സംസ്ഥാന പാതയില്‍ കടവല്ലൂരില്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീണ കാര്‍ കരക്ക് എത്തിക്കാനായില്ല.സംസ്ഥാന പാതയില്‍ കടവല്ലൂരിലാണ് നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് വീണുത്.കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടിരുന്നു.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ജില്ലാ അതിര്‍ത്തിയായ കടവല്ലൂര്‍ പാടത്ത് തിങ്കളാഴ്ച വൈകിയിട്ട് നാലര മണിയോടെയാണ് കുന്നംകുളം ഭാഗത്ത് നിന്ന് ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന ബലാനൊ കാര്‍ നിയന്ത്രണം വിട്ട് നിരഞ്ഞൊഴുകുന്ന തോട്ടിലേക്ക് വീണത്.വളാഞ്ചേരി കൊളത്തൂര്‍ സ്വദേശി ജാബിര്‍ ആണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.പതിനഞ്ച് അടിയോളം ഉയരത്തില്‍ വെള്ളം നിറഞ്ഞൊഴുകുന്നതോട്ടിലേക്ക് വീണ കാര്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായിരുന്നു.കുന്നംകുളത്ത് നിന്ന് പോലീസും ഫയര്‍ഫോഴ്സും സ്കൂബ ടീമും സംയുക്തമായി വാഹനം കരക്ക് കയറ്റാന്‍ സംയുക്തമായി ശ്രമിച്ചെെങ്കിലും ശ്രമങ്ങള്‍ ഫലം കണ്ടില്ല.വാഹനം പാലത്തിനടിയിലേക്ക് നീങ്ങി കിടക്കുകയാണ്.മണിക്കൂറുകള്‍ നീണ്ട ശ്രമം രാത്രി ഏറെ വൈകിയതോടെ ഉപേക്ഷിക്കുകയായിരുന്നു.ഇന്ന് വീണ്ടും വാഹനം പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരും







