• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കേരളം കഴുത്തിന് പിടിക്കും… ഇപ്പോഴല്ല; ഈ കുതന്ത്രത്തിലൊന്നും ഇനി ജനങ്ങൾ വീഴില്ല’, ഷാഫി പറമ്പിൽ എം പി

ckmnews by ckmnews
February 26, 2026
in UPDATES
A A
കേരളം കഴുത്തിന് പിടിക്കും… ഇപ്പോഴല്ല; ഈ കുതന്ത്രത്തിലൊന്നും ഇനി ജനങ്ങൾ വീഴില്ല’, ഷാഫി പറമ്പിൽ എം പി
0
SHARES
111
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂരിൽ കെഎസ്‌യു ആക്രമണത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം പി. കേരളം കഴുത്തിന് പിടിക്കും. ഇപ്പോഴല്ല, അടുത്ത തിരഞ്ഞെടുപ്പിൽ ഈ സർക്കാരിനെ ബാലറ്റിലൂടെ കേരളം കഴുത്തിന് പിടിച്ച് തന്നെ പുറത്താക്കുമെന്ന് ഷാഫി പറമ്പിൽ വിമർശിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് പരാമർശം.

മന്ത്രിക്കെതിരെ പ്രവർത്തകർ ആക്രമണം നടത്തിയിട്ടില്ലെന്ന് ദൃശ്യങ്ങളിൽ കാണാം. ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിച്ചാൽ രക്ഷാപ്രവർത്തനവും കരിങ്കൊടി കാണിച്ചാൽ വധശ്രമവുമാകുന്ന കുതന്ത്രത്തിലൊന്നും ഇനി ജനങ്ങൾ വീഴില്ല.ഇല്ലാത്ത അക്രമത്തിൻ്റെ പേരിൽ പതിവ് ഗുണ്ടാപണിയുമായി ഇറങ്ങിയിരിക്കുന്ന ക്രിമിനലുകളുടെ പേരിൽ മന്ത്രിക്കും അരിവാൾ കത്രിക നക്ഷത്ര വകുപ്പിനുമെതിരായ സമരത്തിന് അറുതിയാകുമെന്ന് ആരും കരുതേണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

കേരളം കഴുത്തിന് പിടിക്കും.
ഇപ്പോഴല്ല,
അടുത്ത തെരഞ്ഞെടുപ്പിൽ ഈ സർക്കാരിനെ ബാലറ്റിലൂടെ കേരളം കഴുത്തിന് പിടിച്ച് തന്നെ പുറത്താക്കും.
ഇപ്പോ അങ്ങിനെ ഉണ്ടായിട്ടില്ല എന്ന് ആ ദൃശ്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്.
ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിച്ചാൽ രക്ഷാപ്രവർത്തനവും കരിങ്കൊടി കാണിച്ചാൽ വധശ്രമവുമാകുന്ന കുതന്ത്രത്തിലൊന്നും ഇനി ജനങ്ങൾ വീഴില്ല.
ഇല്ലാത്ത അക്രമത്തിൻ്റെ പേരിൽ പതിവ് ഗുണ്ടാപണിയുമായി ഇറങ്ങിയിരിക്കുന്ന ക്രിമിനലുകളുടെ പേരിൽ മന്ത്രിക്കും അരിവാൾ കത്രിക നക്ഷത്ര വകുപ്പിനുമെതിരായ സമരത്തിന് അറുതിയാകുമെന്ന് ആരും കരുതേണ്ട

അതേസമയം, പരുക്കേറ്റ മന്ത്രിയെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെ പരിയാരം മെഡിക്കല്‍ കോളജില്‍ നടത്താനാണ് തീരുമാനം. നേരത്തെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മന്ത്രിയെ വിദഗ്ധ സംഘം പരിശോധിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധ സംഘം തന്നെയാണ് പരിശോധിച്ചത്. കഴുത്തിന് ക്ഷതമെന്നും വിദഗ്ധ പരിശോധന വേണമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. എംആര്‍ഐ സ്‌കാനിംഗിനും നിര്‍ദേശിച്ചു. പിന്നാലെയാണ് പരിയാരത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

കരിങ്കൊടി പ്രതിഷേധത്തിൽ 5 കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള ഗുരുതര വകുപ്പുകളാണ് ചുമത്തിയത്. പ്രതികൾ മാരകായുധം കൊണ്ട് വധിക്കാന്‍ ശ്രമിച്ചുവെന്നും കൊല്ലടാ എന്ന് ആക്രോശിച്ച് പാഞ്ഞടുത്തുവെന്നും എഫ്‌ഐആറിൽ പരാമർശമുണ്ട്

Related Posts

ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ
UPDATES

ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ

August 4, 2026
96
ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി
UPDATES

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി

August 4, 2026
524
മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം പെരുമ്പാത്തേൽ ജാനകി നിര്യാതയായി
UPDATES

മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം പെരുമ്പാത്തേൽ ജാനകി നിര്യാതയായി

August 4, 2026
87
കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍തന്നെ…കരക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പാളി
UPDATES

കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍തന്നെ…കരക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പാളി

August 4, 2026
476
കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. ജാനകി അനുസ്മരണം ആഗസ്ത് 8ന് നടക്കും
UPDATES

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. ജാനകി അനുസ്മരണം ആഗസ്ത് 8ന് നടക്കും

August 4, 2026
26
പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ
UPDATES

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

August 3, 2026
1.1k
Next Post
മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ഇന്നിറങ്ങും

മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ഇന്നിറങ്ങും

Recent News

കനത്ത മഴയ്ക്ക് സാധ്യത:സംസ്ഥാനത്ത് തൃശ്ശൂര്‍ അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

കനത്ത മഴയ്ക്ക് സാധ്യത:സംസ്ഥാനത്ത് തൃശ്ശൂര്‍ അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

August 4, 2026
1.2k
ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ

ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ

August 4, 2026
96
‘സ്ത്രീകളെ അധിക്ഷേപിക്കുക, സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക’; ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാർ

‘സ്ത്രീകളെ അധിക്ഷേപിക്കുക, സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുക’; ഈ സർക്കാർ ആർക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാർ

August 4, 2026
52
തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം

തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം

August 4, 2026
320
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025