• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഒരു വിശ്വാസിയും വർഗീയവാദിയല്ല, ഞങ്ങൾ വിശ്വാസികൾക്കൊപ്പം: എം.വി. ഗോവിന്ദൻ

ckmnews by ckmnews
February 9, 2026
in UPDATES
A A
ഒരു വിശ്വാസിയും വർഗീയവാദിയല്ല, ഞങ്ങൾ വിശ്വാസികൾക്കൊപ്പം: എം.വി. ഗോവിന്ദൻ
0
SHARES
99
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്:ഒരു വിശ്വാസിയും വർഗീയവാദിയല്ലെന്നും അതുകൊണ്ടാണ് ഞങ്ങൾ വിശ്വാസികൾക്കൊപ്പമാണ് എന്ന് ഉറപ്പിച്ച് പറയുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇടതുപക്ഷ ധാരയാണ് മതസൗഹാർദ്ദത്തോടെ കേരളം നിലനിൽക്കുന്നതിന് പിന്നിൽ. എൽഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് കോഴിക്കോട് മുതലക്കുളത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഗീയതക്കെതിരായ പോരാട്ടത്തിൽ വിശ്വാസികളാണ് ഏറ്റവും പ്രധാനപ്പെട്ട കരുത്ത്. വിശ്വാസികളെ ഒഴിവാക്കി വർഗീയതക്കെതിരായി പൊരുതാൻ ആവില്ല. വർഗീയവാദികൾ എന്ന് പറയുന്നത് വിശ്വാസികളല്ല. രാഷ്ട്രീയ അധികാരത്തിലേക്ക് പ്രവേശിക്കാൻ ജാതിയും മതവും വിശ്വാസവും ഉപയോഗിക്കുന്നുണ്ട്. ഇവ ഉപയോഗിക്കുന്ന വർഗീയവാദികൾക്ക് വിശ്വാസമില്ല. ഇത് രണ്ടും തമ്മിൽ നല്ലപോലെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

മാനവികതയും മതസൗഹാർദവും നിലനിർത്താനുള്ള കേരളത്തിന്റെ ശ്രമം വിജയിച്ചില്ലെങ്കിൽ പിന്നെ കേരളം ഇല്ല. ബിജെപി, ആർഎസ്എസ്, സംഘപരിവാർ ഓരോരോ പേരിൽ ഇവിടെ വർഗീയ വിഷം കുത്തി ഇറക്കുന്നുണ്ട്. ഇതിനൊപ്പം ന്യൂനപക്ഷത്തിന്റെ പേരു പറഞ്ഞ് ജമാഅത്തെ ഇസ്‌ലാമി ഉണ്ട്. ക്രിസ്ത്യാനിയുടെ പേരു പറഞ്ഞ് കാസയുണ്ട്. ഈ മൂന്ന് വിഭാഗങ്ങളും നമ്മുടെ ജനാധിപത്യ മതനിരപേക്ഷ ഉള്ളടക്കത്തിന്റെ അന്ത്യത്തിനു വേണ്ടി അപരരെ സൃഷ്ടിക്കുകയാണ്

പത്തു വർഷമായി ഇവിടെ വർഗീയ കലാപം നടക്കാത്തത് ഈ ജനതയുടെ മാനസിക നിലയും സർക്കാരിന്റെ കർശനമായ സമീപനവും കൊണ്ടാണ്. ഞങ്ങൾ ആർഎസ്എസിനും ബിജെപിക്കും എതിരായി പറഞ്ഞാൽ ഹിന്ദുക്കൾക്ക് എതിരായിട്ടുള്ളതാണ് എന്നാണ് ആർഎസ്എസുകാരന്റെ വാദം. കൊടുംവിഷം കേരളത്തിൽ കുത്തി ചെലുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് എതിരായി പറഞ്ഞാൽ അത് ഇസ്‌ലാമിനെതിരായിട്ടാണെന്നാണ് പ്രചരണം.

കാസക്ക് എതിരായി പറഞ്ഞാൽ അത് ക്രിസ്ത്യാനിക്ക് എതിരായിട്ടാണെന്നാണ് പ്രചരണം. ഇതിനെതിരെ മഹാഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹത്തെകൂടി ഉൾപ്പെടുത്തി വർഗീയതയ്ക്കെതിരെ പൊരുതാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഗോവിന്ദൻ വിശദീകരിച്ചു.

Related Posts

മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോര്‍ത്ത് ആശങ്കയുണ്ട്’; സുഹൈല്‍ സജീവിന്റെ അമ്മ നൂഹ
UPDATES

മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോര്‍ത്ത് ആശങ്കയുണ്ട്’; സുഹൈല്‍ സജീവിന്റെ അമ്മ നൂഹ

October 18, 2026
710
ബേക്കറി വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കും
UPDATES

ബേക്കറി വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കും

October 18, 2026
41
കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു
UPDATES

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

October 18, 2026
481
റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു
UPDATES

റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

October 18, 2026
32
സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ
UPDATES

സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി വിദ്യാർത്ഥികൾ

October 18, 2026
53
ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ
UPDATES

ഇന്ത്യ വിടാനുള്ള നിർദേശം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് നടൻ ഇമ്രാൻ ഖാൻ

October 18, 2026
99
Next Post
അനധികൃത സ്പാകൾക്കെതിരേ നടപടി, ക്രോസ് മസാജും അനാശാസ്യവും വേണ്ടെന്ന് മേയർ; ‘സ്പർശൻ’ സ്പാ അടപ്പിച്ചു

അനധികൃത സ്പാകൾക്കെതിരേ നടപടി, ക്രോസ് മസാജും അനാശാസ്യവും വേണ്ടെന്ന് മേയർ; ‘സ്പർശൻ’ സ്പാ അടപ്പിച്ചു

Recent News

മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോര്‍ത്ത് ആശങ്കയുണ്ട്’; സുഹൈല്‍ സജീവിന്റെ അമ്മ നൂഹ

മരിച്ച കുട്ടികളുടെ കുടുംബത്തിനൊപ്പം എപ്പോഴുമുണ്ടാകും, മകന്റെ ഭാവിയോര്‍ത്ത് ആശങ്കയുണ്ട്’; സുഹൈല്‍ സജീവിന്റെ അമ്മ നൂഹ

October 18, 2026
710
ബേക്കറി വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കും

ബേക്കറി വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനം റദ്ദാക്കും

October 18, 2026
41
കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

കോവളത്തെ സ്പായില്‍ ഞെട്ടിക്കുന്ന ക്രൂരത; പെണ്‍കുട്ടിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വിറ്റു

October 18, 2026
481
റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

റോയൽ കോളേജ് ഓഫ് എൻജിനീയർ ആൻഡ് ടെക്നോളജിയിൽ ഹാക്ക്‌വേഴ്സ്’26 സമാപിച്ചു

October 18, 2026
32
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025