• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചെന്ന് പരാതി; കാസര്‍കോട് 25കാരിക്കെതിരെ കേസ്

ckmnews by ckmnews
June 12, 2026
in Crime, Kerala
A A
ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചെന്ന് പരാതി; കാസര്‍കോട് 25കാരിക്കെതിരെ കേസ്
0
SHARES
88
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കാസര്‍കോട്: 16കാരിയെ പീഡിപ്പിച്ച കേസില്‍ 25കാരിക്കെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട് മേല്‍പ്പറമ്പിലാണ് സംഭവം. ഉറങ്ങി കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി.നേരത്തെ പതിനാലുകാരനേയും പന്ത്രണ്ടുകാരിയേയും പീഡിപ്പിച്ചെന്ന കേസിൽ ഇവർ അറസ്റ്റിലായിരുന്നു. കൂടാതെ സിപിഐ നേതാവിനെ ഹെൽമെറ്റ് കൊണ്ട് മർദിച്ച കേസിലും സ്നേഹ പ്രതിയായിരുന്നു.

വീട്ടിൽ ഉറങ്ങിക്കിടന്ന പതിനാറുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഇത്തവണ സ്നേഹ മെർലിൻ എന്ന 25കാരിക്കെതിരേ മേൽപ്പറമ്പ് പോലീസ് കേസെടുത്തത്. പോക്സോ പ്രകാരമാണ് കേസെടുത്തത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് സ്‌നേഹ മെർലിൻ. ഇവരുടെ വീട്ടിലെത്തിയ സമയത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. അടുത്തിടെ സ്‌കൂളിലെ കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.

യുവതിയുടെ വൈകൃതങ്ങൾക്ക് ഇരയാവർ കുട്ടികളാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ആയിരുന്നു സ്നേഹ മെർലിൻ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ചെറു സമ്മാനങ്ങൾ നൽകിയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അവ കാണിച്ച് ഭീഷണിപ്പെടുത്തിയുമായിരുന്നു ഇവർ കുട്ടികളെ ചൂഷണം ചെയ്തിരുന്നത്.

കഴിഞ്ഞ വർഷമാണ് കണ്ണൂരിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ ഇവരെ പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്യുന്നത്. സ്കൂളിൽ വെച്ച് പെൺകുട്ടിയുടെ ബാഗ് പരിശോധിച്ചതാണ് സംഭവം പുറത്തേക്ക് വരാൻ കാരണം. പെൺകുട്ടിയുടെ ബാഗിൽ നിന്ന് ഫോൺ കണ്ടെത്തിയ അധ്യാപകർ കൂടുതൽ പരിശോധിച്ചപ്പോഴാണ് സംശയാസ്പദമാം രീതിയിൽ ദൃശ്യങ്ങൾ കാണ്ടത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി കുട്ടിയുമായി സംസാരിച്ചു. ഇവർ നടത്തിയ കൗൺസിലിങ്ങിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്.

താൻ പലതവണ പീഡനത്തിനിരയായതായി കുട്ടി ചൈൽഡ് ലൈൻ പ്രവർത്തകരോട് വെളിപ്പെടുത്തുകയായിരുന്നു. ഇതേത്തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പോലീസിൽ റിപ്പോർട്ട് സമർപ്പിക്കുകയും തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോലീസിന്റെ പരിശോധനയിലാണ് കുട്ടിക്ക് സ്വർണ്ണ ബ്രേസ് ലെറ്റ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ മെർലിൻ നൽകിയെന്ന് കണ്ടെത്തിയത്.

കേസിൽ റിമാൻഡിൽ കഴിയവെയാണ് യുവതിയുടെ പേരിൽ മറ്റൊരു പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്യുന്നത്. പന്ത്രണ്ടുകാരിയുടെ സഹോദരനേയും ഇവർ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പതിനാലു വയസ് മാത്രം പ്രായമുള്ള ആൺകുട്ടിയെ പീഡിപ്പിച്ച് ഇതിന്റെ ദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഇവർ കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇപ്പോൾ പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇവർക്കെതിരേ കാസർകോട് മേൽപ്പറമ്പ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ മാതാവിന്റെ സുഹൃത്തായിരുന്നു സ്നേഹ മെർലിൻ. ഇവരുടെ വീട്ടിൽ എത്തിയ സമയത്തായിരുന്നു പീഡനം. രാത്രിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയുടെ അടുക്കലെത്തി പീഡിപ്പിക്കുകയായിരുന്നു. ഭയം കാരണം പെൺകുട്ടി സംഭവം പുറത്തുപറഞ്ഞിരുന്നില്ല. അടുത്തിടെ സ്കൂളിൽ വെച്ച് നടന്ന കൗൺസിലിങ്ങിനിടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്നാണ് പോക്സോ വകുപ്പ് ചുമത്തി സ്നേഹയ്ക്കെതിരേ പോലീസ് കേസെടുത്തത്.

Related Posts

ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍
Crime

ഡല്‍ഹിയില്‍ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം കുത്തിക്കൊന്നു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരടക്കം നാല് യുവാക്കള്‍ അറസ്റ്റില്‍

September 18, 2026
0
വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്
Entertainment

വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്

September 18, 2026
81
കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം,ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം
Kerala

കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം,ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം

September 18, 2026
21
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം സെപ്തംബർ 28 മുതൽ, ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ
Kerala

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം സെപ്തംബർ 28 മുതൽ, ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ

September 18, 2026
14
തൃശൂർ മച്ചാട് വനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
Crime

തൃശൂർ മച്ചാട് വനത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

September 18, 2026
212
വീട്ടില്‍ നിന്ന് അനധികൃത മദ്യശേഖരം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന് ജാമ്യമില്ല
Kerala

വീട്ടില്‍ നിന്ന് അനധികൃത മദ്യശേഖരം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന് ജാമ്യമില്ല

September 18, 2026
71
Next Post
കഞ്ചാവ് കടത്ത്: മുൻ ‘മിസ്സ് കേരള’ മത്സരാർത്ഥി മുംബൈയിൽ അറസ്റ്റിൽ; പിടിച്ചെടുത്തത് 11.82 കോടിയുടെ ലഹരിമരുന്ന്

കഞ്ചാവ് കടത്ത്: മുൻ ‘മിസ്സ് കേരള’ മത്സരാർത്ഥി മുംബൈയിൽ അറസ്റ്റിൽ; പിടിച്ചെടുത്തത് 11.82 കോടിയുടെ ലഹരിമരുന്ന്

Recent News

പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു

പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു

September 18, 2026
0
ശുചിത്വ ദൗത്യവുമായി വട്ടംകുളം: “കൈയോട് കൈ” ക്യാമ്പയിന് തുടക്കമായി; ലോഗോ പ്രകാശനം ചെയ്തു

ശുചിത്വ ദൗത്യവുമായി വട്ടംകുളം: “കൈയോട് കൈ” ക്യാമ്പയിന് തുടക്കമായി; ലോഗോ പ്രകാശനം ചെയ്തു

September 18, 2026
0
കൊരട്ടിക്കര ജി.യു.പി. സ്കൂളിൽ സർഗ്ഗാത്മകതയുടെ നിറവസന്തമൊരുക്കി ‘സർഗം 2026’ കലാമേള

കൊരട്ടിക്കര ജി.യു.പി. സ്കൂളിൽ സർഗ്ഗാത്മകതയുടെ നിറവസന്തമൊരുക്കി ‘സർഗം 2026’ കലാമേള

September 18, 2026
0
മാണൂരിൽ 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു

മാണൂരിൽ 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു

September 18, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025