് മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു. ശത്രു സൈനിക താവളങ്ങള്‍ നശിപ്പിക്കുകയാണ് ലക്ഷ്യമെന്നും പെസെഷ്കിയാൻ പ്രഖ്യാപിച്ചതോടെ യുഎസ് ബേസുകൾ സ്ഥിതി ചെയ്യുന്ന മധ്യേഷ്യൻ രാജ്യങ്ങളെല്ലാം ആശങ്കയിലാണ്

ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്കും പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിശദാംശങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല. ഈജിപ്ഷ്യൻ, എത്യോപ്യൻ, ഫിലിപ്പിനോ, പാകിസ്ഥാൻ, ഇറാനിയൻ, ബംഗ്ലാദേശി, ശ്രീലങ്കൻ, അസർബൈജാനി, യെമൻ, ഉഗാണ്ടൻ, എറിട്രിയൻ, ലെബനീസ്, അഫ്ഗാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കും പരിക്കേറ്റിട്ടുണ്ട്.

ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണം രാജ്യത്തിന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ ജീവനെടുത്തതോടെ സംഘർഷത്തിന്റെ സ്വഭാവം മാറിയിരിക്കുകയാണ്. ഇറാൻ മധ്യേഷ്യയിലെ വിവിധ യുഎസ് സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യം വെക്കുന്നത്. മധ്യേഷ്യൻ രാജ്യങ്ങളെയാകെ ഈ സംഘർഷത്തിന്റെ ഭാഗഭാക്കാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ആക്രമണങ്ങൾ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളെ പ്രശ്നത്തിലാക്കിയിരിക്കുകയാണ്.ഇന്ത്യയിൽ നിന്നടക്കം നിരവധി വിദേശ പൗരന്മാർ ജോലി ചെയ്യുന്നുണ്ട് ഈ രാജ്യങ്ങളിൽ

Related Posts

ചങ്ങരംകുളം ശ്രീ മങ്കുത്തിക്കാവ് അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം 26ന്
UPDATES

ചങ്ങരംകുളം ശ്രീ മങ്കുത്തിക്കാവ് അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം 26ന്

April 20, 2026
110
ബന്ധുവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ അപകടം; വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീണു, യുവതിക്ക് ദാരുണാന്ത്യം
UPDATES

ബന്ധുവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ അപകടം; വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീണു, യുവതിക്ക് ദാരുണാന്ത്യം

April 20, 2026
224
വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു
UPDATES

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

April 20, 2026
129
ഇടുക്കിയില്‍ നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോറിക്ഷയിലിടിച്ച് അപകടം; തൂക്കുപാലത്തെ വ്യാപാരിക്ക് ദാരുണാന്ത്യം
UPDATES

ഇടുക്കിയില്‍ നിയന്ത്രണം വിട്ട ബൈക്ക് ഓട്ടോറിക്ഷയിലിടിച്ച് അപകടം; തൂക്കുപാലത്തെ വ്യാപാരിക്ക് ദാരുണാന്ത്യം

April 20, 2026
91
ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം; പാലക്കാട് അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു
UPDATES

ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം; പാലക്കാട് അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു

April 20, 2026
152
തൃശൂര്‍ വെളുത്തൂരില്‍ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം; 25കാരന് കുത്തേറ്റു, രണ്ടുപേര്‍ പിടിയില്‍
UPDATES

തൃശൂര്‍ വെളുത്തൂരില്‍ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം; 25കാരന് കുത്തേറ്റു, രണ്ടുപേര്‍ പിടിയില്‍

April 20, 2026
103
Next Post
സഞ്ജു സ്‌പെഷ്യല്‍ സാംസണ്‍; സഞ്ജു സാംസന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ ടീം ഇന്ത്യ ട്വന്റി 20 ലോകകപ്പിന്റെ സെമിയില്‍

സഞ്ജു സ്‌പെഷ്യല്‍ സാംസണ്‍; സഞ്ജു സാംസന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ ടീം ഇന്ത്യ ട്വന്റി 20 ലോകകപ്പിന്റെ സെമിയില്‍

Recent News

‘1 മണി മുതൽ 3 മണി വരെ വെയിലേൽക്കരുത്, ധാരാളം വെള്ളം കുടിക്കണം’; അത്യുഷ്‌ണം മൂലമുണ്ടാകുന്ന ദുരന്തങ്ങൾക്കെതിരെ ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി

‘1 മണി മുതൽ 3 മണി വരെ വെയിലേൽക്കരുത്, ധാരാളം വെള്ളം കുടിക്കണം’; അത്യുഷ്‌ണം മൂലമുണ്ടാകുന്ന ദുരന്തങ്ങൾക്കെതിരെ ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി

April 20, 2026
15
‘അനുമതിയില്ലാതെ എൻ്റെ ഫോട്ടോ ഉപയോഗിച്ചു, ആരും ചതിയിൽ വീഴരുത്’; ലോൺ ആപ്പ് പരസ്യത്തിനെതിരെ അജു വർഗീസ്

‘അനുമതിയില്ലാതെ എൻ്റെ ഫോട്ടോ ഉപയോഗിച്ചു, ആരും ചതിയിൽ വീഴരുത്’; ലോൺ ആപ്പ് പരസ്യത്തിനെതിരെ അജു വർഗീസ്

April 20, 2026
30
വോട്ടിംഗ്  യന്ത്രങ്ങൾ  സൂക്ഷിച്ചിരുന്ന  സ്‌ട്രോംഗ്  റൂം  തുറന്നതായി  ആരോപണം; തിരഞ്ഞെടുപ്പ്  കമ്മിഷന്  പരാതി നൽകി യുഡിഎഫ്

വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂം തുറന്നതായി ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി യുഡിഎഫ്

April 20, 2026
144
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറഞ്ഞു; ഇന്നലെ ഉപയോഗിച്ചത് 106.03 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറഞ്ഞു; ഇന്നലെ ഉപയോഗിച്ചത് 106.03 ദശലക്ഷം യൂണിറ്റ്

April 20, 2026
19
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025