• About Us
  • Advertise With Us
  • Contact Us
Wednesday, July 23, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Malappuram

“നീളെ തുഴഞ്ഞ ദൂരങ്ങൾ”മൂന്നാം പതിപ്പിൻ്റെ പ്രകാശനവും പുസ്തക ചർച്ചയും നവ.23 ന് നടക്കും

ckmnews by ckmnews
November 21, 2024
in Malappuram
A A
“നീളെ തുഴഞ്ഞ ദൂരങ്ങൾ”മൂന്നാം പതിപ്പിൻ്റെ പ്രകാശനവും പുസ്തക ചർച്ചയും നവ.23 ന് നടക്കും
0
SHARES
53
VIEWS
Share on WhatsappShare on Facebook

പൊന്നാനി: റിട്ട. ഗവ. അഡീഷണൽ സെക്രട്ടറിയും പൊന്നാനി എം.ഇ.എസ്. കോളേജ് പൂർവ്വ വിദ്യാർത്ഥിയുമായ അബ്ദുൾ ലത്തീഫ് മാറഞ്ചേരി എഴുതിയ “നീളെ തുഴഞ്ഞ ദൂരങ്ങൾ” എന്ന സർവ്വീസ് സ്റ്റോറിയുടെ മൂന്നാം പതിപ്പിൻ്റെ പ്രകാശനവും പുസ്തക ചർച്ചയും നവമ്പർ 23 ശനിയാഴ്ച വൈ. 3.30 ന് പൊന്നാനി എം.ഇ.എസ് കോളേജിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വ്യത്യസ്ഥമായ ഇരുപതിൽപരം വകുപ്പുകളിൽ ജോലി ചെയ്തപ്പോൾ നേരിട്ട് അനുഭവിച്ച യാഥാർത്ഥ്യങ്ങൾ ധീരമായി തുറന്നെഴുതിയ സർവ്വീസ് സ്റ്റോറി ഇതിനകം ഏറെ ചർച്ചക്ക് വിധേയമാകുകയുണ്ടായി. സർവ്വീസ് സ്റ്റോറിയിൽ തൃശൂർ മെഡിക്കൽ കോളേജിലെ ഒരു ഡോക്ടറുടെ അഴിമതിയെക്കുറിച്ച് എഴുതിയതിൻ്റെ പേരിൽ ഗ്രന്ഥകർത്താവിനെതിരെ കേസ് കൊടുക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.സഫാരി ചാനലിൽ സന്തോഷ് ജോർജ് കുളങ്ങരുമായി നടത്തിയ അഭിമുഖം പുസ്തകം ഉയർത്തുന്ന വിഷയങ്ങൾ കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചു.പൊന്നാനി എം.ഇ.എസ്.കോളേജ് അലുംനി സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രമുഖ ചിന്തകനും പ്രഭാഷകനുമായ കെ.ഇ.എൻ.കുഞ്ഞഹമ്മദ് പുസ്തകം പ്രകാശനം ചെയ്യും. പൊന്നാനി എം.ഇ.എസ്.കോളേജ് സെക്രട്ടറിയും മുൻ അധ്യാപകനുമായ പ്രൊഫ. സഗീർ ഖാദിരി പുസ്തകം ഏറ്റ് വാങ്ങും.”അഴിമതി മുക്ത സിവിൽ സർവ്വീസ്” എന്ന വിഷയത്തിൽ അജിത് കോളാടി മുഖ്യപ്രഭാഷണം നടത്തും. അലുംനി പ്രസിഡൻ്റ് ശങ്കരനാരായണൽ അധ്യക്ഷത വഹിക്കും.സാമൂഹ്യ-സാംസ്കാരിക മേഖലയിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.വാര്‍ത്താ സമ്മേളനത്തിൽ അലുംനി ഭാരവാഹികളായ ശങ്കരനാരായണൻ, നാസിമുദ്ധീൻ, രുദ്രൻ വാരിയത്ത്,ഗ്രന്ഥകാരൻ അബ്ദുൾ ലത്തീഫ് മാറഞ്ചേരി എന്നിവർ സംബന്ധിച്ചു.

Related Posts

സംസ്ഥാനത്ത് ഒന്നാം സ്ഥാനം മലപ്പുറത്തിന്: 2.59 കോടിയിൽ 38.44 ലക്ഷം പേരും ജില്ലയിൽ
Latest News

സംസ്ഥാനത്ത് ഒന്നാം സ്ഥാനം മലപ്പുറത്തിന്: 2.59 കോടിയിൽ 38.44 ലക്ഷം പേരും ജില്ലയിൽ

July 21, 2025
5 വയസുകാരന്റെ ചികിത്സക്ക് സഹായവുമായി ആര്യങ്കാവ് പൂരാഘോഷ കമ്മിറ്റി
Latest News

5 വയസുകാരന്റെ ചികിത്സക്ക് സഹായവുമായി ആര്യങ്കാവ് പൂരാഘോഷ കമ്മിറ്റി

July 21, 2025
ചോദ്യ പേപ്പർ ചോർച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
Latest News

ചോദ്യ പേപ്പർ ചോർച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

July 19, 2025
ബിരുദദാന ചടങ്ങിന്റെ ലോഗോയും പോസ്റ്ററും പ്രകാശനം ചെയ്തു
Latest News

ബിരുദദാന ചടങ്ങിന്റെ ലോഗോയും പോസ്റ്ററും പ്രകാശനം ചെയ്തു

July 19, 2025
ചാലിശ്ശേരി ആലിക്കര ചെറുപുറത്ത് ശിവരാമൻ  നിര്യാതനായി
Local News

ചാലിശ്ശേരി ആലിക്കര ചെറുപുറത്ത് ശിവരാമൻ നിര്യാതനായി

July 18, 2025
പെരുമ്പിലാവിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു
Latest News

പെരുമ്പിലാവിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു

July 18, 2025
Next Post
ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം ഞായറാഴ്ച നടക്കും

ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം ഞായറാഴ്ച നടക്കും

Recent News

ജനസാഗരത്തിന് നടുവിലൂടെ ജനനേതാവിന്റെ യാത്ര; ഒരുനോക്ക് കാണാന്‍ തിങ്ങിക്കൂടി ജനം

ജനസാഗരത്തിന് നടുവിലൂടെ ജനനേതാവിന്റെ യാത്ര; ഒരുനോക്ക് കാണാന്‍ തിങ്ങിക്കൂടി ജനം

July 23, 2025
മൂക്കുതല പിടാവനൂരില്‍ താമസിക്കുന്ന കാട്ടുപറമ്പിൽ രാമകൃഷ്ണന്റെ ഭാര്യ തങ്കമണി നിര്യാതയായി

മൂക്കുതല പിടാവനൂരില്‍ താമസിക്കുന്ന കാട്ടുപറമ്പിൽ രാമകൃഷ്ണന്റെ ഭാര്യ തങ്കമണി നിര്യാതയായി

July 22, 2025
കുളത്തില്‍ വീണ ലോറി താഴ്ന്നു’ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കുളത്തില്‍ വീണ ലോറി താഴ്ന്നു’ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

July 22, 2025
കെ കെ സുരേന്ദ്രൻ ബിജെപി പാലക്കാട് മേഖലാ ജനറൽ സെക്രട്ടറി

കെ കെ സുരേന്ദ്രൻ ബിജെപി പാലക്കാട് മേഖലാ ജനറൽ സെക്രട്ടറി

July 22, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025