• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ഒഎൽഎക്‌സ് വഴി ഐഫോൺ വിലക്കുറവിൽ നൽകാമെന്ന് വാഗ്ദാനം; തട്ടിപ്പുകേസിലെ പ്രതി പിടിയിൽ

ckmnews by ckmnews
February 23, 2026
in Crime
A A
ഒഎൽഎക്‌സ് വഴി ഐഫോൺ വിലക്കുറവിൽ നൽകാമെന്ന് വാഗ്ദാനം; തട്ടിപ്പുകേസിലെ പ്രതി പിടിയിൽ
0
SHARES
57
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കല്പറ്റ: ഒ.എൽ.എക്‌സ്. വഴി മൊബൈൽ ഫോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയും തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്യുകയും ചെയ്ത കേസിലെ പ്രതിയെ വയനാട് സൈബർ പോലീസ് പിടികൂടി. ബത്തേരി മാടക്കര സ്വദേശി ഫാസിൽ (30) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി മുക്കത്തുനിന്നാണ് ഇയാളെ പിടികൂടിയത്.2022-ൽ പിണങ്ങോട് സ്വദേശിയുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. കേസെടുത്ത വിവരമറിഞ്ഞ പ്രതി ഒളിവിൽപ്പോകുകയും കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിക്കുകയും ചെയ്തു. മുക്കത്തെ ഒരു വാടകവീട്ടിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്. ഒ.എൽ.എക്‌സ്. വഴി മൊബൈൽ വിൽപ്പന തട്ടിപ്പ് നടത്തിയ ഇയാളുടെ സംഘത്തിലെ മറ്റുരണ്ടുപേരെ പോലീസ് നേരത്തേ പിടികൂടിയിരുന്നു.ഒ.എൽ.എക്‌സ്. വഴി വിലക്കുറവിൽ ഐഫോൺ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പിണങ്ങോട് സ്വദേശിയിൽനിന്ന് ഇയാൾ തിരിച്ചറിയൽ രേഖകൾ വാങ്ങിയെടുത്തത്. തട്ടിപ്പ് മനസ്സിലാക്കിയ പരാതിക്കാരൻ പണം നൽകാതെ ഒഴിഞ്ഞുമാറി. പിന്നീട് ഈ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ഇയാൾ മലപ്പുറം സ്വദേശിയെ കബളിപ്പിച്ചു. പിന്നീട് മലപ്പുറം സ്വദേശി പിണങ്ങോട് സ്വദേശിയെ തിരഞ്ഞ് എത്തിയപ്പോഴാണ് തന്റെ തിരിച്ചറിയൽരേഖകൾ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നതായി പരാതിക്കാരന് മനസ്സിലായത്. തുടർന്നാണ് സൈബർ പോലീസ് സ്റ്റേഷനിൽ പരാതിനൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ. ഷജു ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ആയിഷ, അബ്ദുൽ സലാം, സിവിൽ പോലീസ് ഓഫിസർമാരായ സുധീഷ്, മുഹമ്മദ് അനീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Related Posts

ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം
Crime

ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം

August 22, 2026
97
കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം
Crime

കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

August 22, 2026
125
കാസർഗോഡ് MDMA കേസ്: യൂത്ത് കോൺഗ്രസ് നേതാക്കൾ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ; പ്രതികൾക്കായി ഹാജരായത് കോൺഗ്രസ് നേതാവ്
Crime

കാസർഗോഡ് MDMA കേസ്: യൂത്ത് കോൺഗ്രസ് നേതാക്കൾ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ; പ്രതികൾക്കായി ഹാജരായത് കോൺഗ്രസ് നേതാവ്

August 20, 2026
87
തൊടുപുഴയിൽ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
Crime

തൊടുപുഴയിൽ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

August 19, 2026
112
തുണിക്കച്ചവടത്തിന്റെ മറവിൽ ലഹരി വിൽപന; എംഡിഎംഎയുമായി കുടുംബം പിടിയിലായി
Crime

തുണിക്കച്ചവടത്തിന്റെ മറവിൽ ലഹരി വിൽപന; എംഡിഎംഎയുമായി കുടുംബം പിടിയിലായി

August 19, 2026
218
പാലക്കാട്ടെ വൻ ലഹരിവേട്ട; ദമ്പതികൾക്കും സുഹൃത്തിനും പിന്നാലെ മുഖ്യ സൂത്രധാരനും പിടിയിൽ
Crime

പാലക്കാട്ടെ വൻ ലഹരിവേട്ട; ദമ്പതികൾക്കും സുഹൃത്തിനും പിന്നാലെ മുഖ്യ സൂത്രധാരനും പിടിയിൽ

August 18, 2026
190
Next Post
സ്‌കൂൾ വിദ്യാർഥികൾക്ക് വായനയ്ക്ക് കിട്ടും ഗ്രേസ് മാർക്ക്; നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി

സ്‌കൂൾ വിദ്യാർഥികൾക്ക് വായനയ്ക്ക് കിട്ടും ഗ്രേസ് മാർക്ക്; നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി

Recent News

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന; ഓണ സീസണിൽ വിറ്റത് 512.11 കോടി രൂപയുടെ മദ്യം

August 24, 2026
47
ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

August 24, 2026
62
ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

August 24, 2026
70
ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

August 24, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025