ചങ്ങരംകുളം:കേരള പൊതു മരാമത്ത് വകുപ്പ് ഹൈവേ ഉൾപ്പടെ ചങ്രംകുളം ടൗണിൽ നടത്തുന്ന സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി നടക്കുന്ന പ്രവൃത്തികളുടെ അവലോകനം ആലം കോട് ഗ്രാമ പഞ്ചായത്ത് പുതിയ ഭരണ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി,വ്യാപാരി വ്യവസായി സമിതി,ഓട്ടോറിക്ഷ, കാർ, ഗുഡ്സ്, ടെമ്പോ ട്രാവലർ എന്നിവയുടെ ഡ്രൈവേഴ്സ് പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമുക്ക്,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈർ ഉദിനുപറമ്പ്,ആസൂത്രണ സമിതി വൈസ് ചെയർമാൻ പി പി യൂസഫലി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഫവാസ് കിഴിക്കര,ശാരിക മുരളീധരൻ, ഫാത്തിമ ലത്തീഫ്, ആസൂത്രണ സമിതി അംഗങ്ങളായ ഷാനവാസ് വട്ടത്തൂർ,അടാട്ട് വാസുദേവൻ, ടി രാംദാസ് മാസ്റ്റർ, ഉമ്മർ തലാപ്പിൽ, ബഷീർ കക്കിടിക്കൽ, അലി പരുവിങ്ങൽ,അബ്ദുസ്സലാം എന്ന കുഞ്ഞു, മാധവൻ കുന്നത്ത്, ഒ മൊയ്തുണ്ണി,റൗഫ് ചിയ്യാന്നൂർ,പഞ്ചായത്ത് സെക്രട്ടറി അഭിജിത് പി,അസിസ്റ്റന്റ് സെക്രട്ടറി സുധൻ കെ എസ് പങ്കെടുത്തു.യോഗത്തിൽ വാഹന പാർക്കിംഗ്,കച്ചവടക്കാരുടെ പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾളെ കുറിച്ച് വിശദമായി ചർച്ച ചെയ്തു.







