ചങ്ങരംകുളം:ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ 159 മത് ശിലാസ്ഥാപന പെരുന്നാൾ സമാപിച്ചു ആഘോഷങ്ങൾ മത സൗഹാർദ്ദത്തിൻ്റെ നേർകാഴ്ചയായി
പെരുന്നാൾ തലേന്ന് സന്ധ്യാപ്രാർത്ഥന ,അങ്ങാടി ചുറ്റിയുള്ള പെരുന്നാൾ പ്രദക്ഷിണം ആശിർവാദം ശ്ലൈഹീക വാഴവ് , രാത്രി പെരുന്നാൾ എന്നിവ ഉണ്ടായി.വ്യാഴാഴ്ച രാവിലെ പള്ളിയിൽ വിശുദ്ധ കുർബാനക്ക് ഫാ. ജെക്കബ് ചാലിശേരി കോർ – എപ്പിസ്ക്കോപ്പ മുഖ്യകാർമ്മികനായി പെരുന്നാൾ സന്ദേശവും നൽകി ഫാ. ഗീവർ അയിന്നൂർ മധ്യസ്ഥ പ്രാർത്ഥന നടത്തി വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ , ഫാ. ബേസിൽ കൊല്ലാർ മല്ലി , ഫാ. തോമസ് ചീരൻ എന്നിവർ സഹകാർമ്മികരായി.ഉച്ചയ്ക്ക് ആരംഭിച്ച പതിനൊന്ന് കമ്മിറ്റികളുടെ ആഘോഷങ്ങൾ ദേശങ്ങളിൽ പെരുന്നാൾ വിളംബരം നടത്തി.വൈകീട്ട്അഞ്ചിന് പള്ളിയിലെത്തി ബാൻ്റ സെൻ്റ് ,ശിങ്കാരിമേളം , ചെണ്ടവാദ്യം ,പഞ്ചവാദ്യം എന്നിവ പെരുന്നാൾ പ്രേമികൾക്ക് ആവേശമായി
തുടർന്ന് നടന്ന കൂട്ടി എഴുന്നെള്ളിപ്പിൽ തലയെടുപ്പുള്ള ഗജവീരന്മാർ അണിനിരന്നു പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ചാപ്പലിലേക്ക് പെരുന്നാൾ പ്രദക്ഷിണം , ധൂപ പ്രാർഥന , ആശീർവാദം തുടർന്ന് ജാതി- മത ഭേദ്യമെനെ ആയിരങ്ങൾ പങ്കെടുത്ത പൊതു സദ്യയോടെ പെരുന്നാൾ സമാപിച്ചു.ആഘോഷങ്ങൾക്ക് വികാരി ഫാ. ബിജുമുങ്ങാംകുന്നേൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മറ്റി നേതൃത്വം നൽകി