• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കുടിച്ചു; യുവാവിന് ദാരുണാന്ത്യം

ckmnews by ckmnews
November 21, 2024
in Kerala
A A
മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കുടിച്ചു; യുവാവിന് ദാരുണാന്ത്യം
0
SHARES
593
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇടുക്കി: ആംബുലൻസിൻ്റെ ബാറ്ററിയിൽ കലർത്താൻ വെച്ച വെള്ളം മദ്യത്തിലൊഴിച്ച് കുടിച്ച യുവാവ് മരിച്ചു. വണ്ടിപ്പെരിയാർ ചുരക്കുളം അപ്പർ ഡിവിഷൻ കല്ലുവേലി പറമ്പിൽ ജോബിനാണ് മരിച്ചത്. 40 വയസായിരുന്നു. ഒപ്പം മദ്യപിച്ച സുഹൃത്ത് പ്രഭു അത്യാസന്ന നിലയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സുഹൃത്തിന്റെ മൃതദേഹവുമായി തമിഴ്നാട്ടിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ കുമളിയിൽ വച്ചാണ് സംഭവം. വണ്ടിപ്പെരിയാർ ചുരുക്കളം അപ്പർ ഡിവിഷനിൽ താമസിക്കുന്ന പ്രതാപ് (39) കഴിഞ്ഞദിവസം തമിഴ്നാട് തിരുപ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു. പ്രതാപിന്റെ മൃതദേഹവുമായി സുഹൃത്തുക്കളായ ജോബിനും പ്രഭുവും അടക്കം അഞ്ച് പേരാണ് ആംബുലൻസിൽ നാട്ടിലേക്ക് വന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ കുമളിയിൽ എത്തി. ഈ സമയത്ത് ആംബുലൻസ് ചായ കുടിക്കാനായി നിർത്തി. ഈ സമയത്ത് ജോബിനും പ്രഭുവും തമിഴ്നാട്ടിൽ വച്ച് കഴിച്ചതിന്റെ ബാക്കി ഉണ്ടായിരുന്ന മദ്യം ആംബുലൻസിന്റെ ബാറ്ററിയിൽ ഒഴിക്കാൻ വച്ചിരുന്ന വെള്ളം ഉപയോഗിച്ച് കലർത്തി കഴിക്കുകയായിരുന്നു. പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവിടെ വച്ച് ജോബിൻ മരിച്ചു. പ്രഭുവിനെ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Related Posts

ചുട്ട് പൊള്ളി കേരളം; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

ചുട്ട് പൊള്ളി കേരളം; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

March 11, 2026
233
എംഡിഎംഎയും   കഞ്ചാവുമായി ഫുഡ് വ്ളോഗറും സുഹൃത്തും പിടിയിൽ
Kerala

എംഡിഎംഎയും   കഞ്ചാവുമായി ഫുഡ് വ്ളോഗറും സുഹൃത്തും പിടിയിൽ

March 11, 2026
431
സോളാർ ഗൂഢാലോചനക്കേസ്: മന്ത്രി ഗണേഷ് കുമാറിന് തിരിച്ചടി; നടപടികൾ നിർത്തിവെക്കണമെന്ന ഹർജി കോടതി തള്ളി
Kerala

സോളാർ ഗൂഢാലോചനക്കേസ്: മന്ത്രി ഗണേഷ് കുമാറിന് തിരിച്ചടി; നടപടികൾ നിർത്തിവെക്കണമെന്ന ഹർജി കോടതി തള്ളി

March 11, 2026
80
രാഹുലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; ഫോൺ പാസ്‍വേർഡ് കൈമാറാനുള്ള ഉത്തരവിന് സ്റ്റേ
Kerala

രാഹുലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; ഫോൺ പാസ്‍വേർഡ് കൈമാറാനുള്ള ഉത്തരവിന് സ്റ്റേ

March 11, 2026
65
പന്തെടുക്കാൻ ശ്രമിച്ചതെന്ന് സംശയം; മലപ്പുറത്ത് നാലുവയസുകാരനെ കിണറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
Kerala

പന്തെടുക്കാൻ ശ്രമിച്ചതെന്ന് സംശയം; മലപ്പുറത്ത് നാലുവയസുകാരനെ കിണറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

March 11, 2026
324
പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; സംരക്ഷണം തേടി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി മൊണാലിസ ഭോസ്‌ലെ
Kerala

പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; സംരക്ഷണം തേടി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി മൊണാലിസ ഭോസ്‌ലെ

March 11, 2026
69
Next Post
നടൻ മേഘനാദന്‍റെ മൃതദേഹം സംസ്ക്കരിച്ചു

നടൻ മേഘനാദന്‍റെ മൃതദേഹം സംസ്ക്കരിച്ചു

Recent News

മലപ്പുറം കാവനൂരില്‍ ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു.

മലപ്പുറം കാവനൂരില്‍ ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു.

March 12, 2026
76
ഭര്‍ത്താവിനൊപ്പം നെയ്യാര്‍ ഡാമില്‍ കുളിക്കാനെത്തിയ യുവതി മുങ്ങി മരിച്ചു

ഭര്‍ത്താവിനൊപ്പം നെയ്യാര്‍ ഡാമില്‍ കുളിക്കാനെത്തിയ യുവതി മുങ്ങി മരിച്ചു

March 12, 2026
50
ഒന്നിക്കാൻ കൊതിച്ചു,യാത്രയായത് ഒരുമിച്ച്; വിവാഹനിശ്ചയം കഴിഞ്ഞ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു

ഒന്നിക്കാൻ കൊതിച്ചു,യാത്രയായത് ഒരുമിച്ച്; വിവാഹനിശ്ചയം കഴിഞ്ഞ യുവാവും യുവതിയും വാഹനാപകടത്തിൽ മരിച്ചു

March 12, 2026
198
മലപ്പുറത്ത് നിന്നും കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍; മൃതദേഹം കണ്ടെത്തിയത് മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍

മലപ്പുറത്ത് നിന്നും കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍; മൃതദേഹം കണ്ടെത്തിയത് മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍

March 12, 2026
204
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025