• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു

ckmnews by ckmnews
February 3, 2026
in National
A A
സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു
0
SHARES
188
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രശസ്ത സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 70 വയസായിരുന്നു. മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് എസ് പി വെങ്കിടേഷ്. മലയാളത്തില്‍ മാത്രം 150ഓളം ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണമിട്ടു.80 കളുടെ അവസാനത്തിലേയും 90കളിലേയും നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് എസ് പി വെങ്കിടേഷ്. മോഹന്‍ലാല്‍ നായകനായ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിനുവേണ്ടി ഡെന്നിസ് ജോസഫാണ് എസ് പി വെങ്കിടേഷിന്റെ പേര് നിര്‍ദേശിക്കുന്നത്. ചിത്രവും പാട്ടുകളും ഹിറ്റായതോടെ പിന്നെ എസ് പി വെങ്കിടേഷിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കിലുക്കം, സ്ഫടികം, ധ്രുവം, കൗരവര്‍, ജോണി വാക്കര്‍, കിഴക്കന്‍ പത്രോസ്, ഹിറ്റ്‌ലര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കു വേണ്ടി അദ്ദേഹം സംഗീതമൊരുക്കി. ദേവാസുരം ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്കുവേണ്ടി അദ്ദേഹം പശ്ചാത്തല സംഗീതവുമൊരുക്കി.1993ല്‍ പൈതൃകം എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിലൂടെയാണ് അദ്ദേഹത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുന്നത്. മലയാളം കൂടാതെ തമിഴ്, കന്നഡ, ബംഗാളി, ഹിന്ദി, ഭാഷകളിലും അദ്ദേഹം ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സംഗീത പ്രേമികളുടെ ഹൃദയത്തില്‍ മായാതെ കിടക്കുന്ന പാട്ടുകളൊരുക്കിയ എസ് പി വെങ്കിടേഷിന്റെ വിയോഗം സംഗീത ലോകത്തിന് തീരാനഷ്ടമാണ്.

Related Posts

CJP സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് DYFI സമര യാത്ര; ജൂലൈ 27ന് സമരത്തിൻ്റെ ഭാഗമാകും
Kerala

CJP സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് DYFI സമര യാത്ര; ജൂലൈ 27ന് സമരത്തിൻ്റെ ഭാഗമാകും

July 23, 2026
5
‘വിദ്യാഭ്യാസ മേഖല തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രി; ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം’; രാഹുൽ ഗാന്ധി
National

‘വിദ്യാഭ്യാസ മേഖല തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രി; ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം’; രാഹുൽ ഗാന്ധി

July 23, 2026
54
‘ഞങ്ങളുടെ സമയം കളയരുത്’: നീറ്റ് പ്രതിഷേധം ചൂണ്ടിക്കാട്ടിയ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്
National

‘ഞങ്ങളുടെ സമയം കളയരുത്’: നീറ്റ് പ്രതിഷേധം ചൂണ്ടിക്കാട്ടിയ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

July 22, 2026
181
രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധം,നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ
National

രാഹുൽഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധം,നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ

July 22, 2026
78
‘തട്ടിപ്പുകൾക്ക് ഒരേയൊരു പരിഹാരം, നീറ്റ് പരീക്ഷ പൂർണമായി റദ്ദാക്കണം’; കേന്ദ്ര സർക്കാരിനെതിരെ എം കെ സ്റ്റാലിൻ
National

‘തട്ടിപ്പുകൾക്ക് ഒരേയൊരു പരിഹാരം, നീറ്റ് പരീക്ഷ പൂർണമായി റദ്ദാക്കണം’; കേന്ദ്ര സർക്കാരിനെതിരെ എം കെ സ്റ്റാലിൻ

July 22, 2026
86
ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവാകാൻ QDENGA, ആദ്യ വാക്സിന് അംഗീകാരം നൽകി ഇന്ത്യ
National

ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവാകാൻ QDENGA, ആദ്യ വാക്സിന് അംഗീകാരം നൽകി ഇന്ത്യ

July 21, 2026
49
Next Post
നിയമസഭയിൽ കുഴപ്പമുണ്ടാക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി, അന്ധനെ പോലെയാക്കിയെന്ന് സ്പീക്കർ

നിയമസഭയിൽ കുഴപ്പമുണ്ടാക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി, അന്ധനെ പോലെയാക്കിയെന്ന് സ്പീക്കർ

Recent News

മെഴുകുതുരിയെടുത്ത് തയ്യാറായിക്കോളൂ… സംസ്ഥാനത്ത് ഇന്നും പവർകട്ട്

മെഴുകുതുരിയെടുത്ത് തയ്യാറായിക്കോളൂ… സംസ്ഥാനത്ത് ഇന്നും പവർകട്ട്

July 23, 2026
124
പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

July 23, 2026
157
ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ്: ഗൺമാന്മാർ മർദ്ദിച്ച കേസ് അട്ടിമറിച്ചു; എം ആർ അജിത് കുമാറിന് സസ്പെൻഷൻ

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ്: ഗൺമാന്മാർ മർദ്ദിച്ച കേസ് അട്ടിമറിച്ചു; എം ആർ അജിത് കുമാറിന് സസ്പെൻഷൻ

July 23, 2026
68
കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി; സമരത്തിനെതിരായ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ

കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി; സമരത്തിനെതിരായ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ

July 23, 2026
160
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025